കേരള പബ്ലിക്ക് സർവ്വീസ് കമ്മീഷൻ പൊതുമരാമത്ത് (ഇലക്ട്രിക്കൽ വിഭാഗം) ലൈൻമാൻ തസ്തികയിൽ ഒഴിവിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി മാത്രം അപേക്ഷകൾ ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ വഴി ക്ഷണിക്കുന്നു.
- കാറ്റഗറി നമ്പർ : 436/2024
- വകുപ്പ്: പൊതുമരാമത്ത് (ഇലക്ട്രിക്കൽ വിഭാഗം)
- ഉദ്യോഗപ്പേര് : ലൈൻമാൻ
- ശമ്പളം : 26,500-60,700/-
- ഒഴിവുകളുടെ എണ്ണം – ജില്ലാടിസ്ഥാനത്തിൽ : പത്തനംതിട്ട : 3, കാസർഗോഡ് : 1, വയനാട് : 3
ഉദ്യോഗാർത്ഥികൾ കമ്മീഷൻ്റെ വെബ് സൈറ്റായ www.keralapsc.gov.in വഴി ഓൺലൈനായി മാത്രം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈനിലൂടെ അല്ലാതെയുള്ള നിരുപാധികം നിരസിക്കുന്നതാണ്.
പ്രായപരിധി: 19-36. [ഉദ്യോഗാർത്ഥികൾ 02.01.1988 നും 01.01.2005-നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉൾപ്പെടെ.മറ്റ് പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർക്കും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽ ഉള്ളവർക്കും നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും.
യോഗ്യതകൾ :-
കുറഞ്ഞത് എസ്.എസ്.എൽ.സി നിലവാരത്തിലുള്ള അടിസ്ഥാന യോഗ്യത ഉണ്ടായിരിക്കണം.
ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നും ഒരു വർഷത്തിൽ കുറയാതെയുള്ള പഠനത്തിനു ശേഷം ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ലഭിച്ചിട്ടുള്ള സർട്ടിഫിക്കറ്റ് (ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിലുള്ള യോഗ്യതകൾ താഴെ കുറിപ്പ് 1- ൽ വിശദമാക്കിയിരിക്കുന്നു).
അല്ലെങ്കിൽ
സിറ്റി ആന്റ് ഗിൽഡ്സ് ഓഫ് ലണ്ടൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും എ.സി ഇൻ്റർമീഡിയേറ്റ് ഗ്രേഡിലുള്ള ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് പരീക്ഷ ജയിച്ചിരിക്കണം. (31.3.1985 നു ശേഷ ലഭിച്ച സർട്ടിഫിക്കറ്റ് സ്വീകാര്യമല്ല)
അല്ലെങ്കിൽ
ഇലക്ട്രിക്കൽ ലൈറ്റ് ആൻ്റ് പവ്വറിൽ കെ.ജി.റ്റി.ഇ അല്ലെങ്കിൽ എം.ജി.റ്റി.ഇ സർട്ടിഫിക്കറ്റ് (ഹയർ)
അല്ലെങ്കിൽ
വാർ ടെക്നിക്കൽ ട്രെയിനിംഗ് സെൻ്ററിൽ നിന്നും ഇലക്ട്രീഷ്യനായോ, ലൈൻമാനായോ ലഭിച്ചിട്ടുള്ള ഗ്രേഡ് സർട്ടിഫിക്കറ്റ്.
അപേക്ഷ സമർപ്പിക്കേണ്ട രീതി:
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile-ൽ വഴി അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link as ‘Apply Now ൽ മാത്രം click ചെയ്യേണ്ടതാണ്.
- അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി : 01.01.2025 ബുധനാഴ്ച അർദ്ധരാത്രി 12 മണി വരെ
- നോട്ടിഫിക്കേഷൻ ലിങ്ക് : Click Here
- Online Application Click Here