കാസര്‍കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴില്‍ നേടാന്‍ അവസരമൊരുക്കികൊണ്ട് കാസര്‍കോട് ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ 2024 ഡിസംബര്‍ 27 ന് രാവിലെ 10.30 മുതല്‍ മിനി ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു.
Date | 2024 ഡിസംബര്‍ 27 |
Time | രാവിലെ 10.30 മുതല്‍ |
Venue | കാസര്‍കോട് ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ |
എസ്.ബി.ഐ ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രീന്‍ ഷോപീ സോളാര്‍, ഹോഗ്വാര്‍ട്സ് ഇന്റര്‍നാഷണല്‍ ഇസ്ലാമിക സ്‌കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ 28 ഒഴിവുകളിലേക്കാണ് കൂടിക്കാഴ്ച്ച. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് അവസരം. രജിസ്റ്റര്‍ ചെയ്യാത്ത ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം 10 മണിമുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് പകര്‍പ്പുകള്‍ സഹിതം 250 രൂപ ഫീസ് അടച്ച് രജിസ്ട്രേഷന്‍ ചെയ്യാം. രജിസ്ട്രേഷന്‍ ആജീവനാന്തം കാലാവധി ഉണ്ടാകും. പ്രായ പരിധി 18-35. യോഗ്യത എസ്.എസ്.എല്‍.സി മുതല്‍. ഫോണ്‍- 9207155700.