ഇന്ദിരാഗാന്ധി നാണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ (ഇഗ്‌നോ – Indira Gandhi National Open University) ജൂനിയര്‍ അസിസ്റ്റന്റ് കം ടൈപ്പിസ്റ്റിന്റെ (IGNOU Junior Assistant cum Assistant) 200 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറല്‍-83, എസ്.സി.-29, എസ്.സി.-12, ഒ.ബി.സി.-55, ഇ.ഡബ്ല്യു.എസ്.-21 എന്നിങ്ങനെയാണ് ഒഴിവുകള്‍. ഭിന്നശേഷിക്കാര്‍ക്ക് 9 ഒഴിവും വിമുക്തഭടന്മാര്‍ക്ക് 20 ഒഴിവും കായികതാരങ്ങള്‍ക്കായി 10 ഒഴിവും നീക്കിവെച്ചിട്ടുണ്ട്.
ശമ്പളം: 19,900-63,200 രൂപ.
യോഗ്യത: പ്ലസ്ടു, മിനിറ്റില്‍ 40 ഇംഗ്ലീഷ് വാക്ക്/ 35 ഹിന്ദി വാക്ക് കംപ്യൂട്ടര്‍ ടൈപ്പിങ് സ്പീഡ്.
പ്രായം: 18-27 വയസ്സ്. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെയും ഒ.ബി.സി. (എന്‍.സി.എല്‍.) വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷത്തെ (എസ്.സി., എസ്.ടി.-15, ഒ.ബി.സി.-എന്‍.സി.എല്‍.-13) ഇളവ് ലഭിക്കും. കായികതാരങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തെ (എസ്.സി., എസ്.ടി.-10 വര്‍ഷം) ഇളവുണ്ട്. വിധവകള്‍ക്കും പുനര്‍വിവാഹം ചെയ്തിട്ടില്ലാത്ത വിവാഹമോചിതകള്‍ക്കും 35 വയസ്സ് വരെ (എസ്.സി., എസ്.ടി.-40 വയസ്സ് വരെ) അപേക്ഷിക്കാം. വിമുക്തഭടന്മാര്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ട്.
പരീക്ഷ: തിരഞ്ഞെടുപ്പിന്റെ ഭാഗമായി രണ്ട് ഘട്ടങ്ങളായി കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുണ്ടാവും. ടയര്‍ വണ്‍ പരീക്ഷ മള്‍ട്ടിപ്പിള്‍ ചോയ്സ് മാതൃകയിലായിരിക്കും. ജനറല്‍ അവേര്‍നെസ്സ്, റീസണിങ് ആന്‍ഡ് ജനറല്‍ ഇന്റലിജന്‍സ്, മാത്തമാറ്റിക്കല്‍ എബിലിറ്റി, ഹിന്ദി/ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് കോംപ്രിഹെന്‍ഷന്‍, കംപ്യൂട്ടര്‍ നോളജ് എന്നിവയില്‍നിന്നായിരിക്കും ചോദ്യങ്ങള്‍. 150 ചോദ്യങ്ങളുണ്ടായിരിക്കും. ആകെ 150 മാര്‍ക്കിനായിരിക്കും പരീക്ഷ. തിരുവനന്തപുരം, എറണാകുളം/ മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രമുണ്ടാവും. ടയര്‍-I ല്‍ യോഗ്യത നേടുന്നവര്‍. ടയര്‍ -II പരീക്ഷയായ സ്‌കില്‍ ടെസ്റ്റ്/ ടൈപ്പിങ് അഭിമുഖീകരിക്കണം.
അപേക്ഷാഫീസ്: 1000 രൂപയും (വനിതകള്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും 600 രൂപ.) പ്രോസസ്സിങ് ചാര്‍ജും ജി.എസ്.ടി.യും. ഭിന്നശേഷിക്കാര്‍ക്ക് ഫീസ് ഇല്ല). ഓണ്‍ലൈനായാണ് ഫീസ് അടയ്‌ക്കേണ്ടത്.
അപേക്ഷ ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷയോടൊപ്പം ഫോട്ടോ, ഒപ്പ്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ നിര്‍ദിഷ്ട മാതൃകയില്‍ അപ്ലോഡ് ചെയ്യണം.
വിശദവിവരങ്ങള്‍ https://recruitment.nta.nic.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2023 ഏപ്രില്‍ 20.