കേരളത്തിലെ ഗവ. ഓഫീസുകളിലെ നിയമനങ്ങൾ – 15 Feb 2023

0
1416

ഡ്രൈവർ: താൽകാലിക ഒഴിവ്
ആലപ്പുഴ: ജനറൽ ആശുപത്രിയിൽ ഡ്രൈവർ തസ്തികയിൽ താത്ക്കാലിക ഒഴിവിൽ നിയമനം നടത്തുന്നു. അഭിമുഖം ഫെബ്രുവരി 16-ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. ഹെവി ഡ്യൂട്ടി മോട്ടോർ ഡ്രൈവിങ് ലൈസൻസും പ്രവൃത്തി പരിചയവുമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ആശുപത്രി കോൺഫറൻസ് ഹാളിൽ എത്തണം. ഫോൺ: 0477 2253324.

ഇലക്ട്രിഷ്യന്‍: താല്‍കാലിക ഒഴിവ്
ആലപ്പുഴ: ഇലക്ട്രിഷ്യന്‍ തസ്തികയില്‍ ജനറല്‍ ആശുപത്രിയില്‍ താത്ക്കാലിക ഒഴിവില്‍ നിയമനം നടത്തുന്നു. ഇതിലേക്കുള്ള അഭിമുഖം ഫെബ്രുവരി 16-ന് രാവിലെ 11 മണിക്ക് നടക്കും. ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങില്‍ ഡിപ്ലോമ/തത്തുല്യ യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ എത്തണം. ഫോണ്‍: 0477-2253324.

Advertisements

അഡ്മിനിസ്‌ട്രേറ്റർ അപേക്ഷ ക്ഷണിക്കുന്നു
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശു വികസന വകുപ്പിന്റെ സഹായത്തോടെ, തൃശ്ശൂർ ജില്ലയിൽ രാമവർമ്മപുരത്ത് പ്രവർത്തിക്കുന്ന മാതൃക വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഒഴിവുള്ള അഡ്മിനിസ്‌ട്രേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

MSW/PG in (Psychology/Sociology) ആണ്് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക്് മുൻഗണന നൽകുന്നതാണ്. 3 വർഷം വിമൺ ആൻഡ് ചിൽഡ്രൻസ് ഹോമിലെ പ്രവൃത്തി പരിചയം. കൂടുതൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. പ്രതിമാസം 30000 രൂപ വേതനം.

നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 2023 ഫെബ്രുവരി 20 ന് വൈകുന്നേരം 5 മണിക്ക് മുമ്പ് ലഭിക്കത്തക്കവിധത്തിൽ സാധാരണ തപാലിൽ അയച്ചു തരേണ്ടതാണ്. അപേക്ഷകൾ അയയ്‌ക്കേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി.20/1652, കല്പന, കുഞ്ചാലുംമൂട്, കരമന. പി.ഒ, തിരുവനന്തപുരം – 695 002.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി.20/1652, കല്പന, കുഞ്ചാലുംമൂട്, കരമന. പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്‌സൈറ്റ്: www.keralasamakhya.org.

ജോലി ഒഴിവ്
വനിത-ശിശുവികസന വകുപ്പിനു കീഴിലുള്ള എറണാകുളം സഖി വണ്‍ സ്റ്റോപ്പ് സെന്ററിലെ വിവിധ തസ്തികകളിലേക്ക് നിര്‍ദ്ദിഷ്ട യോഗ്യതയുള്ള ജില്ലയിലെ വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ രാത്രിയും ജോലി ചെയ്യുവാന്‍ സന്നദ്ധരായിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും.
കേസ് വര്‍ക്കര്‍: രണ്ട് ഒഴിവ്, എം.എസ്.ഡബ്ല്യു/എല്‍.എല്‍.ബി, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം (പ്രതിമാസ വേതനം 18,000 രൂപ മാത്രം) എസ്.എസ്.എല്‍.സി, പ്രവൃത്തി പരിചയം ക്ലീനിംഗ്, കുക്കിംഗ് ജോലികള്‍ ചെയ്യാന്‍ സന്നദ്ധരായിരിക്കണം. (പ്രതിമാസ വേതനം 8,000 രൂപ മാത്രം).
സെക്യൂരിറ്റി ഗാര്‍ഡ്: രണ്ട് ഒഴിവ്. എസ്.എസ്.എല്‍.സി , പ്രവൃത്തി പരിചയം (പ്രതിമാസ വേതനം 8,000 രൂപ മാത്രം). മള്‍ട്ടിപര്‍പ്പസ് ഹെല്‍പ്പര്‍: ഒരു ഒഴിവ്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ ഫെബ്രുവരി 23 വൈകിട്ട് അഞ്ചിനകം കാക്കനാട് സിവില്‍ സ്റ്റേഷനിലെ താഴത്തെ നിലയിലുള്ള എറണാകുളം വനിതാ സംരക്ഷണ ഓഫീസറുടെ കാര്യാലയത്തില്‍ ലഭ്യമാക്കണം.

Advertisements

സെക്യൂരിറ്റി ജീവനക്കാരുടെ‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
എക്സൈസ്-ആരോഗ്യ വകുപ്പുകളുടെ സംയുക്ത നിയന്ത്രണത്തിൽ വിമുക്തി മിഷന്റെ ഭാഗമായി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഡീ-അഡിക്ഷൻ സെന്ററിലേക്ക് സെക്യൂരിറ്റി ജീവനക്കാരുടെ സേവനം വ്യവസ്ഥകൾ അനുസരിച്ചു ‘out source’ ചെയ്തു നൽകാൻ സാധിക്കുന്ന സർക്കാർ അംഗീകൃത ഏജൻസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. തെരഞ്ഞടുക്കപ്പെടുന്ന ഏജൻസി തിരുവനന്തപുരം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുമായി ഏർപ്പെടുന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് നിയമനം.

കരാർ അടിസ്ഥാനത്തിൽ മൂന്ന് സെക്യൂരിറ്റി ജീവനക്കാരാണ് ആവശ്യമുള്ളത്. പത്താം ക്ലാസ് വരെ പഠിച്ച, മലയാളം എഴുതാനും വായിക്കാനും അറിയാവുന്ന, 55 വയസ്സിൽ താഴെയുള്ള കായികക്ഷമതയുള്ളവരെയാണ് പരിഗണിക്കുന്നത്. വിമുക്ത ഭടന്മാർക്ക് മുൻഗണനയുണ്ട്. അപേക്ഷകൾ ഫെബ്രുവരി 20ന് മുമ്പ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ, എക്സൈസ് ഡിവിഷൻ ഓഫീസ്, ഈസ്റ്റ് ഫോർട്ട്, തിരുവനന്തപുരം – 695023 എന്ന വിലാസത്തിലോ dectvpm.exc@kerala.gov.in എന്ന ഇ-മെയിലിലേക്കോ അയയ്ക്കാം. ഫോൺ: 0471-2473149.

നെഞ്ചുരോഗാശുപത്രിയിൽ താൽക്കാലിക നിയമനം
തിരുവനന്തപുരം, പുലയനാർകോട്ടയിലെ നെഞ്ചു രോഗാശുപത്രിയിലെ ലാബ്, എക്‌സ് റേ, ഇസിജി, ഫാർമസി തുടങ്ങിയ വിഭാഗങ്ങളിലേക്ക് കരാർ/ ദിവസവേതന അടിസ്ഥാനത്തിൽ യോഗ്യതയുള്ള ഉദ്യോഗാർഥികളെ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബയോഡാറ്റ, ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ഒരു വർഷത്തെ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് സഹിതം ഓഫീസിൽ നേരിട്ട് ഹാജരാകണം.

നഴ്സിംഗ് ഓഫീസർ തസ്തികയിലേക്കുള്ള ഇന്റർവ്യു ഫെബ്രുവരി 22ന് രാവിലെ 11 ന് നടക്കും. ജി എൻ എം അല്ലെങ്കിൽ ബി എസ് സി നഴ്‌സിംഗ് യോഗ്യതക്കൊപ്പം കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷനും അപേക്ഷകർക്കുണ്ടായിരിക്കണം.

ലബോറട്ടറി ടെക്‌നിഷ്യൻ തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഫെബ്രുവരി 22 രാവിലെ 11 ന് നടക്കും. ഡി എം എൽ റ്റി അല്ലെങ്കിൽ ബി എസ് സി – എം എൽ റ്റി യോഗ്യതയും പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും അപേക്ഷകർക്കുണ്ടായിരിക്കണം.

ഫാർമസിസ്റ്റ് തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഫെബ്രുവരി 22 രാവിലെ 11 ന് നടക്കും. ഡി ഫാം അല്ലെങ്കിൽ ബി ഫാം യോഗ്യതക്കൊപ്പം കേരള ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ അപേക്ഷകർക്കുണ്ടായിരിക്കണം.

ബയോ മെഡിക്കൽ എൻജിനീയർ തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഫെബ്രുവരി 24 രാവിലെ 11 ന് നടക്കും. ബി ടെക് ബയോ ടെക്‌നോളജിയാണ് യോഗ്യത.

റേഡിയോ ഗ്രാഫർ തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഫെബ്രുവരി 28 രാവിലെ 11 ന് നടക്കും. പി ഡി സി -ഡി ആർ ടി യോഗ്യതയും പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും അപേക്ഷകർക്കുണ്ടായിരിക്കണം.

ഇ സി ജി ടെക്‌നിഷ്യൻ തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഫെബ്രുവരി 28 രാവിലെ 11 ന് നടക്കും. വി എച്ച് എസ് ഇ – ഇ സി ജി ടെക്‌നീഷ്യൻ, ഓഡിയോമെട്രിയാണ് യോഗ്യത.

Advertisements

ഫാര്‍മസിസ്റ്റ് (സിദ്ധ) ഒഴിവ്
മലപ്പുറം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഫാര്‍മസിസ്റ്റ് സിദ്ധ തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിനായി സംവരണം ചെയ്ത ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യത: എസ്.എസ്.എല്‍.സി, സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഫാര്‍മസി (സിദ്ധ) കോഴ്‌സ്് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തമിഴ്‌നാട് ഇന്‍ഡിജെനസ് മെഡിസിന്‍ കൗണ്‍സിലില്‍ നിന്നും സിദ്ധ ഫാര്‍മസിയിലുള്ള ബി ക്ലാസ് രജിസ്‌ട്രേഷന്‍ അല്ലെങ്കില്‍ തമിഴ്‌നാട് സര്‍ക്കാറിന് കീഴിലെ ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ (സിദ്ധ) നല്‍കുന്ന ഫാര്‍മസി ഡിപ്ലോമ കോഴ്‌സ് വിജയം. 2022 ജനുവരി 1 ന് 18 നും 41 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ശമ്പളം: 27900-63700. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ഫെബ്രുവരി 20 നുള്ളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

ഫാം ലേബറര്‍ ഒഴിവ്
ചാലോട് ടി X ഡി പോളിനേഷന്‍ യൂണിറ്റില്‍ ഫാം ലേബറര്‍ തസ്തികയില്‍ ഈഴവ/തീയ്യ/ ബില്ലവ മുന്‍ഗണന വിഭാഗത്തിന് സംവരണം ചെയ്ത പുരുഷ തൊഴിലാളിയുടെ സ്ഥിരമാകാന്‍ സാധ്യതയുള്ള ഒഴിവുണ്ട് യോഗ്യത: അഞ്ചാം തരം പാസായിരിക്കണം. പരമാവധി യോഗ്യത പ്ലസ്ടു/ വി എച്ച് എസ് സി (കൃഷി, ലൈവ് സ്റ്റോക്ക്, പൗള്‍ട്രി, ഡയറി), തെങ്ങു കയറ്റം അറിഞ്ഞിരിക്കണം. കാര്‍ഷിക ജോലികളില്‍ പ്രാവീണ്യവും കായിക പ്രയത്നമുള്ള തൊഴിലുകള്‍ ചെയ്യാനുള്ള കഴിവും ഉണ്ടായിരിക്കണം. പ്രായം 18നും 41നും ഇടയില്‍. ഈഴവ/തീയ്യ/ബില്ലവ മുന്‍ഗണനാ വിഭാഗക്കാരുടെ അഭാവത്തില്‍ മുന്‍ഗണയില്ലാത്തവരെയും പരിഗണിക്കും.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 20ന് രാവിലെ 11 മണിക്കകം മട്ടന്നൂര്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡും സഹിതം നേരിട്ട് ഹാജരാകണം.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.