കേരള ഫിനാൻഷ്യൽ കോർപ്പറേഷനില്‍ അസിസ്റ്റന്റ് തസ്തികയില്‍ ഒഴിവ് ; Kerala PSC Recruitment

0
1625

കേരള പബ്ലിക് സർവീസ് കമ്മീഷന്‍ (KPSC) കേരള ഫിനാൻഷ്യൽ കോർപ്പറേഷനില്‍ ( KFC – Kerala Financial Corporation ) അസിസ്റ്റന്റ് (Assistant) തസ്തികയില്‍ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാവുന്നതാണ്.

  1. സ്ഥാപനത്തിന്റെ പേര്: കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ
  2. ഉദ്യോഗപ്പേര് : അസിസ്റ്റന്റ്
  3. ശമ്പളം : 15,700-33,400/-
  4. ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകൾ
  5. കാറ്റഗറി നമ്പർ : 432/2024

നിയമന രീതി : നേരിട്ടുള്ള നിയമനം
പ്രായ പരിധി : 18-36. ഉദ്യോഗാർത്ഥികൾ 02.01.1988-നും 01.01.2006 നുമിടയിൽ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉൾപ്പെടെ) മറ്റു പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടികജാതി / പട്ടിക വർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമാനുസൃത വയസ്സിളവുണ്ടായിരിക്കും.
യോഗ്യത: ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും മൊത്തം 60 ശതമാനമോ അതിൽ കൂടുതലോ മാർക്കോടു കൂടിയ ബി.കോം ബിരുദം.

അപേക്ഷ സമർപ്പിക്കേണ്ട രീതി:
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. പുതുതായി പ്രൊഫൈൽ നിർമ്മിക്കുന്ന ഉദ്യോഗാർത്ഥികൾ ആറ് മാസത്തിനുള്ളിൽ എടുത്ത ഫോട്ടോയാണ് പ്രൊഫൈലിൽ അപ്-ലോഡ് ചെയ്യേണ്ടത്. ഫോട്ടോയുടെ താഴെ ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

Advertisements
  • അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 01.01.2025 ബുധനാഴ്ച അർദ്ധരാത്രി 12 മണി വരെ.
  • Notification Click Here
  • അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് വിലാസം : click here

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.