കേരളത്തിലെ ഗവൺമെന്റ് ഓഫീസിൽ വന്നിട്ടുള്ള ഒഴിവുകൾ – Government Jobs in Kerala 19 October 2023

0
3287

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ മാർച്ച് 2024 വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ “Ecological studies on post restoration success of threatened plants in situ” ൽ ഒരു പ്രോജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ഒക്ടോബർ 25 ന് ബുധനാഴ്ച രാവിലെ 10 നു കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ വെച്ച് ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് : www.kfri.res.in.

ഫാർമസിസ്റ്റ് ഒഴിവ്
കെക്സ്കോൺ നീതി മെഡിക്കൽസ്, തിരുവനന്തപുരം കണ്ണേറ്റുമുക്ക് ഷോപ്പിൽ ഒരു ഫാർമസിസ്റ്റിന്റെ ഒഴിവുണ്ട്. യോഗ്യത, പരിചയ സമ്പത്ത് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. താല്പര്യമുള്ളവർ kexcon.planproject@gmail.com എന്ന ഇ-മെയിലിൽ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം അപേക്ഷിക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 25ന് ഉച്ചയ്ക്ക് അഞ്ചു മണി.

Advertisements

ഡെയറി മാനേജ്‌മെന്റ്‌ ഇൻഫർമേഷൻ സെന്ററിൽ ഒഴിവുകൾ
സംസ്ഥാന ക്ഷീരവികസന വകുപ്പിലെ കേരള സ്റ്റേറ്റ് ഡെയറി മാനേജ്‌മെന്റ് ഇൻഫർമേഷൻ സെന്റർ വിഭാഗത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. നോട്ടിഫിക്കേഷൻ ഉൾപ്പെടെയുള്ള വിശദാംശങ്ങൾക്ക് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റിന്റെ https://www.cmd.kerala.gov.in വെബ്‌സൈറ്റോ സംസ്ഥാന ക്ഷീരവികസന വകുപ്പിന്റെ https://dairydevelopment.kerala.gov.in വെബ്‌സൈറ്റോ സന്ദർശിക്കുക.

ട്രെയിനി ഫാർമസിസ്റ്റ്‌ ഒഴിവ്
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മെഡിക്കൽ സ്റ്റോറിലേക്ക് ട്രെയിനി ഫാർമസിസ്റ്റ്‌ തസ്തികയിലേക്ക് സ്റ്റൈപ്പന്റ് അടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താൽക്കാലിക നിയമനം നടത്തുന്നു. മൂന്ന് ഒഴിവുകളാണ് നിലവിലുള്ളത്.
യോഗ്യത:പ്ലസ്ടു സയൻസ്, ഡി.ഫാം അല്ലെങ്കിൽ ബി ഫാം, ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ.
പ്രായപരിധി: 18-36

താൽപ്പര്യമുള്ളവർ യോഗ്യത, വയസ്സ് ,പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ഒക്ടോബർ 27 ന് (വെള്ളിയാഴ്ച) എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ മെഡിക്കൽ സ്റ്റോർ ഓഫീസിൽ രാവിലെ 11 ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുക.

Advertisements

ഗസ്റ്റ് ഇൻസ്ട്രകർ നിയമനം
അരീക്കോട് ഗവ.ഐ.ടി.ഐയിലെ ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റം (പട്ടികജാതി സംവരണം) ട്രേഡിൽ ഗസ്റ്റ് ഇൻസട്രക്ടറെ നിയമിക്കുന്നു. മതിയായ യോഗ്യതയുള്ളവർ ഒക്ടോബർ 21ന് രാവിലെ 11ന് അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 0483 2850238.

ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു
ദേശമംഗലം ഗവ. ഐടിഐയില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ടിസി/ എന്‍എസിയും മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ എഞ്ചിനീയറിങ് ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ എഞ്ചിനീയറിങ് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവുവുമാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഐടിഐ ഓഫീസില്‍ ഒക്ടോബര്‍ 25 ന് രാവിലെ 11ന് സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനലും രണ്ടു കോപ്പികളും സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 04884 279944.

Advertisements

പ്രോജക്റ്റ് അസിസ്റ്റന്റിനെ നിയമിക്കുന്നു
കേരള വന ഗവേഷണ സ്ഥാപനത്തില്‍ 2024 മാര്‍ച്ച് വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയിലേക്ക് ഒരു പ്രോജക്ട് അസിസ്റ്റന്റിനെ താല്‍ക്കാലികമായി നിയമിക്കുന്നു. ബോട്ടണിയില്‍ ഒന്നാം ക്ലാസ് ബിരുദമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. വനയാത്രയിലുള്ള പ്രവര്‍ത്തിപരിചയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും അഭികാമ്യം. ഉയര്‍ന്ന പ്രായപരിധി 36 വയസ്സ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 25 ന് രാവിലെ 10 ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ നടത്തുന്ന ഇന്റര്‍വ്യൂവില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ www.kfri.res.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0487 2690100.

ഗവ. എ.വി.ടി.എസില്‍ താല്‍ക്കാലിക നിയമനം: അഭിമുഖം 21ന്

കളമശ്ശേരി ഗവ ഐടിഐ ക്യാമ്പസില്‍ വ്യവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവ അഡ്വാന്‍സ്ഡ് വൊക്കേഷണല്‍ ട്രെയിനിങ് സിസ്റ്റത്തില്‍ (ഗവ. എ.വി.ടി.എസ് ) വിവിധ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ താല്‍ക്കാലിക നിയമനം. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ശനിയാഴ്ച്ച (ഒക്ടോബര്‍ 21) രാവിലെ 11ന് എ.വി.ടി.എസ് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ 8089789828, 0484 2557275.

മണിക്കൂറിന് 240 രൂപ നിരക്കില്‍ പരമാവധി പ്രതിമാസ വേതനം 24000 രൂപ. അഡ്വാന്‍സ്ഡ് വെല്‍ഡിങ് ട്രേഡില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ എന്‍ ടി സി, എന്‍ എ സിയില്‍ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുള്ള മുസ്ലിം വിഭാഗക്കാര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം.

ഡൊമസ്റ്റിക് അപ്ലയന്‍സ് മെയിന്റനന്‍സ് (ഇലക്ട്രിക്കല്‍) ട്രേഡില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ എന്‍ ടി സി, എന്‍ എ സിയില്‍ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്ക് ( ഓപ്പണ്‍) പങ്കെടുക്കാം.

Advertisements

പ്രൊജക്ട് അസിസ്റ്റന്റ് തെരഞ്ഞെടുപ്പ്
മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബർ 20ന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. അപേക്ഷ സമർപ്പിച്ചവർ രാവിലെ പത്തിന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതംഹാജരാവണം. ഹാജരാകുന്ന ഉദ്യോഗാർഥികളിൽ നിന്നും സർക്കാർ ഉത്തരവ് പ്രകാരമുള്ള യോഗ്യതയുടേയും എഴുത്ത് പരീക്ഷയുടേയും തുടർന്ന് നടത്തുന്ന കൂടിക്കാഴ്ചയുടേയും അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നതാണ്. രാവിലെ പത്ത് മുതൽ 10.30 വരെ രജിസ്‌ട്രേഷനും 11 മുതൽ 11.30 വരെ എഴുത്ത് പരീക്ഷയും ഉച്ചയ്ക്ക് 2.30 മുതൽ അഭിമുഖവും നടക്കും.

ഹൗസ് കീപ്പിംഗ് സ്റ്റാഫ് നിയമനം
കോട്ടയം: സി-ഡിറ്റിന്റെ എഫ്.എം.എസ്-എം.വി.ഡി. പ്രോജക്ടിന്റെ ഭാഗമായി ചങ്ങനാശേരി സബ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ ഹൗസ് കീപ്പിംഗ് സ്റ്റാഫിനെ തിരഞ്ഞെടുക്കുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. സമാന തസ്തികയിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയമാണ് യോഗ്യത. താത്പര്യമുള്ളവർ ബയോഡേറ്റ, ആധാർ കാർഡ്, സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഒക്ടോബർ 28ന് രാവിലെ 11ന് ചങ്ങനാശേരി സബ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

Advertisements

അസിസ്റ്റന്റ് ഇൻസ്ട്രക്ടർ ഒഴിവ്
കോട്ടയം: ഏറ്റുമാനൂർ കൊമേഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ബികോമും ഡിപ്ലോമ ഇൻ സെക്രട്ടറിയൽ പ്രാക്ടീസുമാണ് യോഗ്യത. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. താത്പര്യമുള്ളവർ ഒക്ടോബർ 25ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുമായി ഓഫീസിൽ എത്തണം. ഫോൺ: 0481 2537676, 9633345535.

കെയർ ടേക്കർ ഒഴിവ്
കോട്ടയം: കോട്ടയം ജില്ലയിലെ സർക്കാർ സ്ഥാപനത്തിന്റെ ഹോസ്റ്റലിൽ താത്ക്കാലിക അടിസ്ഥാനത്തിൽ മുസ്ലിം മുൻഗണന വിഭാഗത്തിന് സംവരണം ചെയ്ത കെയർ ടേക്കർ തസ്തികയിൽ ഒരു ഒഴിവുണ്ട്. തസ്തികയിലേക്ക് വനിതകളെയും ഭിന്നശേഷിക്കാരെയും പരിഗണിക്കുന്നതല്ല. പ്രീഡിഗ്രി അല്ലെങ്കിൽ തത്തുല്യവും കെയർടേക്കറായി ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവർ നവംബർ മൂന്നിനകം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് എത്തി പേരു രജിസ്റ്റർ ചെയ്യണം. മുസ്ലിം മുൻഗണനാ വിഭാഗത്തിന്റെ അഭാവത്തിൽ തൊട്ടടുത്തു വരുന്ന സംവരണ വിഭാഗക്കാരെയും പരിഗണിക്കും.

Advertisements

യുഐടിയിൽ ഗസ്റ്റ് ലക്ചറർ
യൂണിവേഴ്‌സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാട്ടായിക്കോണം റീജണൽ സെന്ററിൽ മലയാളം, ഹിന്ദി, കൊമേഴ്‌സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരുടെ താത്കാലിക ഒഴിവുണ്ട്. ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനം മാർക്കും നെറ്റ് അല്ലെങ്കിൽ പിഎച്ച്ഡി യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഒക്ടോബർ 26ന് മുൻപായി യുഐടിയിൽ സമർപ്പിക്കണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9447145994, 6238767980

ഡാറ്റാ എൻട്രി : ഉദ്യോഗാർത്ഥികൾക്ക് അവസരം
അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ മുഴുവൻ കെട്ടിടങ്ങളും നേരിട്ട് സന്ദർശിച്ച് വിവരശേഖരണം നടത്തി ഡാറ്റാ എൻട്രി ചെയ്യുന്നതിനായി ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. സിവിൽ എഞ്ചിനീയറിങ,് ഡ്രാഫ്റ്റ്മാൻ, സിവിൽ അല്ലെങ്കിൽ സർവേയർ ഡിഗ്രി അല്ലെങ്കിൽ സർവേയർ ഡിപ്ലോമ , ഡാറ്റാ എൻട്രി കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളും ബയോഡാറ്റയും സഹിതം ഒക്ടോബർ 31 രാവിലെ 10ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു

Advertisements

സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റന്റ്, ഡിസൈനർ: ഒക്ടോബർ 25 വരെ അപേക്ഷിക്കാം
ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് മുഖേന നടത്തുന്ന പ്രോജക്ടിലേക്ക് സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റന്റുമാരെയും ഡിസൈനർമാരെയും കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്ക് നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഒക്ടോബർ 25 നകം www.careers.cdit.org യിലൂടെ ഓൺലൈനായി സമർപ്പിക്കാം. യോഗ്യത, ഒഴിവുകൾ തുടങ്ങിയ വിശദാംശങ്ങൾ www.prd.kerala.gov.in ൽ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.