കേരള പി.എസ്.സി വഴി സിവിൽ എക്സൈസ് ഓഫീസർ ആകാം : യോഗ്യത – പ്ലസ്ടു

0
4786

കേരള സർക്കാർ സർവീസിൽ താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) (പുരുഷൻ – കാറ്റഗറി നമ്പർ : 307/2023 ) ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ (www.keralapsc.gov.in) ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്തതിന് ശേഷമാണ് അപേക്ഷിക്കേണ്ടത്. ഇതിനോടകം രജിസ്റ്റർ ചെയ്തവർക്ക് അവരുടെ പ്രൊഫൈലിലൂടെ അപേക്ഷിക്കാവുന്നതാണ്.

ഉദ്യോഗപ്പേര് : സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) (പുരുഷൻ)

ശമ്പളം : 27,900 – 63700/-
ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകൾ (14 ജില്ലകളിലും )
ഭിന്നശേഷിയുള്ളവർ ഈ വിജ്ഞാപനപ്രകാരം അപേക്ഷിക്കുവാൻ അർഹരല്ല)

നിയമനരീതി : നേരിട്ടുള്ള നിയമനം

Advertisements

പ്രായ പരിധി: 19-31, ഉദ്യോഗാർത്ഥികൾ 02.01.1992-നു 01.01.2004 നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ) നും ഇടയിൽ . പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്കും മറ്റ് പിന്നോക്ക വിഭാഗത്തിലുൾപ്പെട്ടവർക്കും പൊതു വ്യവസ്ഥ പ്രകാരം നിയമാനുസൃത വയസിളവുണ്ടായിരിക്കും.

യോഗ്യതകൾ : പ്ലസ് ടു അല്ലെങ്കിൽ തത്തുല്യപരീക്ഷ പാസ്സായിരിക്കണം. ഈ തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിന് KS&SSR Part II Rule (a) (I) ബാധകമാണ്. (B) നോട്ടിഫിക്കേഷനിൽ പറഞ്ഞിരിക്കുന്ന യോഗ്യതയ്ക്ക് പകരം തത്തുല്യ യോഗ്യത അവകാശപ്പെട്ട് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ ടി യോഗ്യതയുടെ തത്തുല്യത തെളിയിക്കുന്നസർക്കാർ ഉത്തരവ് വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കിയാൽ മാത്രമേ പ്രസ്തുത യോഗ്യത തത്തുല്യമായി പരിഗണിക്കുകയുള്ളൂ.

ശാരീരിക യോഗ്യതകൾ : കുറഞ്ഞത് 165 സെ.മീ ഉയരം ഉണ്ടായിരിക്കണം. 81 സെ.മീ കുറയാതെ നെഞ്ചളവും കുറഞ്ഞത് 5 സെ.മീ. വികാസവും ഉണ്ടായിരിക്കണം. പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 165 സെ.മീ. ഉയരവും 76 സെ.മീ നെഞ്ചളവും മതിയാകുന്നതാണ്. എന്നാൽ 5 സെ.മീ വികാസം അവർക്കും ഉണ്ടായിരിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 01.11.2023 ബുധനാഴ്ച അർദ്ധരാത്രി 12 മണി

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.