യൂണിയൻ ബാങ്കിൽ 1500 ലോക്കൽ ബാങ്ക് ഓഫീസർ ഒഴിവ്: Union Bank Recruitment of Local Bank Officer

0
157
Recruitment of Local Bank Officer Jobs

മുംബൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ (Union Bank Of India Local Officer Recruitment) ലോക്കൽ ബാങ്ക് ഓഫീസർ (എൽ.ബി.ഒ.) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികൾക്കാണ് അവസരം 1500 ഒഴിവുണ്ട്. ഇതിൽ 100 ഒഴിവ് കേരളത്തിലാണ്. തിരഞ്ഞെടുപ്പിനായി നടത്തുന്ന ഓൺലൈൻ പരീക്ഷയ്ക്ക് കേരളത്തിൽ പത്ത് കേന്ദ്രങ്ങളുണ്ടാവും ഓരോ സംസ്ഥാനത്തെയും സംവരണം തിരിച്ചുള്ള ഒഴിവ് അറിയാൻ പട്ടിക കാണുക

  • ശമ്പളം: 48.480-85,920 രൂപ
  • യോഗ്യത: ഏതെങ്കിലും വിഷയത്തിൽ നേടിയ ഫുൾടൈം റെഗുലർ ബിരുദം. ഏത് സംസ്ഥാനത്തെ ഒഴിവിലേക്കാണോ അപേക്ഷിക്കുന്നത് ആ സംസ്ഥാനത്തെ പ്രാദേശിക ഭാഷ എഴുതാനും സംസാരിക്കാനും മനസ്സിലാക്കാനും അറിയണം.
  • പ്രായം: 01.10.2024-0 20-30 വയസ്സ്: എസ്‌.സി, എസ്‌.ടി വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒബി.സി. (എൻ.സി.എൽ) വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഭിന്നശേഷിക്കാർക്ക് പത്ത് വർഷത്തെ യും ഇളവ് ലഭിക്കും. വിമുക്തഭടന്മാർക്കും നിയമാനുസൃത വയസ്സിളവുണ്ട്.
  • ഒഴിവുകൾ : 1500 (Kerala : 100 Nos)
image

തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ അഭിമുഖം എന്നിവ നടത്തിയാവും തിര ഞെഞ്ഞെടുപ്പ് തിരഞ്ഞെടുക്കപ്പെടുന്നവർ മൂന്ന് വർഷത്തേക്ക് രണ്ട് ലക്ഷം രൂപയുടെ സർവീസ് ബോണ്ട് സമർപ്പിക്കണം.

പരീക്ഷ: ഒബ്ജക്ടീവ് മാതൃകയിലായിരി ക്കും ഓൺലൈൻ പരീക്ഷ തെറ്റുത്തരത്തി ന് നാലിലൊന്ന് നെഗറ്റീവ് മാർക്കുണ്ടാവും എന്നാൽ ഉത്തരം എഴുതാതെ വിട്ടവർക്ക് നെഗറ്റീവ് മാർക്കുണ്ടാവില്ല ഓൺലൈൻ പരീക്ഷയിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന വർ, അപേക്ഷിച്ച സംസ്ഥാനത്തെ പ്രാദേ ശികഭാഷയിലുള്ള പരിജ്ഞാനം തെളിയി ക്കുന്നതിനായി നടത്തുന്ന പരീക്ഷ കൂടി അഭിമുഖീകരിക്കണം. എന്നാൽ ഈ ഭാഷ പഠിച്ചതായി തെളിയിക്കുന്നതിന് പത്താം ക്ലാസിലെയോ പന്ത്രണ്ടാം ക്ലാസിലെയോ മാർക്ക് ഷീറ്റ്/സർട്ടിഫിക്കറ്റ് ഹാജരാക്കിയവർ ഈ പരീക്ഷ എഴുതേണ്ടതില്ല.

Advertisements

ഓൺലൈൻ പരീക്ഷാകേന്ദ്രങ്ങൾ: എറണാകുളം, കൊല്ലം, കോട്ടയം, കോഴി ക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിവിടങ്ങളിൽ കേന്ദ്ര മുണ്ടാവും.

അപേക്ഷാഫീസ്: 850 രൂപയാണ്. (എസ്.സി, എസ്ട‌ി വിഭാഗക്കാർക്ക് 177 രൂപ) ജി.എസ്‌.ടി. ഉൾപ്പെടെയുള്ള അപേ ക്ഷാഫീസ്. ഓൺലൈനായാണ് ഫീസ് അടയ്യേണ്ടത്.

അപേക്ഷ: www.unionbankofindia.co.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. ഫോട്ടോ, ഒപ്പ്, ഇടതുകൈയിലെ വിരലടയാളം, സ്വന്തം കൈപ്പടയിലെഴുതിയ പ്രസ്താവന എന്നിവ വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള മാതൃകയിൽ സ്ലാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2024 നവംബർ 13.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.