കേരള സര്‍ക്കാര്‍ സ്ഥാപനമായ ഹാൻ്റെക്സിൽ സ്ഥിര ജോലി നേടാം : Kerala PSC Notification

1
3308
Hantex salesman/saleswomen- psc

കേരള പബ്ലിക്‌ സര്‍വീസ് കമ്മീഷന്‍ (Kerala Public Service Commission) കേരള സ്റ്റേറ്റ് ഹാൻഡ് ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിൽ അഫിലിയേറ്റ് ചെയ്ത മെമ്പർ സൊസൈറ്റികളിൽ നിശ്ചിത യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികളിൽ നിന്നും താഴെ പറയുന്ന ഉദ്യോഗത്തിന് തിരഞ്ഞെടുക്കപ്പെടുന്നതിന് ഓൺലൈനിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ വഴി അപേക്ഷകൾ ക്ഷണിക്കുന്നു.

  1. സ്ഥാപനം : കേരള സ്റ്റേറ്റ് ഹാൻഡ് ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ( ഹാൻൻ്റെക്സ് )
  2. ഉദ്യോഗപ്പേര് : സെയിൽസ് മാൻ ഗ്രേഡ് II /സെയിൽസ് വുമൺ ഗ്രേഡ് II
  3. ശമ്പളം: 4,630-7,000/-
  4. ഒഴിവുകളുടെ എണ്ണം : 3
  5. കാറ്റഗറി നമ്പർ : 328/2024 വിഭാഗം I (ജനറല്‍ കാറ്റഗറി) മേൽ പരാമർശിച്ചിരിക്കുന്ന 3 ഒഴിവുകളും ടീ തസ്തികയുടെ ജനറൽ വിഭാഗത്തിൽ നിന്നുള്ള NJD ഒഴിവുകളാണ്.ആയതിനാൽ ഇവ മൂന്നും ജനറൽ വിഭാഗത്തിൽ നിന്നും മാത്രം നികത്തുന്നതാണ്.

പ്രായപരിധി : 18 – 40. ഉദ്യോഗാർത്ഥികൾ 02/01/1984 നും 01/01/2006 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പടെ). മറ്റ് പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർ, പട്ടികജാതി/പട്ടികവർഗ വിഭാഗത്തിലുള്ളവർ, വിമുക്തഭടൻമാർ എന്നിവർക്ക് നിയമാനുസൃതം അനുവദനീയമായ വയസ്സിളവ് ലഭിക്കുന്നതാണ്. (വയസ്സിളവിനെ സംബന്ധിച്ച മറ്റു വ്യവസ്ഥകൾക്ക് പാർട്ട്-II പൊതുവ്യവസ്ഥകളിലെ രണ്ടാം ഖണ്ഡിക നോക്കുക.)

യോഗ്യതകൾ : എസ്.എസ്.എൽ.സി വിജയം.
1. Rule 10(a) (ii) of Part II, KS&SSR ഈ തെരഞ്ഞെടുപ്പിന് ബാധകമാണ്.
2. ഈ വിജ്ഞാപനത്തിൽ നിഷ്കർഷിച്ചിട്ടുള്ള യോഗ്യതകൾക്ക് പുറമെ എക്സിക്യൂട്ടീവ് ഉത്തരവുകൾ മുഖേനയോ സ്റ്റാൻഡിംഗ് ഉത്തരവുകൾ മുഖേനയോ നിശ്ചിത വിദ്യാഭ്യാസ യോഗ്യതക്ക് തത്തുല്യമായി സർക്കാർ പ്രഖ്യാപിക്കുന്ന യോഗ്യതകളും, നിർദ്ദിഷ്ട യോഗ്യതകൾ അടിസ്ഥാന യോഗ്യതയായിട്ടുള്ള ഉയർന്ന യോഗ്യതകളും സ്വീകരിക്കുന്നതാണ്. തത്തുല്യ / ഉയർന്ന യോഗ്യത സംബന്ധിച്ച സർക്കാർ ഉത്തരവുകൾ കമ്മീഷൻ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കേണ്ടതാണ്.

Advertisements

അപേക്ഷ സമർപ്പിക്കേണ്ട വിധം: ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ User ID യും password- Do ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കു മ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന നോട്ടിഫിക്കേഷൻ ലിങ്കിലെ ‘Apply Now’ ൽ മാത്രം ക്ലിക്ക് ചെയ്യേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 30.10.2024 ബുധനാഴ്ച അർദ്ധരാത്രി വരെ.

1 COMMENT

  1. Advertisements

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.