പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ/വനിതാ പോലീസ് കോൺസ്റ്റബിൾ ഒഴിവ് -Kerala PSC Police Constable Driver/Women Constable Recruitment 2024

ഒഴിവുകളുടെ എണ്ണം: പ്രതീക്ഷിതം കാറ്റഗറി നമ്പർ : 427/2024

0
1921
Kerala PSC Police Constable Driver/Women Constable Recruitment 2024

കേരള സർക്കാർ സർവ്വീസിൽ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ/വനിതാ പോലീസ് കോൺസ്റ്റബിൾ (കാറ്റഗറി നമ്പർ : 427/2024 ) തസ്തികയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി മാത്രം ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ (KPSC – Kerala Public Service Commission) ഔദ്യോഗിക വെബ് സൈറ്റിലൂടെ (www.keralapsc.gov.in) ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കി സമർപ്പിക്കാവുന്നതാണ്.

  1. വകുപ്പ് :കേരള പോലീസ്
  2. തസ്തികയുടെ പേര് : പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ/വനിതാ പോലീസ് കോൺസ്റ്റബിൾ
  3. ശമ്പളം 31,100-88,800/-
  4. ഒഴിവുകളുടെ എണ്ണം: പ്രതീക്ഷിതം
  5. കാറ്റഗറി നമ്പർ : 427/2024
  6. നിയമനരീതി : നേരിട്ടുളള നിയമനം (സംസ്ഥാനതലം)

പ്രായപരിധി: 20-28, ഉദ്യോഗാർത്ഥികൾ 02.01.1996 നു ം 01.01.2004-നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. കുറിപ്പ്: ഉയർന്ന പ്രായപരിധി പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 31 വയസ്സായും പട്ടിക ജാതി/പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 33 വയസ്സായും വിമുക്ത ഭടൻമാരായ ഉദ്യോഗാർത്ഥികൾക്ക് 41 വയസ്സായും നിമ്മപ്പെടുത്തിയിരിക്കുന്നു. (പ്രായപരിധിയിലെ ഇളവുകൾ സംബന്ധിച്ച മറ്റ് വ്യവസ്ഥകൾ ഈ തസ്തികയ്ക്ക് ബാധകമല്ല.)
യോഗ്യതകൾ : ഹയർ സെക്കന്ററി (പ്ലസ് ടു) അല്ലെങ്കിൽ തത്തുല്യപരീക്ഷ വിജയിച്ചിരിക്കണം.

സാങ്കേതിക യോഗ്യതകൾ:
(1) ഗിയറോടുകൂടിയ മോട്ടോർ സൈക്കിൾ, ലൈറ്റ് മോട്ടോർ വാഹനങ്ങൾ, ഹെവി പാസഞ്ചർ വാഹനങ്ങൾ, ഹെവി ഗുഡ്സ് വാഹനങ്ങൾ തുടങ്ങിയവ ഓടിക്കുന്നതിൽ നിലവിൽ സാധുവായ ഡ്രൈവിംഗ് ലൈസൻസും, ഡ്രൈവേഴ്സ് ബാഡ്ജും നേടിയിരിക്കണം. (II) തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ നടത്തുന്ന പ്രായോഗിക പരീക്ഷയിൽ ലൈറ്റ് മോട്ടോർ വാഹനങ്ങൾ/ഹെവി പാസഞ്ചർ വാഹനങ്ങൾ/ഹെവി ഗുഡ്സ് വാഹനങ്ങൾ എന്നിവ ഓടിക്കുന്നതിനുള്ള പ്രാഗൽഭ്യം തെളിയിക്കേണ്ടതാണ്.
കുറിപ്പ് : 9 10 ഉദ്യോഗാർത്ഥികൾക്ക് ബാഡ്ജോടു കൂടിയ നിലവിലുള്ള സാധുവായ ഡ്രൈവിംഗ് ലൈസൻസ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി/ OMR പരീക്ഷ/ കായികക്ഷമതാ പരീക്ഷ/ പ്രായോഗിക പരീക്ഷ/ ഒറ്റത്തവണ പ്രമാണ പരിശോധന എന്നിവ നടത്തുന്ന തീയതികളിലും ഉണ്ടായിരിക്കേണ്ടതാണ്.
(3) ശാരീരിക യോഗ്യതകൾ : എല്ലാ ഉദ്യോഗാർത്ഥികളും ശാരീരിക ക്ഷമതയുള്ളവരും കുറഞ്ഞത് താഴെപ്പറയുന്ന ശാരീരിക അളവുകൾ ഉള്ളവരുമായിരിക്കണം:-
(a) ഉയരം: പുരുഷ, വനിത ഉദ്യോഗാർത്ഥികൾക്ക് യഥാക്രമം 168 cm, 157 cm ൽ കുറയാതെ ഉയരം ഉണ്ടായിരിക്കണം.
(b) നെഞ്ചളവ് കുറഞ്ഞത് 81 സെ. മീ ഉം 5 സെ. മീ വികാസവും. (പുരുഷ ഉദ്യോഗാർത്ഥികൾക്ക് മാത്രം ബാധകം)

Advertisements

അപേക്ഷ സമർപ്പിക്കുന്ന രീതി:
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ ‘Apply Now’ -ൽ മാത്രം click ചെയ്യേണ്ടതാണ്. 01/01/2024 മുതൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ ആറ് (6) മാസത്തിനുള്ളിൽ എടുത്ത ഫോട്ടോഗ്രാഫ് upload ചെയ്യേണ്ടതാണ്. ഫോട്ടോയുടെ താഴെ ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 01.01.2025 ബുധനാഴ്ച രാത്രി 12 മണി വരെ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.