സഹകരണ സർവ്വീസ് പരീക്ഷ ബോർഡിന്റെ 29.12.2022 ലെ 14/2022, 15/2022, 16/2022, 17/2022 എന്നീ നമ്പർ വിജ്ഞാപന പ്രകാരം വിവിധ സഹകരണ സംഘം/ബാങ്കുകളിലെ അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയർ ക്ലാർക്ക് /കാഷ്യർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്ക് അപേക്ഷ സ്വീകരിക്കുന്നതിന്റെ സമയ പരിധിയായ 28.01.2023 ബാങ്ക് അവധിയായതിനാൽ 30.01.2023 വൈകുന്നേരം 5.00 മണിവരെ ദീർഘിപ്പിച്ചിട്ടുണ്ട്
സംസ്ഥാനത്തെ വിവിധ സഹകരണ സംഘം/ബാങ്കുകളിൽ ഒഴിവുള്ള തസ്തികളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും നിശ്ചിത ഫാറത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു.
1. നിയമന രീതി നേരിട്ടുള്ള നിയമനം. പരീക്ഷാ ബോർഡ് നടത്തുന്ന OMR പരീക്ഷയുടേയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റേയും അടിസ്ഥാനത്തിൽ പരീക്ഷാ ബോർഡ് തയ്യാറാക്കുന്ന റാങ്ക് ലിസ്റ് പ്രകാരം,
2. നിയമന അധികാരി. ബന്ധപ്പെട്ട സഹകരണ സംഘം ബാങ്കുകൾ,
വിജ്ഞാപനം നമ്പർ – 14/2022 അസിസ്റ്റന്റ് സെക്രട്ടറി
വിദ്യാഭ്യാസ യോഗ്യത : R. 18(1)(3) സഹകരണ നിയമത്തിന് വിധേയം. (1) എല്ലാ വിഷയങ്ങൾക്കും ചേർത്ത് 50% മാർക്കിൽ കുറയാതെ ലഭിച്ച ഒരു അംഗീകൃത സർവ്വകലാശാല ബിരുദവും, സഹകരണ ഹയർ ഡിപ്ലോമ (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്.ഡി.സി അല്ലെങ്കിൽ എച്ച്.ഡി.സി & ബി.എം അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ -ഓപ്പറേറ്റീവ് ട്രെയിനിംഗിന്റെ എച്ച്.ഡി.സി അല്ലെങ്കിൽ എച്ച്.ഡി.സി.എം) അല്ലെങ്കിൽ വിജയകരമായി പൂർത്തിയാക്കിയ സബോർഡിനേറ്റ് (ജൂനിയർ) പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ) അല്ലെങ്കിൽ കേരള കാർഷിക സർവ്വകലാശാലയിൽ നിന്നും ബി.എസ്.സി.എം.എസ്.സി (സഹകരണം & ബാങ്കിങ്ങ് അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാല അംഗീകരിച്ചതും സഹകരണം ഐശ്ചികമായിട്ടുളളതുമായ എല്ലാ വിഷയങ്ങൾക്കും ചേർത്ത് 80% മാർക്കിൽ കുറയാത്ത ബി.കോം ബിരുദം,
വിജ്ഞാപനം നമ്പർ: – 15/2022 ജൂനിയർ ക്ലാർക്ക് കാഷ്യർ
വിദ്യാഭ്യാസ യോഗ്യത R.186(1)(ii) സഹകരണ നിയമത്തിന് വിധേയം. എസ്.എസ്.എൽ.സി അഥവാ തത്തുല്യ യോഗ്യതയും, സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ) അടിസ്ഥാന യോഗ്യതയായിരിയ്ക്കും. കാസറഗോഡ് ജില്ലയിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പ്രസ്തുത ജില്ലയിലെ സഹകരണ സംഘം ബാങ്കുകളിലെ നിയമനത്തിന് കർണ്ണാടക സംസ്ഥാന സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്സ് (ജി.ഡി.സി), കേരള സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ(ജെ.ഡി.സി) തുല്യ മായ അടിസ്ഥാന യോഗ്യതയായിരിക്കും. കൂടാതെ സഹകരണം ഐശ്ചിക വിഷയമായി എടുത്ത് ബി.കോം ബിരുദം, അല്ലെങ്കിൽ ഏതെങ്കിലും ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദവും സഹകരണ ഹയർ ഡിപ്പോ (കേരള സംസ്ഥാന സമ രണ യൂണിയന്റെ എച്ച്.ഡി.സി അല്ലെങ്കിൽ എച്ച്.ഡി.സി. ആന്റ് ബി.എം, അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ- ഓപ്പ റേറ്റീവ് ട്രെയിനിംഗിന്റെ എച്ച്.ഡി.സി. അല്ലെങ്കിൽ എച്ച്.ഡി.സി.എം) അല്ലെങ്കിൽ വിജയകരമായി പൂർത്തീകരിച്ച സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ), അല്ലെങ്കിൽ കേരള കാർഷിക സർവ്വകലാശാലയുടെ ബി.എസ്.സി (സ്കരണം & ബാങ്കിംഗ്) ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.
വിജ്ഞാപനം നമ്പർ – 17/2022 ഡാറ്റാ എൻട്രി ഓപ്പറേറ്റർ
വിദ്യാഭ്യാസ യോഗ്യത: (i) ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം, (ii) കേരള കേന്ദ്ര സർക്കാർ അംഗീകരിച്ച സ്ഥാപനത്തിലെ ഡേറ്റാ എൻട്രി കോഴ്സ് പാസ്സായ സർട്ടിഫിക്കറ്റ്, (ii) ഒരു അംഗീകൃത സ്ഥാപനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ജോലി ചെയ്ത ഒരു വർഷത്തെ പ്രവർത്തി പരിചയം,
വിജ്ഞാപനം നമ്പർ: – 16/2022 സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
QUALIFICATION
First class B.Tech degree in Computer Science, IT, Electronics and Communication
Engineering/MCA/MSc (Computer Science or IT).
Desirable: Redhat Certification will be an added advantage.
EXPERIENCE: Minimum working experience of 3 years in installing, configuring and troubleshooting UNIX/Linux based envirornments. Solid experience in the administration application stacks (e.g., Tomcat, JBoss, Apache, NGINX). Experience with monitoring systems (Eg. Nagios). Experience in scripting skills (e.g., shell scripts, Perl, Python). Solid networking Knowledge (OSI network layers, TCP/IP). Experience with SAN storage environment with NFS mounts and physical and logical volume management. Experience with tape library back up.
വിജ്ഞാപനം 14/2022, 15/2022, 16/2022, 17/2022 പ്രകാരം അപേക്ഷകൾ അയയ്ക്കുന്ന ഉദ്യോഗാർത്ഥികൾ നാല് വിജ്ഞാപനങ്ങൾക്കുമുള്ള അപേക്ഷകൾ പ്രത്യേകം കവറുകളിലാക്കി സമർപ്പിക്കേതാണ്.
1. പ്രായപരിധി 1/1/2022 ൽ (പതിനെട്ട് വയസ്സ് തികഞ്ഞിരിക്കേണ്ടതും 40 നാൽപത് വയസ്സ് കഴിയാൻ പാടില്ലാത്തതുമാകുന്നു. പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ചു വർഷത്തെ ഇവ് അനുവദിക്കുന്നുണ്ട്. കൂടാതെ പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട മുതിർന്ന വ്യക്തിക്കോ അവരുടെ അപ്രകാരമുള്ള മുതിർന്ന അംഗം മറ്റു മതങ്ങളിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവരുടെ കുട്ടികൾക്കോ ഉയർന്ന പ്രായപരിധിയിൽ അഞ്ചു വർഷത്തെ ഇളവും, മറ്റു പിന്നാക്കവിഭാഗത്തിനും, വിമുക്തൻമാർക്കും, പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും (EWS) മൂന്നു വർഷത്തെ ഇളവും, വികലാംഗർക്ക് പത്ത് വർഷത്തെ ഇളവും, വിധവകൾക്ക് അഞ്ച് വർഷത്തെ ഇളവും ലഭിക്കുന്നതാണ്.
അപേക്ഷയുടെ മാതൃകയും സഹകരണ സർവ്വീസ് പരീക്ഷാ ബോർഡിന്റെ www.keralacseb.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ലഭ്യമാണ്. അപേക്ഷയും അനുബന്ധങ്ങളും നിശ്ചയിച്ചിട്ടുള്ള മാതൃകയിൽ തന്നെ 30.01.2023 തിങ്കളാഴ്ച വൈകുന്നേരം 5 മണിയ്ക്കു മുൻപായി സഹകരണ സർവ്വീസ് പരീക്ഷാ ബോർഡിൽ ലഭിക്കുന്നതാണ്.
അപേക്ഷാ ഫാറവും, അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകളും സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ്: വിജ്ഞാപനത്തിൽ നിഷ്കർഷിച്ചിട്ടുള്ള മാതൃകയിൽ തന്നെ സമർപ്പിക്കേണ്ടതും അല്ലാത്ത പക്ഷം മറ്റൊരു അറിയിപ്പും കൂടാതെ തന്നെ അപേക്ഷ നിരസിക്കുന്നതുമാണ്. അങ്ങനെ നിരസിക്കപ്പെടുന്ന അപേക്ഷകളുടെ ഫീസ് തിരികെ നൽകുന്നതല്ല.
വിദ്യാഭ്യാസ യോഗ്യത അപേക്ഷ സ്വീകരിക്കേണ്ട അവസാന തീയതിയ്ക്ക് മുമ്പായി നിശ്ചിത വിദ്യാഭ്യാസ യോഗ്യത നേടിയിട്ടുള്ളവർ
ഓരോ തസ്തികയിലേക്കുമുള്ള അപേക്ഷകൾ പ്രത്യേകം കവറുകളിലാക്കി നേരിട്ടോ തപാൽ മുഖേനയോ സെക്രട്ടറി, സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിംഗ്, ഓവർ ബ്രിഡ്ജ്, ജനറൽ പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്.
Notification Link Click here .
For Application Form Click here.
Official Website Click here