മലപ്പുറം ജില്ലയിലെ ചാപ്പനങ്ങാടിയിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് മലപ്പുറം (റൂറൽ) പ്രോജക്ട് ഓഫീസ് കീഴിലെ അങ്കണവാടി കം ക്രഷ് വർക്കർ, ഹെൽപ്പർ തസ്തികകളിൽ നിയമനം നടത്തുന്നു.
അപേക്ഷിക്കേണ്ട തസ്തികകൾ:
- അങ്കണവാടി കം ക്രഷ് വർക്കർ
- അങ്കണവാടി കം ക്രഷ് ഹെൽപ്പർ
അപേക്ഷിക്കേണ്ട യോഗ്യത:
- വർക്കർ തസ്തികയ്ക്കായി: പ്ലസ് ടു പാസായിരിക്കണം.
- ഹെൽപ്പർ തസ്തികയ്ക്കായി: പത്താം ക്ലാസ് പാസായിരിക്കണം.
പ്രായപരിധി:
- 18 നും 35 നുമിടയിൽ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം.
സ്ഥിര താമസം:
- കോട്ടക്കൽ മുനിസിപ്പാലിറ്റി 24-ാം വാർഡിൽ (കുറ്റിപ്പുറം) സ്ഥിരതാമസമുള്ളവരായിരിക്കണം.
അപേക്ഷ സ്വീകരിക്കുന്ന തീയതി:
- മാർച്ച് 12 മുതൽ 18 വരെ
- പ്രവൃത്തി സമയങ്ങളിൽ മാത്രം
അപേക്ഷ സമർപ്പിക്കേണ്ട സ്ഥലം:
ശിശു വികസന പദ്ധതി ഓഫീസർ,
മലപ്പുറം റൂറൽ,
പൊന്മള പഞ്ചായത്ത് ഓഫീസിന് സമീപം,
ചാപ്പനങ്ങാടി പി.ഒ, 676503,
മലപ്പുറം.
കൂടുതൽ വിവരങ്ങൾക്ക്:
📞 ഫോൺ: 7025127584
അഭിപ്രായങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെട്ട നമ്പറിലേക്ക് വിളിക്കുക. അങ്കണവാടി പ്രവർത്തനത്തിൽ താല്പര്യമുള്ള യോഗ്യരായ വനിതകൾ ഈ അവസരം ഉപയോഗപ്പെടുത്തുക!
അങ്കണവാടി കം ക്രഷിൽ നിയമനം
പൂക്കോട്ടൂർ പള്ളിമുക്ക് കുറുക്കൻകുന്ന് അങ്കണവാടിയിൽ പ്രവർത്തനം ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിൽ വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിൽ വാർഡ് ഏഴിലെ (പള്ളിമുക്ക്) സ്ഥിരതാമസക്കാരായിരിക്കണം. പ്രായപരിധി 2025 ജനുവരി ഒന്നിന് 18-35. ക്രഷ് വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പ്ലസ്ടുവും ഹെൽപ്പർ തസ്തികയിലേക്ക് പത്താം ക്ലാസും വിജയിക്കണം. അപേക്ഷ ഫോം മാതൃക പൂക്കോട്ടൂർ ഐ സി ഡി എസ് ഓഫീസ്, പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. വിദ്യാഭ്യാസ യോഗ്യത മറ്റു മുൻഗണനകൾ എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകർപ്പുകൾ, സ്ഥിരതാമസം തെളിയിക്കുവാൻ പഞ്ചായത്ത്/ വില്ലേജ് ഓഫീസിൽ നിന്നുള്ള സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം നൽകണം. ശിശു വികസന പദ്ധതി ഓഫീസർ,ഐ സി ഡി എസ് മലപ്പുറം അഡീഷണൽ, പൂക്കോട്ടൂർ പി.ഒ പിൻ-676517 വിലാസത്തിൽ മാർച്ച് 15ന് വൈകീട്ട് നാലിനകം അപേക്ഷിക്കണം.
അങ്കണവാടി കം ക്രഷില്‍ നിയമനം
കരുവാരകുണ്ട് മരുതിങ്ങല്‍ അങ്കണവാടിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന അങ്കണവാടി കം ക്രഷില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരുവാരകുണ്ട് ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് 11ല്‍ (മരുതിങ്ങല്‍) സ്ഥിര താമസക്കാരായിരിക്കണം. പ്രായപരിധി 2025 ജനുവരി ഒന്നിന് 18-35. ക്രഷ് വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ പ്ലസ്ടുവും ഹെല്‍പ്പര്‍ തസ്തികയിലേക്ക് പത്താം ക്ലാസും വിജയിക്കണം. അപേക്ഷ ഫോം മാതൃക കരുവാരകുണ്ട് ഐ.സി.ഡി.എസ് ഓഫീസ്, കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. വിദ്യാഭ്യാസ യോഗ്യത, മറ്റു മുന്‍ഗണനകള്‍ എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകര്‍പ്പുകള്‍, സ്ഥിരതാമസം തെളിയിക്കാന്‍ പഞ്ചായത്ത്/ വില്ലേജ് ഓഫീസില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം നല്‍കണം. ശിശു വികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് കാളികാവ് അഡീഷണല്‍, കരുവാരകുണ്ട് പി.ഒ പിന്‍-676523 എന്ന വിലാസത്തില്‍ മാര്‍ച്ച് 15ന് വൈകീട്ട് നാലിനകം അപേക്ഷിക്കണം
അങ്കണവാടി കം ക്രഷ് വര്‍ക്കര്‍/ഹെല്‍പ്പര്‍ അപേക്ഷ ക്ഷണിച്ചു
ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ പുതിയതായി ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിലേക്ക് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ സ്ഥിര താമസമുള്ള 18 നും 35 നും മദ്ധ്യേ പ്രായമുള്ള വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. വര്‍ക്കര്‍ തസ്തികയിലേക്ക് 12 ാം ക്ലാസ് പാസായവര്‍ക്കും, ഹെല്‍പ്പര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി പാസായവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാ ഫോം പട്ടാമ്പി ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലും, ഓങ്ങല്ലൂര്‍ പഞ്ചായത്ത് ഓഫീസിലും ലഭിക്കും. അവസാന തിയതി മാര്‍ച്ച് 11. ഫോണ്‍: 04662211832.