ന്യൂഡൽഹിയിലെ നാഷനൽ ടെക്നിക്കൽ റിസർച് ഓർഗനൈസേഷനിൽ (National Technical Reasearch Organization) 206 കൺസൽറ്റന്റ് ഒഴിവ്. 3 വർഷ കരാർ നിയമനം. ബെംഗളൂരു, മുംബൈ, കൊൽക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലും അവസരം. ഓൺലൈൻ അപേക്ഷ 2022 മേയ് 16 വരെ.
അവസരങ്ങൾ:
- സെബർ സെക്യൂരിറ്റി അനലിസ്റ്റ്,
- സോഫ്റ്റ്‌വെയർ പ്രോഗ്രാമർ,
- റിസ്ക് അനലിസ്റ്റ്,
- നെറ്റ്‌വർക് അഡ്മിനിസ്ട്രേറ്റർ,
- പവർ ആൻഡ് എനർജി സെക്ടർ ഐടി ആൻഡ് ഒടി സെക്യൂരിറ്റി കൺസൽറ്റന്റ്,
- ബിഎഫ്എസ്ഐ സെക്ടർ ഐടി സെക്യൂരിറ്റി കൺസൽറ്റന്റ്,
- ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ സെക്യൂരിറ്റി കൺസൽറ്റന്റ്,
- ഡേറ്റ സെന്റർ സെക്യൂരിറ്റി കൺസൽറ്റന്റ്,
- സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ,
- ടീം ലീഡർ,
- സിസ്റ്റം സ്പെഷലിസ്റ്റ്,
- സോഫ്റ്റ്‌വെയർ എൻജിനീയർ,
- സോഫ്റ്റ്‌വെയർ പ്രോഗ്രാമർ,
- സീനിയർ ഹാർഡ്‌വെയർ എൻജിനീയർ,
- ഹാർഡ്‌വെയർ എൻജിനീയർ, കൺസൽറ്റന്റ് (ഐടി സ്പെഷലിസ്റ്റ്/എൻജിനീയർ/ഐടി മാനേജർ/സീനിയർ ഐടി എൻജിനീയർ),
- മൊബൈൽ സെക്യൂരിറ്റി റിസർച്ചർ,
- പ്ലേലോഡ് ഡവലപ്മെന്റ്,
- വൾനെറബിലിറ്റി അസസ്മെന്റ് ആൻഡ് പെനട്രേഷൻ ടെസ്റ്റിങ്,
- സൈബർ സെക്യൂരിറ്റി റിസർച്ചർ,
- റെഡ് ടീം എക്സ്പെർട്,
- വൾനെറബിലിറ്റി അസസ്മെന്റ് ആൻഡ് പെനട്രേഷൻ ടെസ്റ്റിങ് എക്സ്പെർട്,
- ആൻഡ്രോയ്ഡ്/ഐഒഎസ് സെക്യൂരിറ്റി റിസർച്ചർ,
- ഫേംവെയർ റിവേഴ്സ് എൻജിനീയർ,
- സോഫ്റ്റ്‌വെയർ ഡവലപ്പർ,
- റിമോട് സെൻസിങ് ഡേറ്റ സ്പെഷലിസ്റ്റ്,
- ജിയോസ്പേഷ്യൽ സോഫ്റ്റ്‌െവ യർ എൻജിനീയർ,
- സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ (ഫുൾസ്റ്റാക് ഡവലപ്പർ,
- യുഐ ഡിസൈനിങ്/ഫ്രണ്ട് എൻഡ് ഡവലപ്പർ),
- നെറ്റ്‌വർക് എൻജിനീയർ, ജിയോസ്പേഷ്യൽ സോഫ്റ്റ്‌െവയർ എൻജിനീയർ (ഒാഷ്യൻ ഡേറ്റ),
- എഐ/ എംഎൽ കൺസൽറ്റന്റ്.
ബിഇ, ബിടെക്, എംഇ, എംടെക്, എംസിഎ, എംഎസ്‌സി യോഗ്യതയും പരിചയവും ഉള്ളവർക്കാണ് അവസരം. ശമ്പളം (1, 2, 3 വർഷങ്ങളിൽ): 41,333, 44,000, 48,000. കൂടുതൽ വിവരങ്ങൾക്ക് www.ntro.gov.in സന്ദർശിക്കുക