എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓഫീസിലെ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍/ അക്കൗണ്ട്സ് ഓഫീസര്‍, അസിസ്റ്റന്റ് പ്രോവിഡന്റ് ഫണ്ട് കമ്മിഷണര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം. 577 ഒഴിവുണ്ട്. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. Special Advertisement: 51/2023 എന്ന നമ്പറിലാണ് വിജ്ഞാപനം.
തസ്തികയും ഒഴിവും:
- എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍/ അക്കൗണ്ട്സ് ഓഫീസര്‍-418 (ജനറല്‍-204, എസ്.സി.-57, എസ്.ടി.-28, ഒ.ബി.സി.-78, ഇ.ഡബ്ല്യു.എസ്.-51),
- അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് കമ്മിഷണര്‍: ഒഴിവ്-159 (ജനറല്‍-68, എസ്.സി.-25, എസ്.ടി.-12, ഒ.ബി.സി.-38, ഇ.ഡബ്ല്യു.എസ്.-16).
- എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍/ അക്കൗണ്ട്സ് ഓഫീസര്‍ തസ്തികയിലെ 25 ഒഴിവും അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് കമ്മിഷണര്‍ തസ്തികയിലെ എട്ട് ഒഴിവും ഭിന്നശേഷിക്കാര്‍ക്ക് നീക്കിവെച്ചതാണ്.
ശമ്പള സ്‌കെയില്‍: എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍/ അക്കൗണ്ട്സ് ഓഫീസര്‍ തസ്തികയില്‍ ലെവല്‍-8 നിരക്കിലും അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് കമ്മിഷണര്‍ തസ്തികയില്‍ ലെവല്‍-10.
പ്രായം: എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍/ അക്കൗണ്ട്സ് ഓഫീസര്‍-30, അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് കമ്മിഷണര്‍-35 എന്നിങ്ങനെയാണ് പൊതുവിഭാഗത്തിനുള്ള ഉയര്‍ന്ന പ്രായപരിധി.
അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും www.upsconline.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അവസാന തീയതി: 2023 മാര്‍ച്ച് 17. For official Notification click here