ന്യൂ ഇന്ത്യ അഷ്വറൻസിൽ 300 അസിസ്റ്റന്റ് ഒഴിവ്

0
2112

New India Assurance Company Recruitment

ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയിൽ അസിസ്‌റ്റന്റ് തസ്‌തികയിൽ 300 ഒഴിവ്. കേരളത്തിൽ 24 ഒഴിവുണ്ട്. 2024 ഫെബ്രുവരി 15 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

Advertisements

യോഗ്യത

ഏതെങ്കിലും വിഷയ ത്തിൽ ബിരുദം, ഹയർ സെക്കൻഡറി/ ഇന്റർമീഡിയറ്റ്/ബിരുദതലത്തിൽ ഇംഗ്ലിഷ് ഒരു വിഷയമായി പഠിച്ചുജയിച്ചവരാകണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷ എഴുതാനും സംസാരിക്കാനും വായി ക്കാനും അറിയണം.

പ്രായം

പ്രായം: 21-30. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്‌തഭടന്മാർക്കും ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ജീവനക്കാർക്കും ഇളവുണ്ട്. യോഗ്യത, പ്രായം എന്നിവ 01.01.2024 അടിസ്‌ഥാനമാക്കി കണക്കാക്കും.

Advertisements

ശമ്പളം, തിരഞ്ഞെടുപ്പ്, ഫീസ്

ശമ്പളം : 22,405- 62,265
തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടമുള്ള ഓൺലൈൻ പരീക്ഷയും റീജനൽ ലാംഗ്വേജ് ടെസ്റ്റും അടിസ്‌ഥാനമാക്കി. കൊച്ചി, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ പ്രിലിമിനറി പരീ ക്ഷാകേന്ദ്രമുണ്ട്. മെയിൻ പരീക്ഷയ്ക്ക് കൊച്ചിയിലാണു കേന്ദ്രം. തിരഞ്ഞെ ടുക്കപ്പെടുന്നവർക്ക് 6 മാസം പ്രബേഷനുണ്ട്. . ഫീസ്: 850 രൂപ. പട്ടികവിഭാഗം, അംഗപരിമിതർക്ക് 100 രൂപ. ഓൺ ലൈൻ ആയി ഫീസടയ്ക്കണം.

എങ്ങനെ അപേക്ഷിക്കാം

ഓൺലൈൻ റജിസ്ട്രേഷൻ വഴി അപേക്ഷ സമർപ്പിക്കാം. www.newindia.co.in നിൽ അപേക്ഷിക്കണം. For official Notification click here . 2024 ഫെബ്രുവരി 15 വരെ ഓൺലൈനിൽ അപേക്ഷിക്കാം

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.