അസം റൈഫിൾസ് ടെക്നിക്കൽ ആൻഡ് ട്രേഡ്സ്മാൻ റിക്രൂട്ട്മെന്റ് റാലി 2021‐22ന് അപേക്ഷ ക്ഷണിച്ചു. 2021 ഡിസംബർ ഒന്നു മുതലാണ് റാലി. ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലായി 1230 ഒഴിവുണ്ട്. സ്ത്രീകൾക്ക് അപേക്ഷിക്കാവുന്ന ഒഴിവുകളുമുണ്ട്. ഭിന്നശേഷിക്കാർ അപേക്ഷിക്കേണ്ടതില്ല. ഹവിൽദാർ, നായ്ബ് സുബേദാർ, റൈഫിൾമാൻ, വാറണ്ട് ഓഫീസർ തുടങ്ങിയ റാങ്കുകളിലാണ് ഒഴിവ്.
സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങൾ തിരിച്ചാണ് ഒഴിവുകൾ വിജ്ഞാപനം ചെയ്തത്. കേരളത്തിൽ 34, ലക്ഷദ്വീപിൽ രണ്ട് എന്നിങ്ങനെയാണ് ഒഴിവുകൾ. ഫീമെയിൽ സഫായ് കൂടാതെ ഫാർമസിസ്റ്റ്, ബ്രിഡ്ജസ് ആൻഡ് റോഡ്, ക്ലർക്ക്, പേഴ്സണൽ അസിസ്റ്റന്റ് ട്രേഡുകളിലാണ് വനിതകൾക്ക് അപേക്ഷിക്കേണ്ടത്.
ഒഴിവുകൾ
- ഹവിൽദാർ(ക്ലർക്ക്) 12,
- വാറണ്ട് ഓഫീസർ(പേഴ്സണൽ അസിസ്റ്റന്റ്) 2,
- റൈഫിൾമാൻ 1,
- റൈഫിൾമാൻ(ഇലക്ട്രീഷ്യൻ മെക്കാനിക് വെഹിക്കിൾ) 1,
- റൈഫിൾമാൻ(അപ്ഹോൾസ്റ്റർ) 1,
- നായ്ബ് സുബേദാർ(ബ്രിഡ്ജസ് ആൻഡ് റോഡ്) 1,
- റൈഫിൾമാൻ(ഇലക്ട്രീഷ്യൻ) 1,
- റൈഫിൾമാൻ(പ്ലംബർ) 1,
- വാറണ്ട് ഓഫീസർ(ഫാർമസിസ്റ്റ്) 1,
- ഹവിൽദാർ(എക്സറേ അസിസ്റ്റന്റ്) 1,
- റൈഫിൾമാൻ(ബാർബർ)1,
- റൈഫിൾമാൻ(കുക്ക്) 8,
- റൈഫിൾമാൻ(മെയിൽ സഫായ്) 2,
- ലക്ഷദ്വീപിൽ ഹവിൽദാർ(ക്ലർക്ക്) 1,
- റൈഫിൾമാൻ(കുക്ക്) 1
- എന്നിങ്ങനെയാണ് ഒഴിവുകൾ.
അപേക്ഷിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18. 2021 ആഗസ്ത് ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. കായികക്ഷമത/കായിക നിലവാരം പരിശോധന/ എഴുത്ത്പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
www.assamrifles.gov.in വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഏത് സംസ്ഥാനത്തെ/കേന്ദ്രഭരണപ്രദേശത്തെ താമസക്കാരാണെന്ന ഡൊമിസിൽ/ പെർമനന്റ് റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് കൂടി ഉൾപ്പെടുത്തണം. കായികക്ഷമതാ പരിശോധനക്ക് വരുമ്പോൾ ഓൺലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ് ഹാജരാക്കണം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2021 ഒക്ടോബർ 25.