നാഷണൽ ആയുഷ് മിഷന് (National Ayush Mission) കീഴില്‍ പാലക്കാട് ജില്ലയിലെ വിവിധ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ആയുർവേദ തെറാപ്പിസ്റ്റ്, മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ തസ്തികകളില്‍ നിയമനം നടത്തുന്നു.
മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർക്കർ : ഗവ. അംഗീകൃത ബി.എസ്.സി നഴ്സിങും കേരള നഴ്സിങ് ആന്റ് മിഡിവൈഫ് കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് യോഗ്യത. ശമ്പളം: പ്രതിമാസം 15,000 രൂപ.
ആയുർവേദ തെറാപ്പിസ്റ്റ്: സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ് വിജയമാണ് യോഗ്യത. എന്‍.എ.ആര്‍.ഐ.പി ചെറുതുരുത്തിയിൽ നിന്നും ഒരു വർഷത്തെ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് പൂർത്തിയാക്കിയവരെയും പരിഗണിക്കും. ശമ്പളം: പ്രതിമാസം 14,700 രൂപ.
ഇരു തസ്തികകളിലേക്കും പ്രായം 40 വയസ്സ് കവിയരുത്. അംഗീകൃത സ്ഥാപനത്തിൽ നിന്നും പ്രവൃത്തി പരിചയം ഉള്ളവർക്ക് ഹെല്‍ത്ത് വര്‍ക്കര്‍ തസ്തികയില്‍ ഉയർന്ന പ്രായ പരിധിയിൽ പരമാവധി 10 വർഷം വരെ ഇളവ് അനുവദിക്കും. വാക് ഇന്‍ ഇന്റര്‍വ്യൂ 2024 ഡിസംബര്‍ 17 ന് രാവിലെ 10 മണിക്കും (മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍) 11 മണിക്കും (ആയുര്‍വേദ തെറാപ്പിസ്റ്റ്) നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ വെച്ച് നടക്കും. താല്‍പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും കോപ്പികളും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം പാലക്കാട് കൽപ്പാത്തി ജില്ലാ ഹോമിയോ ആശുപത്രി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ഓഫീസിൽ എത്തണം.