കേരളത്തിലെ സർക്കാർ ഓഫീസുകളിലെ തൊഴിലവസരങ്ങൾ – 23 March 2023

0
1073

താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ കമ്പ്യൂട്ടര്‍ തസ്തികയിലേയ്ക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 27-ന് മോഡല്‍ എഞ്ചിനിയറിംഗ് കോളേജില്‍ രാവിലെ 10.30 ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി (അസലും, പകര്‍പ്പും) അപേക്ഷകര്‍ നേരിട്ട് ഹാജരാകണം. കമ്പ്യൂട്ടര്‍ ട്രേഡിലുളള മൂന്ന് വര്‍ഷ ഡിപ്ലോമ കോഴ്‌സാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. വിശദവിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍ ലഭ്യമാണ് (www.mec.ac.in).

ഡോക്യുമെന്റേഷൻ മാനേജറെ നിയമിക്കുന്നു
തിരുവനന്തപുരം വനം വകുപ്പ് ആസ്ഥാനത്തെ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിൽ ഡോക്യുമെന്റേഷൻ മാനേജറെ ആറ് മാസത്തേക്ക് കരാർ അടസ്ഥാനത്തിൽ നിയമിക്കുന്നു. മാസ് കമ്മ്യൂണിക്കേഷൻ, മീഡിയ, ജേണലിസം, സിനിമറ്റോഗ്രഫി, വിഷ്വൽ എഫക്ട്സ് അല്ലെങ്കിൽ തത്തുല്യ കോഴ്സിൽ ബിരുദം വേണം. പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. പ്രതിമാസം 30,000 രൂപ വേതനം ലഭിക്കും. സ്പോട്ട് വീഡിയോഗ്രഫിയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാകും നിയമനം. അപേക്ഷകൾ ഏപ്രിൽ 10നകം നൽകണം. വിശദമായ ബയോഡേറ്റയും അഞ്ച് മിനുട്ടിൽ താഴെയുള്ള സ്വയം തയ്യാറാക്കിയ വീഡിയോയും സഹിതം അപേക്ഷ നൽകണം. pmurkdp.forest@gmail.com, pccfrki@gmail.com. വിശദവിവരങ്ങൾക്ക്: forest.kerala.gov.in, instagram/navakiranam, facebook/rkdpnavakiranam. ഫോൺ: 0471 2529220.

Advertisements

പ്രോജക്ട് കോർഡിനേറ്റർ
ഫിഷറീസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (ADAK) വഴി നടപ്പിലാക്കുന്ന ‘Development of Vannamei shrimp farming’ പദ്ധതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടപ്പിലാക്കുന്നതിനായി 4 പ്രോജക്ട് കോർഡിനേറ്റർമാരെ ഒരു വർഷ കാലയളവിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.

ICAR അംഗീകൃത സർവകലാശാലയിൽ നിന്നുള്ള BFSc ഡിഗ്രിയോ അക്വാകൾച്ചർ വിഷയത്തിലെ ബിരുദാനന്തര ബിരുദമോ നേടിയവരും ചെമ്മീൻ കൃഷിയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം യാത്ര ചെലവ് ഉൾപ്പെടെയുളള പ്രതിഫലമായി 40,000 രൂപ വീതം നൽകും. അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഓൺലൈൻ ആയോ തപാൽമാർഗ്ഗമോ നേരിട്ടോ ADAK ഹെഡ് ഓഫീസിൽ മാർച്ച് 29 നകം ലഭ്യമാക്കണം. അപേക്ഷകൾ അയക്കേണ്ട മേൽവിലാസം: ഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അഗ്രികൾച്ചർ കേരള (എഡിഎകെ), ടിസി 29/3126, റീജ, മിൻജിൻ റോഡ്, വഴുതക്കാട്, തിരുവനന്തപുരം-695014. ഫോൺ: 0471 2322410. ഇ-മെയിൽ: adaktvm@gmail.com.

കുടുംബാരോഗ്യ കേന്ദ്രത്തില്‍ വിവിധ ഒഴിവ്
ചട്ടഞ്ചാല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നീഷ്യല്‍, സ്റ്റാഫ് നേഴ്‌സ് എന്നീ തസ്തികകളില്‍ താത്ക്കാലിക ഒഴിവ്. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 29ന് ബുധനാഴ്ച്ച രാവിലെ പത്തിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ചട്ടഞ്ചാല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തണം. ഫോണ്‍ 04994 284808.

Advertisements

നാഷണല്‍ യൂത്ത് വോളണ്ടിയര്‍ അപേക്ഷിക്കാം
രാഷ്ട്രനിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങളുടെ ഊര്‍ജവും ശേഷിയും വിനിയോഗിക്കുന്നതിനും ആരോഗ്യം, ശുചിത്വം, സാക്ഷരതാ, ലിംഗസമത്വം മറ്റു സാമൂഹിക പ്രശ്‌നങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ബോധവത്കരണ/ പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നതിനും യുവജന വികസന പരിപാടികള്‍ സങ്കെടിപ്പിക്കുന്നതില്‍ നെഹ്‌റു യുവ കേന്ദ്രയെ സഹായിക്കുന്നതിനുമായി നാഷണല്‍ യൂത്ത് വോളണ്ടിയര്‍മാരെ തിരഞ്ഞെടുക്കുന്നു. യോഗ്യത പത്താം ക്ലാസ്സ്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 2023 ഏപ്രില്‍ ഒന്നിന് 18നും 29നും മദ്ധ്യേ. റെഗുലര്‍ വിദ്യാര്‍ത്ഥികളും മറ്റ് ജോലിയുള്ളവരും അപേക്ഷിക്കേണ്ട. കഴിഞ്ഞ വര്‍ഷം അപേക്ഷിച്ച് അവസരം ലഭിക്കാത്തവര്‍ക്ക് ഈ വര്‍ഷം അപേക്ഷിക്കാം. പ്രതിമാസ ഓണറേറിയം 5,000 രൂപ. നിയമനം രണ്ട് വര്‍ഷത്തേക്ക് മാത്രം. www.nyks.nic.in എന്ന വെബ്‌സൈറ്റില്‍ മാര്‍ച്ച് 24നകം ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍ 04994 293544.

കുക്ക് ഒഴിവ്
കാസര്‍കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കീഴില്‍ ഉദയഗിരിയിലെ ജില്ലാ സ്‌പോര്‍ട്‌സ് അക്കാദമിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ കുക്കിന്റെ ഒഴിവ്. പാചക മേഖലയില്‍ അഞ്ച് വര്‍ഷം പ്രവര്‍ത്തന പരിചയം ഉണ്ടായിരിക്കണം. ഹോസ്റ്റല്‍ മേഖലയില്‍ ജോലി ചെയ്ത് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 40. കൂടിക്കാഴ്ച്ച മാര്‍ച്ച് 28ന് രാവിലെ 11ന് കാസര്‍കോട് ഉദയഗിരി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസി

Advertisements

പട്ടികജാതി വികസന വകുപ്പ് ലീഗല്‍ അസിസ്റ്റന്റ് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പില്‍ ലീഗല്‍ അസിസ്റ്റന്റുമാരുടെ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ പട്ടികജാതി വിഭാഗത്തില്‍ ഉള്ളവരായിരിക്കണം. വിദ്യാഭ്യാസ യോഗ്യത എല്‍.എല്‍.ബി. പഠനം കഴിഞ്ഞു എന്റോള്‍മെന്റ് പൂര്‍ത്തിയാക്കിയ നിയമ ബിരുദധാരികളായിരിക്കണം. എല്‍.എല്‍.എം യോഗ്യത ഉള്ളവര്‍ക്കും പട്ടികജാതി വികസന വകുപ്പിന്റെ ത്രിവത്സര അഭിഭാഷക ധനസഹായ പദ്ധതി പൂര്‍ത്തിയാക്കിയവര്‍ക്കും വനിതകള്‍ക്കും മുന്‍ഗണന. പ്രായപരിധി 21-35. നിയമന കാലാവധി രണ്ട് വര്‍ഷം. ഓണറേറിയം പ്രതിമാസം 20,000 രൂപ. നിയമിക്കപ്പെടുന്നവരുടെ എണ്ണം 69. ഹൈക്കോടതി അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് (24), ജില്ലാ കോടതി ഗവ.പ്ലീഡര്‍ ഓഫീസ് (14), നാല് സെപ്ഷ്യല്‍ കോടതി (12), ഡിസ്ട്രിക്ട് ലീഗല്‍ സര്‍വീസ് അതോറിറ്റി (ഡി.എല്‍.എസ്.എ) (14), കെ.ഇ.എല്‍.എസ്.എ (2), കെ.ഐ.ആര്‍.ടി.എ.ഡി.എസ് (1), സെക്രട്ടറിയേറ്റ് (2) എന്നിങ്ങനെയാണ് ഒഴിവുകള്‍. ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷ നല്‍കണം. ജില്ലാ കോടതികളിലെയും സ്‌പെഷ്യല്‍ കോടതികളിലെയും ഗവണ്‍മെന്റ് പ്ലീഡര്‍ ഓഫീസുകള്‍, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, കെ.ഇ.എല്‍.എസ്.എ, കെ.ഐ.ആര്‍.ടി.എ.ഡി.എസ് കോഴിക്കോട്, സെക്രട്ടറിയേറ്റ് എന്നിവിടങ്ങളില്‍ പരിശീലനത്തിന് സ്ഥാപനം സ്ഥിതി ചെയ്യുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍ അപേക്ഷ നല്‍കണം. ഹൈക്കോടതി അഡ്വക്കേറ്റ് ജനറല്‍ ഓഫീസില്‍ പരിശീലനത്തിന് താത്പര്യമുള്ളവര്‍ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റില്‍ ആണ് അപേക്ഷ നല്‍കേണ്ടത്. ഒരു വ്യക്തിക്ക് ഏത് ജില്ലയിലേക്കും അപേക്ഷ നല്‍കാം. ഒരാള്‍ ഒന്നിലധികം ജില്ലയില്‍ അപേക്ഷിക്കാന്‍ പാടില്ല. ഹൈക്കോടതിയില്‍ പരിശീലനത്തിന് വകുപ്പ് ഡയറക്ടറേറ്റില്‍ അപേക്ഷ പ്രത്യേകം നല്‍കണം. രണ്ട് അപേക്ഷകളും വെവ്വേറെ നല്‍കണം. ഏത് ജില്ലയിലുള്ളവര്‍ക്കും ഹൈക്കോടതിയില്‍ പരിശീലനത്തിന് അപേക്ഷിക്കാം. ഹൈക്കോടതി അഡ്വക്കേറ്റ് ജനറല്‍ ഓഫീസില്‍ പരിശീലനത്തിന് താത്പര്യമുള്ളവര്‍ അപേക്ഷ നല്‍കേണ്ട വിലാസം ഡയറക്ടര്‍, പട്ടികജാതി വികസന വകുപ്പ്, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം-33. അതാത് ജില്ലാ പട്ടികജാതി വികസന ഓഫീസുകള്‍ മുഖേന നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 20ന് വൈകിട്ട് അഞ്ച് വരെ. ഫോണ്‍ 04994 256162.

അപേക്ഷ ക്ഷണിച്ചു
തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ദിവസവേതന വ്യവസ്ഥയില്‍ വിവിധ പ്രതീക്ഷിത ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ഗവണ്‍മെന്റ്സ്ഥാപനങ്ങളില്‍ നിന്നോ, അംഗീകൃതസര്‍വകലാശാലകളി നിന്നോ ലഭിച്ചിട്ടുള്ള ബി.എസ്.സി/ജി.എന്‍.എം കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് . കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം . പ്രായ പരിധി 35 വയസ് . പ്രവര്‍ത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ നിന്നോ അംഗികൃത സര്‍വ്വകലാശാലകളില്‍ നിന്നോ ലഭിച്ചിട്ടുള്ള ഫാര്‍മസി ബിരുദം (ഡിഎംഇ സര്‍ട്ടിഫിക്കറ്റ്) ഉണ്ടായിരിക്കണ. പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായപരിധി 62 വയസ്.

ലാബ്ടെക്നീഷ്യന്‍ തസ്തികയിലേക്ക് ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ നിന്നോ, അംഗീകൃതസര്‍വകലാശാലകളില്‍ നിന്നോ ബി.എസ്.സി.എം.എല്‍.ടി/ ഡി.എം.എല്‍.ടി. (ഡിഎംഇ സര്‍ട്ടിഫിക്കറ്റ്) പാസായിരിക്കണം. പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം . പ്രായപരിധി 35 വയസ്. പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.

ഡയാലിസിസ് ടെക്നീഷ്യന്‍ തസ്തികയിലേക്ക് ഗവണ്‍മെന്റ്സ്ഥാപനങ്ങളില്‍ നിന്നോ അംഗീകൃതസര്‍വ്വകലാശാലകളില്‍ നിന്നോ ലഭിച്ചിട്ടുള്ള ഡിപ്ലോമാ/ഡയാലിസിസ് ടെക്നോളജി ബിരുദം. .പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം.

വാട്സ്ആപ്പ് നമ്പര്‍, വിലാസം, യോഗ്യത, പ്രവര്‍ത്തി പരിചയം, എന്നിവ സഹിതമുളള അപേക്ഷ , സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ മാര്‍ച്ച് 25നു മുമ്പായി supdtthqhtdpa@gmail.com എന്ന വിലാസത്തില്‍ അയക്കണം. വിശദ വിവരങ്ങള്‍ക്ക് 04862 222630.

Advertisements

സെക്യൂരിറ്റി ഒഴിവ്

നോർത്ത് പറവൂർ സർക്കാർ ഹോമിയോ ആശുപത്രിയിലേക്ക് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി മുഖേന കരാർ അടിസ്ഥാനത്തിൽ താല്ക്കാലികമായി സെക്യൂരിറ്റിയെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. പ്രായം 65 വയസിൽ കവിയരുത്. പറവൂർ നഗരസഭ പരിധിയിൽ ഉള്ളവർക്കും, പ്രവർത്തി പരിചയം ഉള്ളവർക്കും മുൻഗണന. അപേക്ഷകൾ ഏപ്രിൽ 5 -ന് വൈകിട്ട് 5 നകം ആശുപത്രി സൂപ്രണ്ട്, സർക്കാർ ഹോമിയോ ആശുപത്രി, നോർത്ത് പറവൂർ പി. ഒ, എറണാകുളം – 683513 എന്ന വിലാസത്തിൽ നേരിട്ടോ, തപാൽ മുഖേനയോ എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0484 2442683.

വാച്ച്മാൻ തസ്തികയിലേക്ക് നിയമനം
കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫയർ സൊസൈറ്റി കോഴിക്കോട് റീജിയണിലേക്ക് വാച്ച്മാൻ തസ്തികയിൽ നിയമനം നടത്തുന്നതിലേക്കായി നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികളുമായി മാർച്ച് 28ന് രാവിലെ 11ന് പേവാർഡ്, കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെ.എച്ച്.ആർ.ഡബ്ലു.എസ് പേവാർഡിലുള്ള റീജീയൺ മാനേജർക്ക് കാര്യാലയത്തിൽ വച്ച് അഭിമുഖം നടത്തും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം 10.30നു മുമ്പ് അഭിമുഖ നടത്തിപ്പ് കേന്ദ്രത്തിൽ എത്തിച്ചേരേണ്ടതും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഹാജരാക്കേണ്ടതുമാണ്. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.

Advertisements

താത്കാലിക അധ്യാപക നിയമനം
സംസ്ഥാന സർക്കാരിന്റെ തൊഴിൽ നൈപുണ്യ വകുപ്പിന് കീഴിൽ, കൊല്ലം ചന്ദനത്തോപ്പിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ നിലവിലുള്ള അധ്യാപകരുടെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഇൻഡസ്ട്രിയൽ ഡിസൈൻ / വിഷ്വൽ കമ്മ്യൂണിക്കേഷൻ / ഫൈൻ ആർട്‌സ് / അപ്ലൈഡ് ആർട്‌സ് / ആർക്കിടെക്ചർ / ഇന്ററാക്ഷൻ ഡിസൈൻ / ന്യൂ മീഡിയ സ്റ്റഡീസ് / ഡിസൈൻ മാനേജ്‌മെന്റ് എർഗണോമിക്‌സ് / ഹ്യൂമൻ ഫാക്ടർ എൻജിനിയറിങ് / ഇന്ത്യൻ ക്രാഫ്റ്റ് സ്റ്റഡീസും എൻജിനിയറിങ് എന്നി വിഷയങ്ങളിൽ ഫസ്റ്റ് ക്ലാസോടെ ബിരുദാനന്തര ബിരുദമോ തത്തുല്യമായ വിഷയങ്ങളിൽ ബിരുദാനന്തര ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാം. അധ്യാപന/വ്യവസായിക മേഖലയിൽ പ്രവർത്തന പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. അപേക്ഷയോടൊപ്പം വിശദമായ ബയോഡാറ്റയും സഹിതം മാർച്ച് 28നു മൂന്ന് മണിക്കകം സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.ksid.ac.in.

മോഡൽ ഫിനിഷിങ് സ്കൂളിൽ ഗസ്റ്റ് ലക്ചറർ
ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ തിരുവനന്തപുരം പി.എം.ജിയിലുള്ള ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിങ് സ്കൂളിൽ ലക്ചറർ കമ്പ്യൂട്ടർ സയൻസ് താത്കാലിക തസ്തികയിലേക്ക് എം.ടെക്, എം.എസ്.സി കമ്പ്യൂട്ടർ, എം.സി.എ ഫസ്റ്റ് ക്ലാസ് ബിരുദധാരികളെ ക്ഷണിച്ചു. ജാവ, പൈത്തൺ, പി.എച്ച്.പി, ആൻഡ്രോയിഡ്, ഡോട്ട്നെറ്റ് തുടങ്ങിയവയിൽ പ്രൊജക്ട് ഡെവലപ്മെന്റ് പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ മാർച്ച് 27ന് രാവിലെ 10ന് ഹാജരാകണം. ഫോൺ: 8547005050.

Advertisements

കൺസർവേഷൻ ബയോളജിസ്റ്റ് ഒഴിവ്
പീച്ചി വന്യജീവി ഡിവിഷനു കീഴിലുള്ള പാലക്കാട് സർക്കിളിൽ കൺസർവേഷൻ ബയോളജിസ്റ്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ലൈഫ് സയൻസിലുള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. വൈൽഡ് ലൈഫ് സയൻസിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് മുൻഗണന ലഭിക്കും. വൈൽഡ് ലൈഫ് മാനേജ്മെന്റിൽ അഞ്ച് വർഷ പ്രവർത്തന പരിചയം, ഗവേഷണ വിഷയങ്ങളിലും അനുബന്ധ സോഫ്റ്റ് വെയറിലുമുള്ള പരിജ്ഞാനം എന്നിവ ഉണ്ടാകണം. ഇഗ്ലീഷ് മലയാളം ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.forest.kerala.gov.in സന്ദർശിക്കുക. അവാസന തീയതി ഏപ്രിൽ 27.

കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒഴിവ്
അടാട്ട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഒരു വർഷ കാലയളവിലേക്കുള്ള താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡോക്ടർ, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, നേഴ്സ് എന്നീ തസ്തികകളിലാണ് ഒഴിവ്. യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം മാർച്ച് 29ന് മുൻപായി അപേക്ഷിക്കണം. ഫോൺ: 0487 2304928.

Advertisements

അങ്കണവാടി വർക്കർ, ഹെൽപർ ഒഴിവ്
കൊടകര ഐസിഡിഎസ് പ്രോജക്റ്റ് പരിധിയിലുള്ള തൃക്കൂർ പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ, ഹെൽപ്പർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ അതാത് ഗ്രാമപഞ്ചായത്ത് നിവാസികളും 18 നും 46 നും ഇടയ്ക്ക് പ്രായമുള്ളവരും ആയിരിക്കണം. വർക്കർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പത്താംതരം പാസായവരും ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പത്താതരം പാസ്സാകാൻ പാടില്ലാത്തതുമാണ്. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവ് അനുവദിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 5ന് വൈകിട്ട് 5 മണിവരെ. അപേക്ഷയുടെ മാതൃകക്കും മറ്റ് വിശദവിവരങ്ങൾക്കും കൊടകര ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 0480 2757593

അഡാക്കിൽ ജോലി ഒഴിവ്
കേരള ജലകൃഷി വികസന ഏജൻസി (അഡാക്ക്) സെൻട്രൽ റീജിയന്റെ കീഴിലുള്ള പൊയ്യ മോഡൽ ഷ്രിംപ്‌
ഫാം ആന്റ് ട്രെയ്നിംഗ് സെന്ററിൽ ആവശ്യമായി വരുന്ന ദിവസവേതന തൊഴിലാളികളുടെ പാനൽ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഏഴാംതരം പൂർത്തിയാക്കിയവരും 45 വയസിനു താഴെ പ്രായമുള്ളവരും, വീശുവല ഉപയോഗിച്ചുള്ള മൽസ്യബന്ധനം, നീന്തൽ, വഞ്ചി തുഴയൽ, ബണ്ട് നിർമ്മാണം എന്നിവ അറിയുന്നവരുമായിരിക്കണം. പ്രായോഗിക പരീക്ഷയുടേയും കൂടിക്കാഴ്ചയുടേയും അടിസ്ഥാനത്തിൽ ആയിരിക്കും പാനൽ തയ്യാറാക്കുന്നത്. അപേക്ഷകരുടെ പ്രായം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ ഫോട്ടോ പതിപ്പിച്ച് വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ സഹിതം മാർച്ച്‌ 30 വ്യാഴാഴ്ച 4 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കാവുന്നതാണ്. ഫോൺ :8078030733

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.