കേരള സര്‍ക്കാരിന് കീഴില്‍ പി.എസ്.സി പരീക്ഷയില്ലാതെ കെ.എസ്.ആര്‍.ടി.സിയില്‍ ജോലി നേടാന്‍ അവസരം. കെ.എസ്.ആര്‍.ടി.സി- സ്വിഫ്റ്റ് (KSRTC SWIFT Recruitment) ഇപ്പോള്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്കായി നിരവധി ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് 2024 ജൂണ്‍ 30 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. താല്‍ക്കാലിക നിയമനമാണ് നടക്കുക. 

തസ്തിക & ഒഴിവ്
കെ.എസ്.ആര്‍.ടി.സി- സ്വിഫ്റ്റ് ബസുകളിലേക്ക് ഡ്രൈവര്‍ കം കണ്ടക്ടര്‍ താല്‍ക്കാലിക നിയമനം. കേരളത്തിലുടനീളം നിയമനം നടക്കും.

പ്രായപരിധി: 55 വയസ്. 
യോഗ്യത: ഉദ്യോഗാര്‍ഥികള്‍ക്ക് MV ACT 1988 പ്രകാരമുള്ള ഹെവി ഡ്രൈവിങ് ലൈസന്‍സ് കൈവശമുണ്ടായിരിക്കണം. മാത്രമല്ല MV ACT 1988 പ്രകാരമുള്ള കണ്ടക്ടര്‍ ലൈസന്‍സും ഉണ്ടായിരിക്കണം. അംഗീകൃത ബോര്‍ഡിന് കീഴില്‍ പത്താം ക്ലാസ് പാസായിരിക്കണം. 
മുപ്പതില്‍ അധികം സീറ്റുകളുള്ള ഹെവി പാസഞ്ചര്‍ വാഹനങ്ങളില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പരിചയം. 

ശമ്പളം: 20,000 രൂപ മുതല്‍ 25,000 രൂപ വരെ. 

ഉദ്യോഗാര്‍ഥികള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം വായിച്ച് കൂടുതല്‍ വിവരങ്ങളറിയാം. 2024 ജൂണ്‍ 30നകം അപേക്ഷ നല്‍കണം.
അപേക്ഷ : ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാൻ click here

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.