കൊച്ചിൻ ഷിപ്പ്യാഡിൽ ജനറൽ വർക്കേഴ്സ് (കാന്റീൻ) – 18 ഒഴിവുകളിൽ കരാർ നിയമനം
തസ്തികയുടെ പേര്, വിദ്യാഭ്വാസ യോഗ്യത, പ്രവൃത്തിപരിചയം
ഒഴിവുകളുടെ എണ്ണം ജനറൽ വർക്കർ അടിസ്ഥാനത്തിൽ 18 ഒഴിവുകൾ
വിദ്യാഭ്യാസ യോഗത: ഏഴാം ക്ലാസ്സ് പാസ്സ്
അഭികാമ്യം: എ ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഫുഡ് പ്രൊഡക്ഷൻ ഫുഡ് ആന്റ് ബിവറേജസ് സർവ്വീസിൽ ഒരു കോഴ്സ് അല്ലെങ്കിൽ കേന്ദ്ര സംസ്ഥാന ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നും കാറ്ററിംഗ് ആന്റ് റെസ്റ്റോറന്റ് മാനേജ് മന്റിൽ രണ്ടു വർഷത്ത വൊക്കേഷണൽ സർട്ടിഫിക്കറ്റ്. ബി) മലയാള ഭാഷാ പരിജ്ഞാനം
പ്രവൃത്തിപരിചയം: കുറഞ്ഞത് 250 ജോലിക്കാർക്ക് ഭക്ഷണം നൽകുന്ന ഫാക്ടറി കാന്റീനിൽ/ ത്രീ സ്റ്റാർ ഹോട്ടലിൽ/ ലൈസൻസുള്ള ഫുഡ് കാറ്ററിംഗ് സർവ്വീസ് ഏജൻസിയിൽ ഭക്ഷണം പാകം ചെയ്യുന്നതിലോ വിളമ്പു ന്നതിലോ ഉള്ള മുന്ന് വർഷത്തെ പ്രവൃത്തി പരിചയം.
പ്രായം: 2022 സെപ്റ്റംബർ 15ന് 30 വയസ്സിൽ കവിയരുത്.
ഒ ബി.സി. ഉദ്യോഗാർത്ഥികൾക്ക് (നോൺ ക്രമിലെയർ) 3 വർഷവും എസ്.സി ഉദ്യോഗാർത്ഥികൾക്ക് 5 വർഷവും ഉയർന്ന പ്രായ പരിധിയിൽ ഇളവ് ലഭിക്കുന്നതാണ്. വിമുക്ത ഭടന്മാർക്കും അംഗപരിമിതർക്കുമുള്ള വയസ്സിളവ് ഭാരതസർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരമായിരിക്കും.
കരാർ കാലാവധി: മുന്നുവർഷം (പ്രവർത്തനമികവിനും പദ്ധതിയുടെ ആവശ്വകതയ്ക്കും വിധേയം)
പ്രതിമാസ പ്രതിഫലം: 1-ാം വർഷം – 17,300/-, 2-ാം വർഷം 17,900/- 3-ാം വർഷം – 18,400/- (ബാധകമായ ചട്ടങ്ങൾ പ്രകാരം പ്രതിമാസം അധിക ജോലി സമയ ത്തിനുള്ള പ്രതിഫലം ലഭിക്കുന്നതാണ്.)
കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ ആപ്ലിക്കേഷൻ സി എസ് എൽ വെബ് സൈറ്റായ www.cochinshipyard.in (Career page→CSL, Kochi) സന്ദർശിക്കുക. ഈ പരസ്യത്തിന്റെ വിശദമായ ഹിന്ദി പതിപ്പ് സി.എസ്.എൽ വെബ്സൈറ്റായ www.cochinshipyard.in-ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.