എ.ബി.സി – എ.ആർ പ്രോഗ്രാമിൽ കരാർ നിയമനം: വോക് ഇൻ ഇന്റർവ്യൂ
കോട്ടയം: ജില്ല സമ്പൂർണ പേവിഷ മുക്തമാക്കുന്നതിനായി ജില്ലാ പഞ്ചായത്ത്, തദ്ദേശസ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവ സംയുക്തമായി നടപ്പാക്കുന്ന തെരുവു നായ്ക്കൾക്കുള്ള എ.ബി.സി – എ.ആർ പ്രോഗ്രാമിൽ കരാർ നിയമനം നടത്തുന്നു. കോടിമതയിലുള്ള എബിസി സെന്ററിലാണ് പ്രോഗ്രാം നടപ്പാക്കുന്നത്.
- വെറ്ററിനറി ഡോക്ടർ,
- ഓപ്പറേഷൻ തിയറ്റർ സഹായി,
- മൃഗപരിപാലകൻ,
- ശുചീകരണ സഹായി എന്നീ തസ്തികയിലാണ് നിയമനം.
കേരള വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനും എ.ബി.സി സർജറിയിൽ വൈദഗ്ധ്യവുമാണ് വെറ്ററിനറി ഡോക്ടർ തസ്തികയ്ക്കുള്ള യോഗ്യത. ഇന്റർവ്യൂ 2022 നവംബർ 15ന് രാവിലെ 10.30 മുതൽ ഒന്നു വരെ നടക്കും. ഓപ്പറേഷൻ തിയറ്റർ സഹായിക്ക് എ.ബി.സിയിൽ അംഗീകൃത സ്ഥാപനത്തിൽ നിന്ന് സർട്ടിഫിക്കറ്റോ തത്തുല്യ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. ഇന്റർവ്യൂ 15 ന് ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെ നടക്കും.
സർജറി കഴിഞ്ഞ നായ്ക്കളെ പരിചരിക്കുന്നതിൽ മുൻകാല പരിചയമോ ആഭിമുഖ്യമോ ഉള്ളവർക്ക് മൃഗപരിപാലകരാകാം. ഇന്റർവ്യൂ 16 ന് രാവിലെ 10.30 മുതൽ ഒന്നു വരെ നടക്കും. മൃഗാശുപത്രിയിൽ ജോലി ചെയ്തു പരിചയമുള്ള ആരോഗ്യക്ഷമതയുള്ള 50 വയസിൽ താഴെയുള്ളവർക്ക് ശുചീകരണ സഹായി തസ്തികയിലേക്ക് അപേക്ഷിക്കാം. 16ന് ഉച്ചയ്ക്ക് രണ്ടുമുതൽ നാലു വരെയാണ് ഇന്റർവ്യൂ. വെള്ളക്കടലാസിൽ എഴുതിയ അപേക്ഷയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും തിരിച്ചറിയൽ രേഖകളും സഹിതം ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0481 2563726
ലക്ചറർ ഇൻ ഇലക്ട്രോണിക്‌സ് തസ്തികയിൽ താൽക്കാലിക നിയമനം
സംസ്ഥാന സർക്കാർ സ്ഥാപനമായ IHRD-യുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ലക്ചറർ ഇൻ ഇലക്ട്രോണിക്‌സ് തസ്തികയിലേയ്ക്ക് താൽക്കാലിക നിയമനം നടത്തുന്നു.
1st ക്ലാസ് B. Tech ബിരുദം ആണ് യോഗ്യത. അപേക്ഷകൾ ബയോഡേറ്റ സഹിതം mptpainavu.ihrd@gmail.com എന്ന മെയിലിലേക്ക് അയയ്‌ക്കേണ്ടതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി 2022 നവംബർ 14. കൂടുതൽ വിവരങ്ങൾക്ക്: 04862 297617, 9495276791, 8547005084.
പത്തനംതിട്ടയിൽ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്
പത്തനംതിട്ട മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയടെ ഓംബുഡ്സ്മാന്‍ ഓഫീസിലേക്ക് ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ താത്കാലിക ഒഴിവിലേക്ക് പരിഗണിക്കാന്‍ യോഗ്യരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷ കരാര്‍/ദിവസ വേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യത- അംഗീകൃത സര്‍വകലാശാല ബിരുദവും പിജിഡിസിഎ ഡിപ്ലോമയും. മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് അറിഞ്ഞിരിക്കണം. നിശ്ചിത യോഗ്യതയുളളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ബയോഡേറ്റയുമായി 2022 നവംബര്‍ 15ന് മുമ്പ് ലഭിക്കത്തക്കവിധം ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം, സ്റ്റേഡിയം ജംഗ്ഷന്‍, പത്തനംതിട്ട എന്ന വിലാസത്തില്‍ അയക്കുക. ഫോണ്‍ : 0468 2 962038.