സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവ്
ധനകാര്യ വകുപ്പിനു കീഴിലുള്ള സ്പാർക്ക് പി.എം.യുവിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ/ ഡേറ്റാ ബേസ് അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. വിദ്യാഭ്യാസ യോഗ്യത, മറ്റ് നിബന്ധനകൾ തുടങ്ങിയ വിവരങ്ങൾ www.info.spark.gov.in ൽ ലഭ്യമാണ്.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ രാമവർമ്മപുരത്ത് പ്രവർത്തിക്കുന്ന മഹിളാമന്ദിരത്തിലേക്ക് ആഴ്ചയിൽ രണ്ട് ദിവസം എന്ന തോതിൽ പ്രതിമാസം 8 സെഷനുകളിലായി 12000 രൂപയ്ക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ നിയോഗിക്കുന്നു. എംഫിൽ ക്ലിനിക്കൽ സൈക്കോളജി, ആർസിഐ രജിസ്ട്രേഷൻ എന്നീ യോഗ്യത ഉളളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. താൽപര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം സൂപണ്ട്, മഹിളാമന്ദിരം, രാമവർമ്മപുരം പി.ഒ, തൃശൂർ, 680631 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 24, ഫോൺ: 04872-328258.
ജി.ഐ.എസ് സ്പെഷ്യലിസ്റ്റിനെ വേണം
തിരുവനന്തപുരം വഴുതക്കാടുള്ള വനംവകുപ്പ് ആസ്ഥാനത്തേക്ക് റീബിൽഡ് കേരള പദ്ധതിയിൽ ജോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റംസ് (ജി.ഐ.എസ്) സ്പെഷ്യലിസ്റ്റിനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത, പ്രവൃത്തിപരിചയം, എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ വിശദാംശങ്ങൾ forest.kerala.gov.in ൽ ലഭ്യമാണ്. ബയോഡാറ്റാ ജനുവരി 15നകം പി.സി.സി.എഫ് ആൻഡ് സ്പെഷ്യൽ ഓഫീസർ, ആർ.കെ.ഡി.പി, വനംവകുപ്പ് ആസ്ഥാനം, വഴുതക്കാട്, തിരുവനന്തപുരം-695014 എന്ന വിലാസത്തിലോ pmurkdp.forest@gmail.com, pccfrki@gmail.com എന്ന ഇ-മെയിലിലോ അയയ്ക്കണം.
കണ്ടിജന്റ് വര്‍ക്കേഴ്‌സ് നിയമനം
ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ നിവാരണ പരിപാടിയുടെ ഭാഗമായി കടകംപള്ളി കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള പ്രദേശങ്ങളില്‍ കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി കണ്ടിജന്റ് വര്‍ക്കേഴ്സിനെ നിയമിക്കുന്നു. അഞ്ച് ഒഴിവുകളാണുള്ളത്. ദിവസവേതന അടിസ്ഥാനത്തില്‍ 90 ദിവസത്തേക്കാണ് നിയമനം. ഏഴാം ക്ലാസ് പാസായ ബിരുദം നേടിയിട്ടില്ലാത്തവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ 18 നും 45 നും ഇടയില്‍ പ്രായമുള്ളവരാകണം. താല്പര്യമുള്ളവര്‍ ഡിസംബര്‍ 24 ശനിയാഴ്ച രാവിലെ 10.30 മുതല്‍ 12 മണി വരെ കടകംപള്ളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ സര്‍ട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയല്‍ കാര്‍ഡുകളുടെയും അസ്സലും പകര്‍പ്പുമായി പങ്കെടുക്കണമെന്ന്മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
ഡെങ്കിപ്പനി / ചിക്കുന്‍ഗുനിയ നിവാരണ പരിപാടിയുടെ ഭാഗമായി ചെട്ടിവിളാകം കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള പ്രദേശങ്ങളില്‍ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി കണ്ടിജന്റ് വര്‍ക്കേഴ്‌സ് ഒഴിവുകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. നാല് ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ 90 ദിവസത്തേക്കാണ് തിരഞ്ഞെടുക്കുന്നത്. തിരുവനന്തപുരം ചെട്ടിവിളാകം കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് ഡിസംബര്‍ 23നാണ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ. യോഗ്യത: ഏഴാം ക്ലാസ് പാസായിരിക്കണം, എന്നാല്‍ ബിരുദം നേടിയിരിക്കാന്‍ പാടില്ല. 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ ആയ ഫോഗ്ഗിങ്, സ്‌പ്രേയിങ് എന്നിവയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും തിരുവനന്തപുരം ജില്ലയില്‍ ഉള്ളവര്‍ക്കും മുന്‍ഗണന. താല്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, ബയോഡേറ്റ, തിരിച്ചറിയല്‍ കാര്‍ഡ്, എന്നിവയുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം രാവിലെ 9.30ന് ഹാജരാകണമെന്ന് ചെട്ടിവിളാകം പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ ഡിസംബര്‍ 23ന് രാവിലെ 10.30 വരെ മാത്രമായിരിക്കും.
താൽക്കാലികമായി നിയമിക്കുന്നു
ജില്ലയിൽ ആരോഗ്യ വകുപ്പിൽ (അലോപ്പതി) മെഡിക്കൽ ഓഫീസർ തസ്തികയിൽ താൽക്കാലികമായി നിയമിക്കുന്നു. താൽപര്യമുള്ളവർ ഡിസംബർ 21ന് വൈകിട്ട് 5 മണിക്ക് മുൻപായി രേഖകളുടെ പകർപ്പ് സഹിതം ജില്ലാ മെഡിക്കൽ ഓഫീസർക്ക് (ആരോഗ്യം) അപേക്ഷ സമർപ്പിക്കണം. ഡിസംബർ 23ന് രാവിലെ 10.30ന് ജില്ലാ മെഡിക്കൽ ഓഫീസിൽ വെച്ച് അഭിമുഖം നടക്കും. ഹാജരാക്കേണ്ട രേഖകൾ : ടിസിഎംസി രജി.സർട്ടിഫിക്കറ്റ്, എംബിബിഎസ് സർട്ടിഫിക്കറ്റ്, വയസ് തെളിയിക്കുന്ന രേഖ, ആധാർ/ഇലക്ഷൻ ഐഡി കാർഡ്
ക്ലാര്‍ക്ക് നിയമനം: കൂടിക്കാഴ്ച 19 ന്
പിന്നാക്ക വിഭാഗ വികസന വകുപ്പ് പാലക്കാട് മേഖല ഓഫീസില്‍ ക്ലാര്‍ക്ക് തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഹയര്‍സെക്കന്‍ഡറി/തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. യുണീകോഡ് മലയാളം കമ്പ്യൂട്ടിങ് പരിജ്ഞാനം, ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത, സര്‍ക്കാര്‍ വകുപ്പില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ഡിസംബര്‍ 19 ന് രാവിലെ 11 ന് പാലക്കാട് യാക്കര റെയില്‍വേ ഗേറ്റിന് സമീപമുള്ള കെ.ടി.വി ടവേഴ്‌സിന്റെ രണ്ടാമത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന പിന്നാക്ക വിഭാഗ വികസന വകുപ്പ് മേഖല ഓഫീസില്‍ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0471 2727379.
പ്രൊജക്ട് മാനേജര്‍ നിയമനം
ജല്‍ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വാട്ടര്‍ അതോറിറ്റി ഡിസ്ട്രിക്ട് പ്രൊജക്ട് മോണിട്ടറിങ് യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രൊജക്ട് മാനേജറെ (ടെക്‌നിക്കല്‍) നിയമിക്കുന്നു. ബി.ടെക് (സിവില്‍/കെമിക്കല്‍/മെക്കാനിക്കല്‍) ബിരുദവും വിവിധ പ്രൊജക്ടുളില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയവും വിവര സാങ്കേതിക വിദ്യയിലുള്ള പ്രാവീണ്യവുമാണ് യോഗ്യത. ഡിസംബര്‍ 23 ന് രാവിലെ 11ന് കേരള വാട്ടര്‍ അതോറിറ്റി മലപ്പുറം സൂപ്രണ്ടിങ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ അഭിമുഖം നടക്കും. ഫോണ്‍: 0483 2974871.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
പുഴക്കാട്ടിരി ഗവ. ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ് വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യു.ജി.സി അംഗീകാരമുള്ള ഏതെങ്കിലും യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള എം.ബി.എ/ബി.ബി.എ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ സോഷ്യോളജി, സോഷ്യല്‍ വെല്‍ഫയര്‍, എക്കണോമിക്‌സ് എന്നിവയില്‍ ഏതെങ്കിലും ഒന്നിലുള്ള ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഡിപ്ലോമ/എഞ്ചിനീയറിങ് ബിരുദവും ഡി.ജി.ഇ.റ്റിയില്‍ നിന്നുള്ള പരിശീലനവും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. കൂടാതെ പ്ലസ്ടു/ഡിപ്ലോമ തലത്തിലോ ശേഷമോ ഇംഗ്ലീഷ്/ കമ്മ്യൂണിക്കേഷന്‍ സ്‌കില്‍, ബേസിക് കമ്പ്യൂട്ടര്‍ എന്നിവ നിര്‍ബന്ധമായും പഠിച്ചിരിക്കണം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 22ന് രാവിലെ 11 ന് കൂടിക്കാഴ്ചക്ക് പുഴക്കാട്ടിരി ഐ.ടി.ഐ പ്രിന്‍സിപ്പല്‍ മുമ്പാകെ എത്തണം. ഫോണ്‍ : 04933 254088.
സൈക്കോളജിസ്റ്റ്/ സൈക്യാട്രിസ്റ്റ് ഒഴിവ്
തവനൂരിലെ ഗവ. മഹിളാമന്ദിരത്തില്‍ സൈക്കോളജിസ്റ്റ്/സൈക്യാട്രിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.ഫില്‍ ബിരുദവും. യോഗ്യരായവര്‍ ഡിസംബര്‍ 24 ന് മുമ്പ് സൂപ്രണ്ട്, മഹിളാമന്ദിരം, തവനൂര്‍, തൃക്കണാപുരം പി.ഒ 679573 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.ഫോണ്‍: 0494 2699611. ഇ.മെയില്‍: mahilamandiramthavanur@gmail.com.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമനം
തവനൂര്‍ ഗവ. റെസ്‌ക്യു ഹോമില്‍ ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്/ സൈക്കിയാട്രിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആഴ്ചയില്‍ രണ്ടു വീതം എന്ന തോതില്‍ പ്രതിമാസം എട്ട് സെക്ഷനുകളിലായി സേവനം നടത്തണം. സൈക്കോളജിയില്‍ രണ്ട് വര്‍ഷത്തെ ബിരുദാനന്തര ബിരുദവും ആര്‍.സി.ഐ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.ഫില്‍ യോഗ്യതയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഡിസംബര്‍ 24നകം സൂപ്രണ്ട്, ഗവ. റെസ്‌ക്യു ഹോം, തവനൂര്‍, തൃക്കണാപുരം പി.ഒ, 679573, മലപ്പുറം എന്ന വിലാസത്തില്‍ എത്തിക്കണം. ഫോണ്‍: 0494 2698314. മെയില്‍: rescuehome341@gmail.com.
താത്കാലിക ഒഴിവ്
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രി, നെയ്യാറ്റിൻകര ജനറൽ ആശുപത്രി, വിതുര താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ എച്ച്.എം.സി മുഖേനയുള്ള താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ, എക്സ് റേ ടെക്നീഷ്യൻ, നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ്, എക്സ് റേ ടെക്നീഷ്യൻ, ഡയാലിസിസ് ടെക്നീഷ്യൻ, സ്റ്റാഫ് നഴ്സ്, ആശുപത്രി അറ്റന്റർ ഗ്രേഡ് 2, സെക്യൂരിറ്റി സ്റ്റാഫ് (ആൺ) ഡേറ്റാ എൻട്രി ഓപ്പറേറ്റർ (എം ആർ എൽ), അനസ്തേഷ്യ ടെക്നീഷ്യൻ, ഡെന്റൽ മെക്കാനിക്, വിതുര താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ടെക്നീഷ്യൻ എന്നിങ്ങനെയാണ് ഒഴിവുകൾ. ബയോഡാറ്റ, നിശ്ചിത യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ പകർപ്പ്, സാങ്കേതിക പരിജ്ഞാനം ആവശ്യമായ തസ്കികകളിൽ (ആശുപത്രി അറ്റന്റർ, സെക്യുരിറ്റി സ്റ്റാഫ് ഒഴികെ ) പ്രവൃത്തി പരിചയ സാക്ഷ്യപത്രം ( കുറഞ്ഞത് 2 വർഷം) എന്നിവ സഹിതം അപേക്ഷ ഡിസംബർ 23 ന് വൈകുന്നേരം 5 മണിക്കകം പട്ടത്തുള്ള ജില്ലാ പഞ്ചായത്ത് ഓഫീസിൽ ലഭിക്കണം. സീൽ ചെയ്ത കവറിൽ തസ്മികയുടെ പേര് രേഖപ്പെടുത്തേണ്ടതാണ്. . കൂടുതൽ വിവരങ്ങൾക്കായി പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രി (ഫോൺ നം 0471-2992014) വിതുര താലൂക്ക് ആശുപത്രി (ഫോൺ നം 04722856262) നെയ്യാറ്റിൻകര ജനറൽ ആശുപത്രി (ഫോൺ നം 0471-2221935) എന്നിവടങ്ങളിൽ ഓഫീസ് സമയത്ത് ബന്ധപ്പെടാവുന്നതാണ്.
കണ്ടിജന്റ് വർക്കേഴ്സിനെ നിയമിക്കുന്നു
വട്ടിയൂർക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ കണ്ടിജന്റ് വർക്കേഴ്സിനെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഡെങ്കിപ്പനി/ ചിക്കുൻ ഗുനിയ നിവാരണ പരിപാടിയുടെ ഭാഗമായാണ് അഞ്ച് കണ്ടിജന്റ് വർക്കേഴ്സിനെ 90 ദിവസത്തേക്ക് നിയമിക്കുന്നത്. കൊതുകു നശീകരണ പ്രവർത്തനങ്ങളായ ഫോഗിങ്, സ്പ്രേയിങ് എന്നിവയിൽ പ്രവർത്തി പരിചയമുള്ളവർക്കും ജില്ലയിൽ നിന്നുള്ളവർക്കും മുൻഗണന ലഭിക്കും. താല്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസൽ, ബയോഡേറ്റ, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം ഡിസംബർ 23ന് രാവിലെ 9 30ന് തിരുവനന്തപുരം കുലശേഖരത്തുള്ള വട്ടിയൂർക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തണമെന്ന് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് അറിയിച്ചു. ഏഴാം ക്ലാസ് ആണ് യോഗ്യത. അപേക്ഷകർ 45 വയസ്സിനകത്തുള്ളവരായിരിക്കണം.
ഫീല്‍ഡ് വര്‍ക്കര്‍മാരെ താത്കാലികമായി നിയമിക്കുന്നു
നേമം താലൂക്ക് ആശുപത്രിയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഫീല്‍ഡ് വര്‍ക്കര്‍മാരെ നിയമിക്കുന്നു. എന്‍.വി.ബി.ഡി.സി.പി പദ്ധതി പ്രകാരം 90 ദിവസത്തേക്ക് 675 രൂപ ദിവസ വേതന അടിസ്ഥാനത്തിലാണ് ഫീല്‍ഡ് വര്‍ക്കര്‍മാരെ നിയമിക്കുന്നത്. ഡിസംബര്‍ 22നാണ് അഭിമുഖം. ആറ് ഒഴിവുകളിലേക്കാണ് നിയമനം. ഏഴാം ക്ലാസ് വിജയിച്ചിട്ടുള്ളതും ബിരുദം നേടിയിട്ടില്ലാത്തവരും ആയിരിക്കണം അപേക്ഷകര്‍. നല്ല ശാരീരിക ക്ഷമത ഉള്ളവരും മറ്റു രോഗങ്ങള്‍ ഇല്ലാത്തവരും ആയിരിക്കണം. 45 വയസ്സ് തികയാത്തവര്‍ ആയിരിക്കണം. ഫീല്‍ഡ് തല പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ,വയസ്സ്, യോഗ്യത പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം നേമം താലൂക്ക് ആശുപത്രിയില്‍ നേരിട്ട് ഹാജരാകണം. രാവിലെ പത്തിനും 11 നും ഇടയ്ക്ക് നടക്കുന്ന രജിസ്‌ട്രേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമേ അഭിമുഖത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത ഉണ്ടായിരിക്കുകയുള്ളൂ എന്ന് സൂപ്രണ്ട് അറിയിച്ചു.
കുക്ക് നിയമനം
ആലപ്പുഴ: ചേര്‍ത്തല ഗവണ്‍മെന്റ് ഹോമിയോ ആശുപ്രതിയില്‍ ഒഴിവുള്ള കുക്കിന്റെ തസ്തികയിലേയ്ക്ക് ദിവസവേതനയടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 21-നും 50-നും മധ്യേ പ്രായമുള്ളവര്‍ക്കാണ് അവസരം. താത്പര്യമുള്ളവര്‍ വിലാസം, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ഡിസംബര്‍ 22-ന് രാവിലെ 11 മണിക്ക് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ചേര്‍ത്തല നഗരസഭ പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0478 2810744.
ബ്ലോക്ക് ടെക്നോളജി മാനേജര്‍: അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: അഗ്രിക്കള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സിയില്‍ (ആത്മ) കരാര്‍ അടിസ്ഥാനത്തില്‍ ബ്ലോക്ക് ടെക്നോളജി മാനേജറെ നിയമിക്കുന്നു. 20-നും 45-നും മധ്യേ പ്രായവും കൃഷി, വെറ്ററിനറി, മൃഗസംരക്ഷണം, ഫിഷറീസ്, ഡയറി ടെക്നോളജി എന്നീ മേഖലയില്‍ ബിരുദാന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും ബയോഡേറ്റയും സഹിതം ഡിസംബര്‍ 21-ന് രാവിലെ 11-ന് ആത്മ പ്രോജക്ട് ഡയറക്ടര്‍ ഓഫീസില്‍ എത്തണം. കമ്പ്യൂട്ടര്‍ പരിജ്ഞാനവും മലയാളം കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യവും ഉള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0477 2962961