വിവിധ ജില്ലകളിൽ ഡയറി പ്രമോട്ടർ വനിത ക്യാറ്റിൽ കെയർ നിയമനം : Dairy Promotor and Cattle Care Recruitment

0
1730

വനിത ക്യാറ്റിൽ കെയർ വർക്കർ ഒഴിവ് : Dairy Promotor and Cattle Care Recruitment

തിരുവനന്തപുരം ജില്ലയിലെ 12 ക്ഷീരവികസന യൂണിറ്റുകളുടേയും പരിധിയിൽ ക്യാറ്റിൽ കെയർ വർക്കറായി പ്രവർത്തിക്കുന്നതിന് 18 നും 45 നും ഇടയിൽ പ്രായമുള്ള എസ്.എസ്.എൽ.സി അടിസ്ഥാന യോഗ്യതയുള്ള വനിതകളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. താത്പര്യമുള്ളവർ ജൂൺ 14 വൈകിട്ട് മൂന്നിന് മുൻപായി ക്ഷീരവികസന യൂണിറ്റ് ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾ അതത് ക്ഷീരവികസന യൂണിറ്റ് ഓഫീസുകളിൽ നിന്ന് ലഭിക്കും.  അപേക്ഷകരുടെ അഭിമുഖം 2024 ജൂൺ 18 ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നടക്കും

Advertisements

ഡയറി പ്രമോട്ടർ ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ 12 ക്ഷീരവികസന യൂണിറ്റുകളുടേയും പരിധിയിൽ ഡയറി പ്രമോട്ടറായി പ്രവർത്തിക്കുന്നതിന് 18 നും 45 നും ഇടയിൽ പ്രായമുള്ള എസ്.എസ്.എൽ.സി അടിസ്ഥാന യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ കൾ ക്ഷണിച്ചു. താത്പര്യമുള്ളവർ ജൂൺ 14 വൈകിട്ട് 3 ന് മുൻപായി  ക്ഷീരവികസന യൂണിറ്റ് ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾ അതത് ക്ഷീരവികസന യൂണിറ്റ് ഓഫീസുകളിൽ നിന്നും ലഭിക്കും. അപേക്ഷകരുടെ അഭിമുഖം ജൂൺ 18 രാവിലെ 9.30ന്   ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നടക്കും.

വുമൺ കാറ്റിൽ കെയർ വർക്കർ നിയമനം
കോട്ടയം: ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി 2024- 25  മിൽക്ക് ഷെഡ്  വികസന പദ്ധതി നടപ്പാക്കുന്നതിന് വേണ്ടി ജില്ലയിലെ 12 ക്ഷീരവികസന യൂണിറ്റുകളിൽ കാറ്റിൽ കെയർ വർക്കർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. 18 നും 45 നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാം അഭിലഷണീയം. വനിതകളും ക്ഷീരവികസനയൂണിറ്റ് പരിധിയിൽ താമസിക്കുന്നവരുമായവർ മാത്രമെ അപേക്ഷിക്കേണ്ടതുള്ളൂ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 8000 രൂപ ഇൻസെന്റീവ് ലഭിക്കും.   അപേക്ഷകർ നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാഫോറം പൂരിപ്പിച്ച്  തിരിച്ചറിയൽ കാർഡ്, എസ്.എസ്.എൽ.സി ബുക്ക് എന്നിവയുടെ പകർപ്പു സഹിതം ജൂൺ 14 ന് ഉച്ചകഴിഞ്ഞ്  മൂന്നിനകം ബന്ധപ്പെട്ട ക്ഷീരവികസനയൂണിറ്റിൽ  സമർപ്പിക്കണം. അപേക്ഷാഫോം അതത് ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ  ലഭിക്കുന്നതാണ്.വിശദവിവരത്തിന് ഫോൺ: 0481-2562768

Advertisements

ഡയറി പ്രൊമോട്ടർ നിയമനം
കോട്ടയം: ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി 2024- 25 തീറ്റപ്പുൽകൃഷി നടപ്പാക്കുന്നതിന് വേണ്ടി ജില്ലയിലെ 12 ക്ഷീരവികസന യൂണിറ്റുകളിൽ കരാറടിസ്ഥാനത്തിൽ ഡയറി പ്രൊമോട്ടറെ നിയമിക്കുന്നു. 18 വയസിനും 45 വയസിനും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാം അഭിലഷണീയം. ക്ഷീരവികസനയൂണിറ്റ് പരിധിയിൽ താമസിക്കുന്നവർ മാത്രമെ അപേക്ഷിക്കേണ്ടതുള്ളൂ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 8000 രൂപ ഇൻസെന്റീവ് ലഭിക്കും.   അപേക്ഷകർ നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാഫോം പൂരിപ്പിച്ച്  തിരിച്ചറിയൽ കാർഡ്, എസ്.എസ്.എൽ.സി ബുക്ക് എന്നിവയുടെ പകർപ്പു സഹിതം ജൂൺ 14 ന് ഉച്ചകഴിഞ്ഞ്  മൂന്നിനകം ബന്ധപ്പെട്ട ക്ഷീരവികസനയൂണിറ്റിൽ  സമർപ്പിക്കണം. അപേക്ഷാഫോം അതത് ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ  ലഭിക്കും. വിശദവിവരത്തിന് ഫോൺ: 0481-2562768

വുമണ്‍ കാറ്റില്‍ കെയര്‍ വര്‍ക്കര്‍

ക്ഷീര വികസന വകുപ്പ് വാര്‍ഷിക പദ്ധതി മില്‍ക്ക് ഷെഡ് വികസന പദ്ധതിയില്‍ വയനാട് ജില്ലയിലെ നാല് ക്ഷീര വികസന യൂണിറ്റുകളിലേക്കും ഓരോ വുമണ്‍ കാറ്റില്‍ കെയര്‍ വര്‍ക്കര്‍മാരെ നിയമിക്കുന്നു. പത്ത് മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസം 8000 രൂപ ഇന്‍സെന്റീവ് ലഭിക്കും. 18 നും 45 നും ഇടയില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. വുമണ്‍ കാറ്റില്‍ കെയര്‍ വര്‍ക്കര്‍മാരായി ജോലി ചെയ്തിട്ടുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. ക്ഷീര വികസന യൂണിറ്റിന് കീഴിലുളള വനിതകളായിരിക്കണം അപേക്ഷകര്‍. നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ജൂണ്‍ 14 ന് വൈകീട്ട് 3 ന് മുമ്പായി ബ്ലോക്ക് തല യൂണിറ്റ് ഓഫീസുകളില്‍ ലഭിക്കണം. അപൂര്‍ണ്ണവും വൈകി കിട്ടുന്നതുമായ അപേക്ഷകള്‍ പരിഗണിക്കില്ല. യോഗ്യതയും പ്രായവും വാസസ്ഥലവും തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ജൂണ്‍ 19 ന്  ഉച്ചയ്ക്ക് 12 മുതല്‍   2 വരെ  സിവില്‍ സ്റ്റേഷനിലെ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ അഭിമുഖം നടക്കും. ഫോണ്‍ 04936 202093

Advertisements

ഡയറി പ്രമോട്ടര്‍ നിയമനം

ക്ഷീര  വികസനവകുപ്പ് വാര്‍ഷിക പദ്ധതി തീറ്റപ്പുല്‍ വികസന പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി വയനാട് ജില്ലയിലെ നാല് ക്ഷീര വികസന യൂണിറ്റുകളിലേക്ക് ഓരോ ഡയറി പ്രമോട്ടര്‍മാരെ നിയമിക്കുന്നു. പത്ത് മാസത്തേക്കാണ് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം. പ്രതിമാസം 8000 രൂപ ഇന്‍സെന്റീവ് ലഭിക്കും. 18 നും 45 വയസ്സിനും ഇടയില്‍ പ്രായമുള്ള പത്താംതരം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. ഡെയറി പ്രമോട്ടര്‍മാരായി മുമ്പ് സേവനം അനുഷ്ഠിച്ചിട്ടുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. അപേക്ഷകര്‍ ക്ഷീര വികസന യൂണിറ്റിന്റെ പരിധിയിലെ താമസക്കാരായിരിക്കണം. നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയിട്ടുള്ള അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സഹിതം ജൂണ്‍ 14 ന് വൈകീട്ട് 3 ന് മുമ്പായി ബ്ലോക്ക് തല യൂണിറ്റ് ഓഫീസില്‍ സമര്‍പ്പിക്കണം. അപൂര്‍ണ്ണവും വൈകി കിട്ടുന്നതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. യോഗ്യത, പ്രായം, വാസസ്ഥലം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാക്കണം.  ജൂണ്‍ 19 ന് രാവിലെ 10 മുതല്‍ 12 വരെ സിവില്‍ സ്റ്റേഷനിലെ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ അഭിമുഖം നടക്കും.  ഫോണ്‍ 04936 202093

ഡയറി പ്രൊമോട്ടര്‍, വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു
ക്ഷീരവികസന വകുപ്പിന്റെ 2024-25 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായ തീറ്റപ്പുല്‍കൃഷി വികസന പദ്ധതി, മില്‍ക്ക് ഷെഡ് വികസന പദ്ധതി എന്നിവ ഫലപ്രദമായി നടപ്പാക്കുന്നതിലേക്കായി എറണാകുളം എറണാകുളം ജില്ലയിലെ 15 ക്ഷീരവികസന യൂണിറ്റ് കാര്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിന് ഡയറി പ്രൊമോട്ടര്‍, വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ എന്നിവരെ നിയമിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ക്ഷീരവികസന യൂണിറ്റില്‍ ഒരു ഡയറി പ്രൊമോട്ടര്‍, ഒരു വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ എന്ന നിലയിലാണ് നിയമനം നടത്തുക. തസ്തികകള്‍ക്കുള്ള യോഗ്യതകളും മറ്റ് വിശദാംശങ്ങളും ചുവടെ. .
ഡയറി പ്രൊമോട്ടര്‍:- പ്രായപരിധി 18-45 വയസ്സ് (01-01-2024 പ്രകാരം),  വിദ്യാഭ്യാസ യോഗ്യത – എസ്എസ്എല്‍സി(ചുരുങ്ങിയത്), കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം, അതത് ക്ഷീരവികസന യൂണിറ്റ് പരിധിയില്‍ സ്ഥിരതാമസക്കാരനായിരിക്കണം., ഡയറി പ്രൊമോട്ടര്‍മാരായി മുന്‍പ് സേവനമനുഷ്ഠിച്ചിട്ടുള്ളവര്‍ക്ക് ആ സേവന കാലയളവ് പ്രായപരിധിയില്‍ ഇളവ് അനുവദിക്കുന്നതും പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതുമാണ്.

വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍:- വനിതകള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനുള്ള യോഗ്യത, പ്രായപരിധി 18-45 വയസ്സ് (01-01-2024 പ്രകാരം), വിദ്യാഭ്യാസ യോഗ്യത – എസ്എസ്എല്‍സി (ചുരുങ്ങിയത്), കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം, അതത് ക്ഷീരവികസന യൂണിറ്റ് പരിധിയില്‍ സ്ഥിരതാമസക്കാരനായിരിക്കണം, വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍രായി മുന്‍പ് സേവനമനുഷ്ഠിച്ചിട്ടുള്ളവര്‍ക്ക് ആ സേവന കാലയളവ് പ്രായപരിധിയില്‍ ഇളവ് അനുവദിക്കുന്നതും പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതുമാണ്., നിയമനം ലഭിക്കുന്നവര്‍ക്ക് ജോലിയില്‍ പ്രവേശിക്കുന്ന തീയതി മുതല്‍ 2024-25
സാമ്പത്തിക വര്‍ഷത്തില്‍ പരമാവധി 10 മാസ കാലയളവിലേക്ക് പ്രതിമാസം 8000 രൂപ വേതനം നല്‍കും. ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളില്‍ നിന്ന് ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച് പൂരിപ്പിച്ച് അനുബന്ധ രേഖകള്‍ സഹിതം ജൂണ്‍ 14ന് ഉച്ച കഴിഞ്ഞ് 3 നകം അതത് ക്ഷീരവികസന ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളില്‍ ബന്ധപ്പെടാം.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.