കരസേനയിൽ ശിപായി ഫാർമ ആകാൻ അവസരം. കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽനിന്നുള്ള പുരുഷൻമാർക്ക് അപേക്ഷിക്കാം. ഓൺലൈൻ റജിസ്ട്രേഷൻ 2024 മാർച്ച് 22 വരെ. പരീക്ഷ 2024 ഏപ്രിൽ 22 മുതൽ. റിക്രൂട്മെന്റ് റാലി തീയതി പിന്നീട് അറിയിക്കും.
യോഗ്യത: പ്ലസ് ടു ജയം/തത്തുല്യവും 55% മാർക്കോടെ ഫാർമസി ഡിപ്ലോമയും. സ്റ്റേറ്റ് ഫാർമസി കൗൺസിൽ അല്ലെങ്കിൽ ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ റജിസ്ട്രേഷനും വേണം. 50% മാർക്കോടെ ഫാർമസി ബിരുദവും സ്‌റ്റേറ്റ് ഫാർമസി കൗൺസിൽ അല്ലെങ്കിൽ ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ റജിസ്ട്രേഷനും ഉള്ളവരെയും പരിഗണിക്കും. കരസേനാ വെബ്സൈറ്റിലെ നിർദിഷ്ട്‌ട മാനദണ്ഡങ്ങൾ അനുസരിച്ചു ശാരീരികക്ഷമതയുണ്ടാകണം.
പ്രായം: 19-25. 1999 ഒക്ടോബർ ഒന്നിനും 2005 ഏപ്രിൽ ഒന്നിനും ഇടയിൽ (രണ്ടു തീയതി യുമുൾപ്പെടെ) ജനിച്ചവരാകണം.
തിരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷ, ശാരീരികക്ഷമതാപരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്‌ഥാനത്തിൽ. ശാരീരികക്ഷമതാ പരീക്ഷയ്ക്ക് 1.6 കി.മീ. ഓട്ടം, ബീം (പുൾ അപ്), 9 അടി കിടങ്ങ് ചാടിക്കടക്കൽ, സിഗ്-സാഗ് ബാലൻസിങ് എന്നിവയുണ്ടാകും.
ഓൺലൈൻ റജിസ്ട്രേഷൻ: www.joinindianarmy.nic.in വഴി ഓൺലൈൻ റജിസ്ട്രേഷൻ നടത്താം. ₹250 രൂപ പരീക്ഷാഫീസുമുണ്ട്. ഓൺലൈനിലൂടെ ഫീസ് അടയ്ക്കാം. ഓൺലൈൻ അപേക്ഷാഫോം പേയ്മെന്റ് ഗേറ്റ്‌വേയുമായി ചേർത്തിരിക്കും.
വിശദവിവരങ്ങൾക്ക്: Official Notification click here