വ്യോമസേനയിൽ അഗ്നി സിലക്ഷൻ ടെസ്റ്റിന് അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം. ഇത് കമ്മിഷൻഡ് ഓഫിസർ/ പൈലറ്റ്/ നാവിഗേറ്റർ/ എയർമെൻ തസ്തികകളിലേക്കുള്ള തിരഞ്ഞടുപ്പല്ല. 4 വർഷത്തേക്കാണു നിയമനം. 2024 ജനുവരി 17 മുതൽ ഫെബ്രുവരി 6 വരെ ഓൺലൈനായി അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത സയൻസ് വിഷയങ്ങൾ:
50% മാർക്കോടെ മാത്സ്, ഫിസിക്സ്, ഇംഗ്ലിഷ് പഠിച്ച് പ്ലസ് ടു ജയം. ഇംഗ്ലിഷിന് 50% വേണം. അല്ലെങ്കിൽ 50% മാർക്കോടെ 3 വർഷ എൻജിനിയറിങ്
ഡിപ്ലോമ (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ‌്/ ഓട്ടമൊബീൽ/ കംപ്യൂട്ടർ സയൻസ്/ ഇൻസ്ട്രമെന്റേഷൻ / ഐടി). ഇംഗ്ലിഷിന് 50% മാർക്ക് വേണം. ഡിപ്ലോമയ്ക്ക് ഇംഗ്ലിഷ് വിഷയമല്ലെങ്കിൽ പ്ലസ് ടു/ പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50% മാർക്ക് വേണം. അല്ലെങ്കിൽ 50% മാർക്കോടെ 2 വർഷ വൊക്കേഷനൽ (ഫിസിക്‌സ്, മാത്‌സ്) കോഴ്സ് ജയം. ഇംഗ്ലിഷിന് 50% മാർക്ക് വേണം. വൊക്കേഷനൽ കോഴ്സിന് ഇംഗ്ലിഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു/ പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50% മാർക്ക് വേണം.