എറണാകുളം എംപ്ലോയബിലിറ്റി സെന്റർ വഴി തൊഴിലവസരം
എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. യോഗ്യത: എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, എം.ബി.എ, ഐ.ടി.ഐ മെക്കാനിക്കല്‍. 18 മുതല്‍ 35 വയസ് വരെയാണ് പ്രായപരിധി. താല്‍പര്യമുള്ളവര്‍ 2023 February 20 നകം emp.centreekm@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ അപേക്ഷിക്കുക. ഫോണ്‍ – 0484 2427494
തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്റർ വഴി തൊഴിലവസരം
സ്വകാര്യ സ്ഥാപനങ്ങളിൽ നിയമനം
തൃശ്ശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. 2023 February 17 ന് ഉച്ചയ്ക്ക് 2ന് റെസ്യുമെയുമായി തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്ററിൽ എത്തിച്ചേരണം. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർ ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസായ 250 രൂപ അടക്കാനുള്ള സൗകര്യം എല്ലാ പ്രവൃത്തിദിവസങ്ങളിലും ഉണ്ടായിരിക്കും.