JOB DRIVE
കൊല്ലം ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ 2024 ഡിസംബർ 30 തിങ്കളാഴ്ച രാവിലെ 10.30 മുതൽ വിവിധ സ്വകാര്യസ്ഥാപനങ്ങളിലേക്കുള്ള തൊഴിലവസരങ്ങൾക്കായി അഭിമുഖം നടക്കും. 18നും 35നും മധ്യേ പ്രായമുള്ള എസ്എസ്എൽസി, പ്ലസ്ട്രു, ഡിഗ്രി യോഗ്യതയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെൻററിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾക്കും അന്നേദിവസം രജിസ്റ്റർ ചെയ്ത ശേഷം അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. തൊഴിലവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എംപ്ലോയ്മെൻറ് ഓഫീസർ അറിയിക്കുന്നു.
വിശദ വിവരങ്ങൾക്ക് 8281359930, 8304852968

