പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന പ്രീ-എക്സാമിനേഷൻ ട്രെയിനിങ് സെന്റർ പ്രിൻസിപ്പാൾ തസ്തികയിലേക്ക് പ്രതിമാസം 20,000/- രൂപ ഹോണറേറിയം വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് കരാർ നിയമനത്തിനായി ഉന്നത വിദ്യാഭ്യാസവകുപ്പിൽ നിന്നും പ്രിൻസിപ്പാൾ/ സെലക്ഷൻ ഗ്രേഡ് ലെക്ച്ചർ/ സീനിയർ ഗ്രേഡ് ലക്ച്ചർ തസ്തികകളിൽ വിരമിച്ചവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, സ്വയം തയാറാക്കിയ അപേക്ഷ എന്നിവ സഹിതം ഡിസംബർ 8 ന് വൈകുന്നേരം 5 മണിക്ക് മുൻപായി ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ് , മ്യൂസിയം – നന്ദാവനം റോഡ്, വികാസ് ഭവൻ.പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് :- 0471-2737246.
അങ്കണവാടി ഹെല്‍പ്പര്‍ അപേക്ഷ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോയിപ്രം ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള കോയിപ്രം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ ഹെല്‍പ്പര്‍മാരെ നിയമിക്കുന്നതിനായി 18നും 46നും ഇടയില്‍ പ്രായമുള്ള ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതാ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ എഴുത്തും വായനയും അറിയുന്നവരായിരിക്കണം. എസ്.എസ്.എല്‍.സി പാസായവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷാഫോറത്തിന്റെ മാതൃക കോയിപ്രം ശിശുവികസനപദ്ധതി ഓഫീസിലും, കോയിപ്രം ഗ്രാമപഞ്ചായത്ത് ഓഫീസിലും അങ്കണവാടികളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ ശിശുവികസന പദ്ധതി ഓഫീസര്‍, ശിശുവികസനപദ്ധതി ഓഫീസ്, പുല്ലാട് പി.ഒ, കോയിപ്രം എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ഡിസംബര്‍ 15. ഫോണ്‍: 0469 2 997 331.
ആയ തസ്തികയിൽ അപേക്ഷിക്കാം
കേരള സർക്കാർ സാംസ്കാരികവകുപ്പ് സ്ഥാപനമായ ഗുരു ഗോപിനാഥ് നടനഗ്രാമത്തിലേക്ക് ആയ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 10-ാം ക്ലാസ്സ് ആണ് മിനിമം യോഗ്യത. ആയയുടെ പ്രവർത്തി പരിചയം, കുട്ടികൾക്ക് ക്രാഫ്റ്റ് മേക്കിങ് അറിയുന്നവർ, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകൾ കൈകാര്യം ചെയ്യാൻ അറിയുന്നവർ, എന്നിവർക്ക് മുൻഗണന. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2022 ഡിസംബർ 10. കൂടുതൽ വിവരങ്ങൾക്ക് ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം എന്ന വിലാസത്തിലോ secretaryggng@gmail.com എന്ന മെയിലിലോ, ബന്ധപ്പെടേണ്ടതാണ്. ഫോൺ - 0471-2364771.
വാച്ച്മാൻ തസ്തികയിലേക്ക് അഭിമുഖം
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ വാച്ച്മാൻ തസ്തികയിലെ താൽക്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം ഡിസംബർ 3ന് രാവിലെ 10 മണിക്ക് കോളേജിൽ വച്ച് നടത്തുന്നു. വാച്ച്മാൻ തസ്തികയിൽ മുൻകാലപരിചയമുളളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്. ഫോൺ : 0471-2360391.
ഗസ്റ്റ് അധ്യാപക നിയമനം
നെരുവമ്പ്രം സർക്കാർ ടെക്നിക്കൽ ഹൈസ്‌കൂളിനോടനുബന്ധിച്ചുള്ള ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ ദിവസവേതനാടിസ്ഥാനത്തിൽ ടൈലറിങ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. രണ്ടു വർഷ കെ ജി ടി ഇ ഫാഷൻ ഡിസൈനിങ് ഗാർമെന്റ് ടെക്നോളജിയാണ് യോഗ്യത. താൽപര്യമുള്ളവർ ഡിസംബർ ഒന്നിന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സൂപ്രണ്ട് മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 940000965, 8086650118.
ട്രേഡ്‌സ്മാന്‍ ഒഴിവ്
കോട്ടക്കല്‍ ഗവണ്‍മെന്റ് വനിതാ പോളിടെക്‌നിക്ക് കോളേജില്‍ ഗസ്റ്റ് ട്രേഡ്‌സ്മാന്‍ ഇന്‍ ഫിറ്റിങ് തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്തിനുള്ള ഇന്റര്‍വ്യൂ നടത്തുന്നു. ഐ.ടി.ഐ/കെ.ജി.സി.ഇ/ടി.എച്ച്.എസ്.എല്‍.സിയാണ് യോഗ്യത. ഡിസംബര്‍ 1 വ്യാഴാഴ്ച രാവിലെ 9.30 ന് കോളേജ് ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. കൂടുതല്‍ വിവരങ്ങള്‍ 0483 2750790 എന്ന നമ്പറില്‍ ലഭിക്കും.
പ്രൊജക്ട്കോര്‍ഡിനേറ്റര്‍, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ നിയമനം
സംസ്ഥാന സര്‍ക്കാര്‍ മത്സ്യവകുപ്പ് മുഖേന ജില്ലയില്‍ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം - ജനകീയമത്സ്യകൃഷി പദ്ധതിയിലേക്ക് പ്രൊജക്ട് കോര്‍ഡിനേറ്ററെയും അക്വാകള്‍ച്ചര്‍ പ്രൊമോട്ടറെയും നിയമിക്കുന്നു. ബി.എഫ്.എസ്.സി ബിരുദം/ അക്വാ കള്‍ച്ചറിലുള്ള ബിരുദാനന്തര ബിരുദം/ ഫിഷറീസ്സയന്‍സ്, സുവോളജി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും അക്വാകള്‍ച്ചര്‍ മേഖലയില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമാണ് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ക്ക് വേണ്ട യോഗ്യത. ഫിഷറീസ്വിഷയത്തിലുള്ള വി.എച്ച്.എസ്.സി അല്ലെങ്കില്‍ ഫിഷറീസ് സയന്‍സ്/സുവോളജി വിഷയങ്ങളില്‍ ബിരുദം അല്ലെങ്കില്‍ എസ്.എസ്.എല്‍.സിയും അക്വാകള്‍ച്ചര്‍ മേഖലയില്‍ നാല് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അക്വാകള്‍ച്ചര്‍പ്രൊമോട്ടര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. യോഗ്യതയുള്ളവര്‍ ബയോഡാറ്റ, യോഗ്യത, പ്രവര്‍ത്തന പരിചയം എന്നിവ തെളിയിക്കുതിനുള്ള അസ്സല്‍സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളും സഹിതം ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ആന്‍ഡ് ട്രെയിനിങ് സെന്റര്‍ നിറമരുതൂര്‍ ഓഫീസില്‍ ഡിസംബര്‍ 9 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0494 2666428.
അർദ്ധ സർക്കാർ സ്ഥാപനത്തിലെ ഗാർഡ്നർ ജോലി ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിലെ ഗാർഡ്നർ തസ്തികയിൽ ഒരു ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ഡിസംബര്‍ 15 ന് മുൻപ് അതാത് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായപരിധി 18 -41 നിയമാനുസൃത വയസ്സിളവ് അനുവദനീയം. വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസ് വിജയം. കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.
കണ്ണൂര് ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില് മിനി ജോബ് ഫെയര് സംഘടിപ്പിക്കുന്നു. (Kannur Employability Centre Mini Job fair)
പ്രയുക്തി ജോബ് ഡ്രൈവ് 2024 നവംബർ 23ന് . Dear Candidate, Greetings from Model Career Centre- UEIGB Confirm your registration for the upcoming Prayukthi Job Drive by fill up your details in the below shared google form:
രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക്: https://forms.gle/gaXjK57U36UFV7uT6
Joyalukkas India Ltd. Job Opportunities
Joyalukkas India Ltd., a leading name in the Indian jewelry industry, is currently hiring for various positions across the country. The recruitment drive is open for experienced professionals as well as freshers.