7 സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവ്; തിരുവനന്തപുരം എംപ്ലോയബിലിറ്റി സെന്റര്‍ വഴി അപേക്ഷിക്കാം

0
678

തിരുവനന്തപുരം നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഏഴ് സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലെ സ്ഥിരം ഒഴിവുകളിലേക്ക് എംപ്ലോയബിലിറ്റി സെന്റര്‍ വഴി നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികളുടെ യോഗ്യതകള്‍ക്കനുസരിച്ചാണ് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കുക.

താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ deetvpm.emp.ibr@kerala.gov.in എന്ന ഇ-മെയില്‍ ഐ.ഡിയിലേക്ക് പേര്, ജനനതീയതി, വയസ്, വിദ്യാഭ്യാസ യോഗ്യത, എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ നമ്പര്‍, എംപ്ലോയ്മെന്റ് എക്സേച്ഞ്ചിന്റെ പേര് എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ട് അപേക്ഷിക്കണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. മെയില്‍ ചെയ്യുമ്പോള്‍ സബ്ജെക്ടില്‍ ‘എംപ്ലോയബിലിറ്റി സെന്റര്‍ തിരുവനന്തപുരം-ജോബ് ഡ്രൈവ് ജൂലൈ 2022’ എന്ന് രേഖപ്പടുത്തണം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.