കേരളത്തിലെ ഗവൺമെന്റ് ഓഫീസുകളിലെ ജോലി ഒഴിവുകൾ – 2023 March 30

0
949

സ്റ്റാഫ്‌നഴ്‌സ്, ഹൗസ്‌കീപ്പിങ് സ്റ്റാഫ്, ഫിസിയോതെറാപിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാം
കൊല്ലം സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ എച്.എല്‍.എഫ്.പി.പി.ടി മുഖാന്തിരം നടപ്പിലാക്കുന്ന സെക്കന്റ് ഇന്നിംഗ്‌സ് ഹോം പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സ്റ്റാഫ്‌നഴ്‌സ്, ഹൗസ്‌കീപ്പിങ് സ്റ്റാഫ്, ഫിസിയോതെറാപിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ്‌നഴ്‌സ്‌ന് ജിഎന്‍എം/ ബിഎസ് സി ബിരുദവും 2 വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് വേണ്ടത്. ഫിസിയോതെറാപിസ്റ്റിന് അംഗീകൃത ഫിസിയോതെറാപ്പി ബിരുദം ഉണ്ടാകണം. ഹൗസ്‌കീപ്പിങ് സ്റ്റാഫ് തസ്തികയിലേക്ക് 8ാം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം . പ്രായപരിധി 50വയസ്സ് .അപേക്ഷ അയക്കേണ്ട വിലാസം hr.kerala@hlfppt.org, sihkollam@hlfppt.org. അവസാന തീയതി ഏപ്രില്‍ 4. വിശദവിവരങ്ങള്‍ക്ക് 7909252751, 8714619966.

ഗസ്റ്റ് ലക്ചറര്‍ ഇന്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് താത്ക്കാലിക ഒഴിവ്
കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളജില്‍ ഗസ്റ്റ് ലക്ചറര്‍ ഇന്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് തസ്തികയിലേക്ക് താത്കാലിക ഒഴിവ്. ഡിപ്ലോമ ഇന്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്/ ഐ ടി ഐ ഫസ്റ്റ് ക്ലാസാണ് യോഗ്യത. സോളാര്‍ പി വി ഇന്‍സ്റ്റലേഷനില്‍ പരിജ്ഞാനമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളജിന്റെ മാളിയേക്കല്‍ ജങ്ഷനിലുള്ള ഓഫീസില്‍ നാളെ (മാര്‍ച്ച് 31) രാവിലെ 10 ന് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 9447488348, 8547005083.

Advertisements

അസി. എൻജിനിയർ (സിവിൽ) നിയമനം
ഭവന നിർമാണ (സാങ്കേതിക വിഭാഗം) വകുപ്പിൽ പ്ലാൻ പദ്ധതി നടപ്പാക്കുന്നതിന് അസി. എൻജിനിയർ (സിവിൽ) തസ്തികയിൽ കരാർ നിയമനം നടത്തും. വിശദവിവരങ്ങൾക്ക്: hsgtechdept.kerala.gov.in.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
പള്ളിപ്പാട് ഗവണ്‍മെന്റ് ഐ.ടി.ഐ.യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. എം.ബി.എ./ബി.ബി.എ.യും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സോഷ്യോളജി/സോഷ്യല്‍ വെല്‍ഫെയര്‍/ ഇക്കണോമിക്സില്‍ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ഡി.ജി.റ്റി സ്ഥാപനത്തില്‍ നിന്നും ടി.ഒ.ടി കോഴ്സില്‍ ബിരുദം/ ഡിപ്ലോമയാണ് യോഗ്യത. ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം, അടിസ്ഥാന കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയും വേണം. യോഗ്യതയുള്ളവര്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന രേഖയുടെ അസലും പകര്‍പ്പും സഹിതം ഏപ്രില്‍ ഒന്നിന് രാവിലെ 10.30ന് പള്ളിപ്പാട് ഐ.റ്റി.ഐ. പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ എത്തണം. ഫോണ്‍: 0479 2406072

Advertisements

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
അറ്റിങ്ങല്‍ സര്‍ക്കാര്‍ ഐ ടി ഐയില്‍ ടെക്‌നീഷ്യന്‍ പവര്‍ ഇലക്‌ട്രോണിക്‌സ് സിസ്റ്റം ( ടി പി ഇ എസ് ) ട്രേഡില്‍ ഇ ഡബ്ല്യൂ എസ് വിഭാഗത്തിന് സംവരണം ചെയ്ത ഒരു ഒഴിവുണ്ട്. ഇലക്‌ട്രോണിക്‌സ്/ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍/ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്നിവയില്‍ ഏതെങ്കിലും വിഷയത്തിലുള്ള ടി പി ഇ എസ് ട്രേഡിലെ എന്‍ ടി സി യും മൂന്ന് വര്‍ഷ പ്രവര്‍ത്തി പരിചയവും / എന്‍ എ സിയും ഒരു വര്‍ഷ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മാര്‍ച്ച് 30ന് രാവിലെ 10.30 ന് ഐ ടി ഐയില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 0470 2622391.

ലീഗല്‍ അസിസ്റ്റന്റ്മാരായി പരിശീലനം അപേക്ഷ ക്ഷണിച്ചു
നിയമബിരുദധാരികളായി എന്റോള്‍ ചെയ്ത പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ക്ക് ഇടുക്കി ജില്ലാ കോടതി – ഗവ.പ്‌ളീഡറുടെ ഓഫീസിലും, ഇടുക്കി ലീഗല്‍ സര്‍വീസ് അതോറിറ്റിയിലും ലീഗല്‍ അസിസ്റ്റന്റ്മാരായി പരിശീലനം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇടുക്കി ജില്ലാ കോടതി – ഗവ പ്‌ളീഡറുടെ ഓഫീസില്‍ 1 ഉം ഇടുക്കി ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ 1 ഉം വീതമാണ് ലീഗല്‍ അസിസ്റ്റന്റ്മാരെ നിയമിക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ പട്ടികജാതി വിഭാഗത്തില്‍ പെട്ടവരും എല്‍എല്‍ബി പഠനം കഴിഞ്ഞു എന്റോള്‍മെന്റ് പൂര്‍ത്തിയാക്കിയ നിയമ ബിരുദധാരികളും 21 നും 35 നും ഇടയില്‍ പ്രായമുള്ളവരും ആയിരിക്കണം. എല്‍എല്‍എം യോഗ്യത ഉള്ളവര്‍ക്കും പട്ടികജാതി വികസന വകുപ്പിന്റെ ത്രിവത്സര അഭിഭാഷക ധനസഹായ പദ്ധതി പൂര്‍ത്തിയാക്കിയവര്‍ക്കും വനിതകള്‍ക്കും മുന്‍ഗണന നല്‍കും. അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ 2 വര്‍ഷത്തേക്കാണ് നിയമനം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു പ്രതിമാസം 20000/ രൂപ ഹോണറേറിയം അനുവദിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം എപ്രില്‍ 20 നു വൈകിട്ട് 5 മണിക്ക് മുന്‍പായി ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ ഫോറങ്ങള്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നിന്നും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862 296297.

Advertisements

അധ്യാപക ഒഴിവ്
പട്ടികജാതി വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പീരുമേട് ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2023-24 അദ്ധ്യയനവര്‍ഷം ഹയര്‍ സെക്കണ്ടറി വിഭാഗത്തിലും ഹൈസ്‌ക്കൂള്‍ വിഭാഗത്തിലും (തമിഴ് മീഡിയം) അദ്ധ്യാപകരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ജ്യോഗ്രഫി, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, ഇക്കണോമിക്‌സ്, ഇംഗ്‌ളീഷ്, ഹിന്ദി, തമിഴ് എന്നീ വിഷയങ്ങളില്‍ ജൂനിയര്‍ അദ്ധ്യാപക തസ്തികകളില്‍ ഓരോ ഒഴിവുകളും, ഹൈസ്‌ക്കൂള്‍ (തമിഴ് മീഡിയം) വിഭാഗത്തില്‍ തമിഴ് തസ്തികയില്‍ ഒരൊഴിവും, മാനേജര്‍ കം റസിഡന്റ് ട്യൂട്ടര്‍ (ആണ്‍) തസ്തികയില്‍ ഒരൊഴിവും ഡ്രോയിംഗ് (സ്‌പെഷ്യല്‍ ടീച്ചര്‍ ) തസ്തികയില്‍ ഒരൊഴിവും, റസിഡന്റ് ട്യൂട്ടര്‍ തസ്തികയില്‍ 6 ഒഴിവുകളുമാണുള്ളത്.
കേരള പബ്‌ളിക് സര്‍വ്വീസ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന യോഗ്യതകള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റാ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി. എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ്, സിവില്‍ സ്റ്റേഷന്‍ രണ്ടാം നില, കുയിലിമല, പൈനാവ് പി.ഒ., ഇടുക്കി, പിന്‍ 685 603 എന്ന വിലാസത്തിലോ ddoforscidukki@gmail.com എന്ന മെയിലിലേക്കോ അയക്കാം. നിയമനം ലഭിക്കുന്നവര്‍ സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യണം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി എപ്രില്‍ 13 വൈകീട്ട് 5 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 296297.

സീനിയര്‍ റസിഡന്റുമാരെ വാക് ഇന്‍ ഇന്റര്‍വ്യൂ
ഇടുക്കി മെഡിക്കല്‍ കോളേജിലെ വിവിധ വിഭാഗങ്ങളിലേക്ക് സീനിയര്‍ റസിഡന്റുമാരെ ഒരുവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത – എം.ബി.ബി.എസ്, ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം. ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പ്, ടി.സി.എം.സി/കെ.എസ്.എം.സി രജിസ്ട്രേഷന്‍ എന്നിവ ഉണ്ടാകണം. പ്രതിഫലം എഴുപതിനായിരം രൂപ .യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്.എസ്.എല്‍.സി, പ്ലസ് ടു, എം.ബി.ബി.എസ് മാര്‍ക്ക് ലിസ്റ്റുകള്‍, പി.ജി മാര്‍ക്ക് ലിസ്റ്റ്, എം.ബി.ബി.എസ്, പി.ജി സര്‍ട്ടിഫിക്കറ്റ്, ടി.സി.എം.സി രജിസ്ട്രേഷന്‍ കെ.എസ്.എം.സി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് , ആധാര്‍/പാന്‍കാര്‍ഡ് സഹിതം ഇടുക്കി ഗവ: മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ആഫീസില്‍ ഏപ്രില്‍ 4 ന് 11 മണിക്ക് നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍ നമ്പര്‍ : 04862-233076

Advertisements

വെല്‍ഡിംഗ് തൊഴിലാളികള്‍ക്ക് അവസരം
കട്ടപ്പന ഗവ. ഐ.ടി.ഐ യിലെ ഐ.എം.സി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഡക്ഷന്‍ സെന്ററില്‍ വെല്‍ഡിങ്ങില്‍ പ്രാവിണ്യവും പ്രവൃത്തി പരിചയവുമുളള തൊഴിലാളിയെ ആവശ്യമുണ്ട്. അഭിമുഖം ഏപ്രില്‍ 3 ന് . കരാര്‍ വ്യവസ്ഥയില്‍ ദിവസ വേതന അടിസ്ഥാനത്തിലാണ് ജോലി. പ്രായോഗിക പരീക്ഷയും ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04868 272216, 9446967239

ഇന്റേൺഷിപ്പ് വിദ്യാർഥിയേയും കരാർ അടിസ്ഥാനത്തിൽ ഒരു ഗ്രാഫിക് ഡിസൈനർ/ എഡിറ്റർ കരാർ നിയമനം
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെ ഭാഗമായുള്ള റവന്യൂ ഇൻഫർമേഷൻ ബ്യൂറോയിലേക്ക് ഒരു ഇന്റേൺഷിപ്പ് വിദ്യാർഥിയേയും കരാർ അടിസ്ഥാനത്തിൽ ഒരു ഗ്രാഫിക് ഡിസൈനർ/ എഡിറ്റർ എന്നിവരെയും നിയമിക്കുന്നു. എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം.

ഇന്റേൺഷിപ്പ് (പ്രിന്റ് / വീഡിയോ ജേർണലിസം) നിയമനത്തിന് അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദവും ജേർണലിസം/ പബ്ലിക് റിലേഷൻസിലുള്ള പി.ജി ഡിപ്ലോമ/ പി.ജി കോഴ്‌സ് പൂർത്തിയായവർക്കും അപേക്ഷിക്കാം. ഒരു വർഷത്തേക്കാണ് നിയമനം. 10,000 രൂപ സൗജന്യ താമസ സൗകര്യവും ലഭ്യമാകും.

ഗ്രാഫിക് ഡിസൈനർ/ വീഡിയോ എഡിറ്റർ തസ്തികയിലേക്ക് ബിരുദം/ ഡിപ്ലോമയും ഗ്രാഫിക് ഡിസൈനിംഗ് കോഴ്‌സും പാസായിരിക്കണം. സമാന മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. ഒരു വർഷത്തേക്കാണ് നിയമനം. 20,065 രൂപ (സ.ഉ (പി) നം 29/2021/ധന. തീയതി 11.02.2021 പ്രകാരമുള്ള ദിവസവേതനം) യാണ് വേതനമായി ലഭിക്കുക.

Advertisements

ഇസിജി ടെക്‌നീഷ്യന്‍/ടെക്‌നോളജിസ്റ്റ് താത്കാലിക നിയമനം

എറണാകുളം ജനറല്‍ ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഇസിജി ടെക്‌നീഷ്യന്‍/ടെക്‌നോളജിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത: എസ്എസ്എല്‍സി/തത്തുല്യം, ഇസിജിയില്‍ വിഎച്ച്എസ്സി സര്‍ട്ടിഫിക്കറ്റ്, പി.എസ്.സി അംഗീകരിച്ച ഇസിജി ടെക്‌നീഷ്യന്‍ കോഴ്‌സ്. ഉയര്‍ന്ന പ്രായപരിധി 40 വയസ് (പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഫോണ്‍ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് ghekmhr@gmail.com ഇ-മെയിലിലേക്ക് ഏപ്രില്‍ 10-ന് വൈകിട്ട് അഞ്ചിനു മുമ്പായി അയക്കണം. ഇ-മെയില്‍ അയക്കുമ്പോള്‍ ആപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഓഫ് ഇസിജി ടെക്‌നീഷ്യന്‍ എന്ന് ഇമെയില്‍ സബ്ജ്ക്ടില്‍ വ്യക്തമായി രേഖപ്പെടുത്തണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഓഫീസില്‍ നിന്ന് ഫോണ്‍ മുഖാന്തരം അറിയിപ്പ് ലഭിക്കുമ്പോള്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയും അവയുടെ കോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം.

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിൽ ദിവസവേതനത്തിന് നിയമനം നടത്തുന്നു. ക്ലിനിക്കൽ സൈക്കോളജിയിൽ എം.ഫിൽ വേണം. റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. അപേക്ഷാഫോമിന്റെ മാതൃക www.cet.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്യണം. അപേക്ഷ ബയോഡാറ്റയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ഏപ്രിൽ 3ന് വൈകിട്ട് നാലിനകം പ്രിൻസിപ്പൽ, കോളജ് ഓഫ് എൻജിനിയറിങ്, ട്രിവാൻഡ്രം, തിരുവനന്തപുരം – 16 എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ നൽകണം.

Advertisements

ഡിടിപി ഓപ്പറേറ്റര്‍ നിയമനം
വയനാട് ജില്ലാ പട്ടികജാതി, പട്ടിക വര്‍ഗ്ഗ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കമ്യൂണിക്കേഷന്‍ സെന്ററില്‍ 6 മാസത്തേക്ക് ഡി.ടി.പി ഓപ്പറേറ്റര്‍ കം ക്ലര്‍ക്ക് തസ്തികയില്‍ നിയമനം നടത്തുന്നു. ജെ.ഡി.സി, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള യോഗ്യരായ പട്ടികജാതി/പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ 4 ന് ഉച്ചയ്ക്ക് 12 ന് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി സബ്കളക്ടര്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 04935 240222.

ഫാക്കല്‍റ്റി നിയമനം
ദേശീയ നൈപുണ്യവികസന വകുപ്പിന് കീഴില്‍ കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന മന്ത്രി കൗശല്‍ കേന്ദ്രയിലേക്ക് കമ്മ്യൂണിറ്റി മൊബിലൈസര്‍, തൊഴില്‍ പരിശീലകര്‍ എന്നീ തസ്തികകളില്‍ ഫാക്കല്‍റ്റിമാരെ നിയമിക്കുന്നു.
മൊബൈല്‍ ഫോണ്‍ ഹാര്‍ഡ്വെയര്‍ റിപ്പയറിംഗ് ടെക്നീഷ്യന്‍, തയ്യല്‍ മെഷീന്‍ ഓപ്പറേറ്റര്‍, ആനിമേറ്റര്‍, ഹോം ഹെല്‍ത്ത് എയ്ഡ് എന്നിവയിലേക്കാണ് തൊഴില്‍ പരിശീലകരെ നിയമിക്കുന്നത്. 1 വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. എം.എസ്.ഡബ്ല്യു അല്ലെങ്കില്‍ ഏതെങ്കിലും ബിരുദമോ ഉളളവര്‍ക്ക് കമ്മ്യൂണിറ്റി മൊബിലൈസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന വിശദമായ ബയോഡാറ്റ pmkk.wayanad@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് മാര്‍ച്ച് 31 നകം അയക്കണം. ഫോണ്‍: 8304850438.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.