വിവിധ കേന്ദ്ര സേനകളിലായി 25,271ഒഴിവുകളിലേക്കു സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: 2021 ഓഗസ്റ്റ് 31.
സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സ് (സിഎപിഎഫ്), നാഷനൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ), സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്സ്(എസ്എസ്എഫ്) തുടങ്ങിയ വിഭാഗങ്ങളിൽ കോൺസ്‌റ്റബിൾ (ജിഡി) തസ്‌തികയിലും അസം റൈഫിൾസിൽ റൈഫിൾമാൻ (ജിഡി) തസ്‌തികയിലുമാണ് അവസരം.
- സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF)–8464
- ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF)–7545,
- സശസ്ത്ര സീമാ ബൽ (SSB)–3806,
- അസം റൈഫിൾസ് (AR)–3785,
- ഇൻഡോ–ടിബറ്റൻ ബോർഡർ പൊലീസ് (ITBP)–1431,
- സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്സ് (SSF)–240 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.
വിദ്യാഭ്യാസ യോഗ്യത: മെട്രിക്കുലേഷൻ/പത്താം ക്ലാസ്.
ശാരീരിക യോഗ്യത:
പുരുഷൻ: ഉയരം: 170 സെമീ, നെഞ്ചളവ്: 80 സെമീ (വികസിപ്പിക്കുമ്പോൾ 85 സെമീ), (പട്ടികവർഗക്കാർക്ക് യഥാക്രമം 162.5 സെമീ. 76–81 സെമീ)
സ്‌ത്രീ: ഉയരം: 157 സെമീ (പട്ടിക വർഗക്കാർക്ക് 150 സെമീ), തൂക്കം ഉയരത്തിന് ആനുപാതികം.
പ്രായം: 01.08.2021ന് 18–23 (എസ്‌സി/എസ്ടിക്ക് 5 വർഷവും ഒബിസിക്കു 3 വർഷവും ഇളവ്).
ശമ്പളം: 21,700– 69,100.
തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBE), ശാരീരികക്ഷമതാ പരീക്ഷ, മെഡിക്കൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിൽ.
കണ്ണൂർ, എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്.
പരീക്ഷാ ഫീസ്: 100 രൂപ (സ്ത്രീകൾ, പട്ടികവിഭാഗം, വിമുക്ത ഭടന്മാർ എന്നിവർക്ക് ഫീസില്ല). ഓൺലൈനായി ഫീസ് അടയ്ക്കണം.
ഓൺലൈൻ റജിസ്ട്രേഷനും വിശദവിവരങ്ങൾക്കും https://ssc.nic.in