അങ്കണവാടി കം ക്രഷ് ഹെൽപ്പർ ഒഴിവുകൾ: അപേക്ഷ ക്ഷണിച്ചു

0
370

അമ്പലപ്പുഴ ഐ.സി.ഡി.എസ്. ഓഫീസ്‌ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിന്റെ 18-ാം വാർഡിന്റെ പരിധിയിൽ വരുന്ന യോഗ്യരായ വനിതകളിൽ നിന്ന് അങ്കണവാടി കം ക്രഷ് ഹെൽപ്പർമാരുടെ സ്ഥിരം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയും അപേക്ഷ സമർപ്പിക്കേണ്ട വിധവും സംബന്ധിച്ച വിശദാംശങ്ങൾ താഴെ കൊടുക്കുന്നു.

അപേക്ഷിക്കേണ്ട യോഗ്യത

  • അപേക്ഷകർ എസ്.എസ്.എൽ.സി യോഗ്യത നേടിയവരായിരിക്കണം.
  • 2025 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായിരിക്കണം.
  • 35 വയസ്സ് കവിയാൻ പാടില്ല.

അപേക്ഷ സമർപ്പിക്കേണ്ട വിധം

  • അപേക്ഷകൾ 2025 മാർച്ച് 2 വൈകിട്ട് 5 മണിക്ക് മുമ്പായി സമർപ്പിക്കണം.
  • അമ്പലപ്പുഴ ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന അമ്പലപ്പുഴ ഐ.സി.ഡി.എസ്. ഓഫിസിൽ അപേക്ഷകൾ കൈമാറേണ്ടതാണ്.
  • അപേക്ഷ ഫോറത്തിന്റെ മാതൃക അമ്പലപ്പുഴ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫിസിൽ നിന്നും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്:

ഫോൺ: 9188959683

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.