ബാങ്ക് ഓഫ് ബറോഡയില്‍ അക്വിസിഷന്‍ ഓഫീസറുടെ 500 ഒഴിവിലേക്കും മറ്റ് ചില തസ്തികകളിലെ 46 ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ 16 ഒഴിവുണ്ട്. കരാറടിസ്ഥാനത്തിലാണ് നിയമനം. അക്വിസിഷന്‍ ഓഫീസറുടെ 500 ഒഴിവുകളില്‍ 75 ഒഴിവ് എസ്.സി. വിഭാഗക്കാര്‍ക്കും 37 ഒഴിവ് എസ്.ടി. വിഭാഗക്കാര്‍ക്കും 135 ഒഴിവ് ഒ.ബി.സി. വിഭാഗക്കാര്‍ക്കും 50 ഒഴിവ് ഇ.ഡബ്ല്യു.എസ്. വിഭാഗക്കാര്‍ക്കും 203 ഒഴിവ് ജനറല്‍ കാറ്റഗറിയിലും സംവരണം ചെയ്തിരിക്കുന്നു.
അഹമ്മദാബാദ്-25, അലഹാബാദ്-9, ആനന്ദ്-8, ബറേയ്ലി-9, ബെംഗളൂരു-25, ഭോപാല്‍ -15, ചണ്ഡീഗഢ്-8, ചെന്നൈ-25, കോയമ്പത്തൂര്‍-15, ഡല്‍ഹി-25, എറണാകുളം-16, ഗുവാഹാട്ടി-8, ഹൈദരാബാദ്-25, ഇന്‍ഡോര്‍-15, ജയ്പുര്‍-10, ജലന്ധര്‍-8, ജോദ്പുര്‍-9, കാണ്‍പുര്‍-16, കൊല്‍ക്കത്ത-25, ലഖ്നൗ-19, ലുധിയാന-9, മംഗളൂരു-8, മുംബൈ-25, നാഗ്പുര്‍-15, നാസിക്-13, പട്ന-15, പുണെ-17, രാജ്കോട്ട്-13, സൂറത്ത്-25, ഉദയ്പുര്‍-8, വഡോദര-15, വാരാണസി-9, വിശാഖപട്ടണം-13 എന്നിവിടങ്ങളിലാണ് ഒഴിവുകള്‍.
വാര്‍ഷിക ശമ്പളം: 4 ലക്ഷം രൂപ. (മെട്രോസിറ്റികളില്‍ 5 ലക്ഷം).
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം, പബ്ലിക് ബാങ്ക്/ പ്രൈവറ്റ് ബാങ്ക്/ ഫോറിന്‍ ബാങ്ക്/ ബ്രോക്കിങ് സ്ഥാപനങ്ങള്‍/ സെക്യൂരിറ്റി സ്ഥാപനങ്ങള്‍/ അസറ്റ് മാനേജ്മെന്റ് കമ്പനി എന്നിവിടങ്ങളിലെ ഒരു വര്‍ഷ പ്രവൃത്തിപരിചയം, പ്രാദേശിക ഭാഷയിലെ അറിവ് അഭികാമ്യം.
പ്രായം: 21-28 വയസ്സ്. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി. എസ്.ടി. വിഭാഗക്കാര്‍ക്ക് 5 വര്‍ഷവും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 3 വര്‍ഷവും ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 10 വര്‍ഷവും മറ്റ് സംവരണവിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവുമുണ്ട്.
ഓണ്‍ലൈന്‍ ടെസ്റ്റിന്റെയും അഭിമുഖം/ ഗ്രൂപ്പ് ഡിസ്‌കഷന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. റീസണിങ്, ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ജനറല്‍ നോളജ് എന്നീ വിഷയങ്ങളിലായി 100 മാര്‍ക്കിന്റെ പരീക്ഷയാണ്.
ഇന്ത്യയിലാകെ 26 പരീക്ഷാകേന്ദ്രങ്ങളുണ്ട്. കേരളത്തില്‍ എറണാകുളത്താണ് പരീക്ഷാ കേന്ദ്രം.
അപേക്ഷാഫീസ്: 600 രൂപ. വനിതകള്‍ക്കും എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്കും 100 രൂപയാണ് ഫീസ്. അപേക്ഷാഫീസ് ഓണ്‍ലൈനായി അടക്കണം.
അപേക്ഷ ഓണ്‍ലൈനായി അയക്കണം. അവസാന തീയതി: 2023 മാര്‍ച്ച് 14
വെബ്‌സൈറ്റ്: www.bankofbaroda.co.in.
മറ്റ് തസ്തികകള്‍ :വിവിധ തസ്തികകളിലെ 46 ഒഴിവിലേക്ക് അഞ്ച് വര്‍ഷത്തെ കരാര്‍ നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
വെല്‍ത്ത് സ്ട്രാറ്റജിസ്റ്റ് (ഇന്‍വെസ്റ്റ്മെന്റ് & ഇന്‍ഷുറന്‍സ്)-19: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. മാനേജ്മെന്റില്‍ ദ്വിവത്സര പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ/ഡിഗ്രി അഭികാമ്യം. ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം, 24-45 വയസ്സ്.
പ്രൈവറ്റ് ബാങ്കര്‍-റേഡിയന്‍സ് പ്രൈവറ്റ്-15 : ഏതെങ്കിലും വിഷയത്തില്‍ ബിരുദം. സി.എഫ്.പി./സി.എഫ്.എ./ മാനേജ്മെന്റില്‍ ദ്വിവത്സര പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ/ ഡിഗ്രി അഭികാമ്യം. ബന്ധപ്പെട്ട മേഖലയില്‍ പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം, 33-50 വയസ്സ്.
റീജണല്‍ അക്വിസിഷന്‍ മാനേജര്‍-4: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. മാനേജ്മെന്റില്‍ ദ്വിവത്സര എം.ബി.എ./ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ/ഡിഗ്രി അഭികാമ്യം. ബന്ധപ്പെട്ട മേഖലയില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം, 28-36 വയസ്സ്.
മറ്റ് ഒഴിവുകള്‍: നാഷണല്‍ അക്വിസിഷന്‍ ഹെഡ്-1, ഹെഡ്-വെല്‍ത്ത് ടെക്നോളജി-1, ചഞക വെല്‍ത്ത് പ്രോഡക്ട്സ് മാനേജര്‍-1, പ്രോഡക്ട് മാനേജര്‍ (ട്രേഡ് & ഫോറക്‌സ്)-1, ട്രേഡ് റെഗുലേഷന്‍സ്-സീനിയര്‍ മാനേജര്‍-1, ഗ്രൂപ്പ് സെയില്‍സ് ഹെഡ് (വിര്‍ച്വല്‍ ആര്‍.എം. സെയില്‍സ് ഹെഡ്)-1 , പ്രോഡക്ട് ഹെഡ്-പ്രൈവറ്റ് ബാങ്കിങ്-1, റേഡിയന്‍സ് -പ്രൈവറ്റ് സെയില്‍സ് ഹെഡ്-1.
അപേക്ഷാഫീസ്: 600 രൂപ. വനിതകള്‍ക്കും എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്കും 100 രൂപ. ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തീയതി: 2023 മാര്‍ച്ച് 14.