സര്‍ക്കാര്‍ ഓഫീസുകളില്‍ വന്നിട്ടുള്ള ഒഴിവുകള്‍ : 10th December 2023

0
2013
Government Jobs Kerala July 2024

വാക്ക് ഇന്‍ ഇന്റര്‍വ്യൂ
കേളപ്പജി കോളേജ് ഓഫ് അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി തവനൂരിലെ പ്രിസിഷന്‍ ഫാമിങ് ഡെവലപ്‌മെന്റ് സെന്ററിലേക്ക് എന്‍ജിനീയറിങ്, ഹോര്‍ട്ടികള്‍ച്ചര്‍ യങ്ങ് പ്രൊഫഷണല്‍ തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത- യഥാക്രമം എം ടെക് (സോയില്‍ ആന്‍ഡ് വാട്ടര്‍ കണ്‍സര്‍വേഷന്‍ എന്‍ജിനീയറിങ്/ ഇറിഗേഷന്‍ ആന്‍ഡ് ഡ്രെയിനേജ് എന്‍ജിനീയറിങ്), എം എസ് സി (ഹോര്‍ട്ടികള്‍ച്ചര്‍). വിശദവിജ്ഞാപനം www.kau.in ല്‍ ലഭിക്കും. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 14ന് രാവിലെ 10 ന് ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ രേഖകളുമായി പങ്കെടുക്കണം. ഫോണ്‍: 0494 2686214.

ഗസ്റ്റ് ഇന്‍സ്ട്രക്റ്റര്‍ അഭിമുഖം
ചാലക്കുടി ഗവ. ഐ ടി ഐ യില്‍ ടെക്‌നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്‌സ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്റ്ററുടെ രണ്ട് ഒഴിവുണ്ട്. പി എസ് സി റൊട്ടേഷന്‍ അനുസരിച്ച് മുസ്ലിം, ജനറല്‍ വിഭാഗത്തില്‍ നിന്നാണ് നിയമനം നടത്തുക. ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങില്‍ ഡിഗ്രി/ ഡിപ്ലോമ, പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍ ടി സി/ എന്‍ എ സി, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 12ന് രാവിലെ 10.30 ന് ഐ ടി ഐ യില്‍ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കണം. ഫോണ്‍ 0480 2701491.

Advertisements

സൗജന്യ പി എസ് സി പരിശീലനം
കൊടുങ്ങല്ലൂരിലെ മൈനോറിറ്റി യൂത്ത് കോച്ചിംഗ് സെന്ററില്‍ 2024 ജനുവരി 1ന് ആരംഭിക്കുന്ന പുതിയ റെഗുലര്‍, ഹോളിഡേ ബാച്ചുകളിലേക്ക് പ്രവേശനത്തിന് ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. രണ്ട് ഫോട്ടോ, എസ്എസ്എല്‍സി, പ്ലസ് ടു യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം നേരിട്ട് ഡിസംബര്‍ 20നകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോമിനും വിശദവിവരങ്ങള്‍ക്കും കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത്, ചേരമാന്‍ ജുമാ മസ്ജിദ് ബില്‍ഡിങ്, കൊടുങ്ങല്ലൂര്‍, തൃശൂര്‍ വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 0480 2804859, 7994324200, 9747419201. തൃശൂര്‍ എക്‌സല്‍ അക്കാദമി ബിഷപ്പ് ഹൗസ്, കേച്ചേരി തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ഹോളിഡേ ബാച്ചുകളിലേക്കുമുള്ള പ്രവേശനത്തിന് യഥാക്രമം 9847276657, 9747520181 നമ്പറുകളില്‍ ബന്ധപ്പെടുക.

ഓവര്‍സിയര്‍ നിയമനം
മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഓവര്‍സിയര്‍ ഗ്രേഡ് 2 നെ നിയമിക്കുന്നു. യോഗ്യത – ഐടിഐ /ഐടിസി/ തത്തുല്യം (സിവില്‍ എഞ്ചിനീയറിങ് രണ്ടുവര്‍ഷത്തെ കോഴ്‌സ്). പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷ ഡിസംബര്‍ 15 വൈകിട്ട് 4 വരെ സ്വീകരിക്കും. ഫോണ്‍: 0487 2262473.

Advertisements

പ്രോജക്ട് ഫെല്ലോ ഒഴിവ്
പീച്ചിയിലെ കേരള വനഗവേഷണ സ്ഥാപനത്തില്‍ പ്രോജക്ട് ഫെല്ലോയുടെ താല്‍ക്കാലിക ഒഴിവ്. ബോട്ടണിയില്‍ ഒന്നാം ക്ലാസോടെയുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ടാക്‌സോമോണിക് ആന്‍ഡ് അനാട്ടമിക്കല്‍ പഠനങ്ങളില്‍ പരിചയം അഭികാമ്യം. 2024 ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്. താല്‍പര്യമുള്ളവര്‍ 2024 ജനുവരി 3ന് രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പീച്ചി വന ഗവേഷണ സ്ഥാപനത്തില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0487 2690100.

എന്യൂമറേറ്റര്‍ നിയമനം
തദ്ദേശസ്വയംഭരണ വകുപ്പ് വാര്‍ഡുകളെ അടിസ്ഥാനപ്പെടുത്തിയുള്ള 11-ാമത് കാര്‍ഷിക സെന്‍സസിന്റെ ഒന്നാംഘട്ട വിവരശേഖരണത്തിനായി എന്യൂമറേറ്റര്‍മാരെ തിരഞ്ഞെടുക്കുന്നു. മൊബൈല്‍ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് നടത്തുന്ന സെന്‍സസില്‍ സ്മാര്‍ട്ട്‌ഫോണും അത് ഉപയോഗിക്കുന്നതില്‍ പ്രായോഗിക പരിജ്ഞാനവുമുള്ള സേവനതല്‍പരരായ ഉദ്യോഗാര്‍ഥികളെയാണ് പരിഗണിക്കുന്നത്. ഒന്നാംഘട്ട വിവരശേഖരണത്തില്‍ ഓരോ വാര്‍ഡിലെയും താമസക്കാരായ കര്‍ഷകരുടെ കൈവശനുഭവ ഭൂമിയുടെ വിവരങ്ങളാണ് ശേഖരിക്കേണ്ടത്. തൃശൂര്‍ കോര്‍പ്പറേഷന്‍ ഡിവിഷന്‍ പരിധിയില്‍ സര്‍വേ പൂര്‍ത്തീകരിക്കുന്നതിന് താല്പര്യമുള്ളവര്‍ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 0487 2991125. ഇ-മെയില്‍: ecostattsr@gmail.com

Advertisements

ആര്‍ബിട്രേറ്റര്‍ അസിസ്റ്റന്റ്-കരാര്‍ നിയമനം
ദേശീയപാത ആര്‍ബിട്രേഷന്‍ ഓഫീസില്‍ ആര്‍ബിട്രേറ്റര്‍ അസിസ്റ്റന്റിന്റെ നിലവിലുള്ള ഒഴിവിലേക്ക് കരാര്‍ നിയമനം നടത്തും. ലാന്‍ഡ് റവന്യൂ വകുപ്പില്‍ സേവനമനുഷ്ടിച്ചവരും ലാന്‍ഡ് അക്വിസിഷന്‍ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തനപരിചയം. ഉളളവരും ഡെപ്യൂട്ടികളക്ടര്‍ തസ്തികയില്‍ നിന്നും വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. സര്‍വീസ് വിവരങ്ങള്‍ സംബന്ധിച്ച സാക്ഷ്യപത്രം, പ്രവൃത്തി പരിചയം സംബന്ധിച്ച് ബന്ധപ്പെട്ട അധികാരിയില്‍ നിന്നുള്ള സാക്ഷ്യപത്രം സഹിതം, നിശ്ചിത പ്രൊഫോര്‍മയില്‍ തയ്യാറാക്കിയ അപേക്ഷ ആര്‍ബിട്രേറ്റര്‍ ആന്‍ഡ് ജില്ലാകളക്ടര്‍, കലക്ടറേറ്റ് സിവില്‍ സ്റ്റേഷന്‍, കച്ചേരി.പി.ഒ, കൊല്ലം, പിന്‍-691013 എന്ന വിലാസത്തില്‍ ഡിസംബര്‍ 27 ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. മതിയായ രേഖകളില്ലാതേയോ, സമയപരിധി കഴിഞ്ഞോ, മെയില്‍ മുഖേനയോ ലഭിക്കുന്ന അപേക്ഷകള്‍ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. അപേക്ഷമാതൃകക്കും വിവരങ്ങള്‍ക്കും kollam.nic.in ഫോണ്‍ 0474 2793473.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.