അടൽ വയോ  അഭ്യുദയ യോജന പദ്ധതിയിൽ വിവിധ ഒഴിവുകൾ – Old-age Home Jobs

0
2093

സാമൂഹ്യനീതി വകുപ്പിന് കീഴിൽ അടൽ വയോ  അഭ്യുദയ യോജന പദ്ധതിയിൽ എറണാകുളം ജില്ലയിലെ സർക്കാർ ഓൾഡ് ഏജ് ഹോമിൽ സോഷ്യൽ വർക്കർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് (ജെ.പി.എച്ച്.എൻ), മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ (എം ടി സി പി ) തസ്തികകളിലേക്ക് ഒരുവർഷം കരാറടിസ്ഥാനത്തിൽ
നിയമിക്കുന്നതിനായി അഭിമുഖം നടത്തുന്നു.

എറണാകുളം ജില്ലക്കാർക്ക് മുൻഗണന. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 29ന് സിവിൽ സ്റ്റേഷനിൽ ജില്ലാ സാമൂഹിക നീതി ഓഫീസറുടെ ചേമ്പറിൽ നടക്കുന്ന അഭിമുഖത്തിൽ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന ഒറിജിനൽ രേഖകളുമായി ഹാജരാകണം.

Advertisements

സോഷ്യൽ വർക്കർ തസ്തികയ്ക്ക്
സോഷ്യൽ വർക്കിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം/ബിരുദാനന്തര ബിരുദം ആണ് യോഗ്യത. സർട്ടിഫൈഡ് കൗൺസിലിംഗ് കോഴ്സ് പാസായവർക്ക് മുൻഗണന. 2024 ജനുവരി ഒന്നിന്  25-45 പ്രായപരിധിയിൽ ആയിരിക്കണം.

സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രതിമാസ ശമ്പളം 25,000 രൂപ. സാമൂഹ്യനീതി വകുപ്പിന്റെ വയോജന മേഖലയുമായി ബന്ധപ്പെട്ട പ്രോജക്ടുകളിൽ ജോലി ചെയ്തവർക്ക് മുൻഗണന. അഭിമുഖം ഉച്ചയ്ക്ക് രണ്ടിന്.

Advertisements

ജെ.പി.എച്ച്.എൻ തസ്തികയ്ക്കുള്ള യോഗ്യത പ്ലസ്ടുവും എ.എൻ.എം കോഴ്സും.  പ്രായം പരമാവധി 25നും 45 വയസ്സിനും മധ്യേ. പ്രതിമാസ ശമ്പളം 24,520 രൂപ. അഭിമുഖ സമയം രാവിലെ 12 ന്.

മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ തസ്തികയിലേക്ക് എട്ടാം ക്ലാസ് പാസ് ആയിരിക്കണം. കിടപ്പുരോഗികൾ ഉൾപ്പെടെയുള്ള വ്യക്തികൾക്ക് പരിചരണം നൽകാൻ കഴിയുന്ന ശാരീരിക ക്ഷമതയുള്ള വ്യക്തികൾ ആയിരിക്കണം. പ്രായപരിധി 50 വയസ്സ്. രണ്ട് ഒഴിവുകൾ. പ്രതിമാസ ശമ്പളം 18,390 രൂപ. അഭിമുഖം രാവിലെ 11ന്.
കൂടുതൽ വിവരങ്ങൾക്ക് 0484- 2425377

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.