കേന്ദ്ര/സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ വിമുക്തഭടൻമാർക്ക് അവസരം – Kexcon Jobs

0
688

കേരളത്തിലെ കേന്ദ്ര/സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലേക്കും പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും 2025 ജനുവരി മുതൽ ഡിസംബർ വരെ വന്നേക്കാവുന്ന സെക്യൂരിറ്റി സൂപ്പർവൈസർ, സെക്യൂരിറ്റി ഗാർഡ്, ട്രേഡ്സ്മെൻ ഒഴിവുകളിൽ പുനരധിവാസ പദ്ധതി പ്രകാരം വിന്യസിക്കുന്നതിനു കെക്സ്കോണിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്തഭടൻമാർ അവരുടെ ആശ്രിതർ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

20 ന് രാവിലെ 10 മണി മുതൽ 2024 ഡിസംബർ 10 വൈകിട്ട് 5 വരെ ഓൺലൈനായി അപേക്ഷ നൽകാം. അച്ചടക്ക വിഷയ കാരണങ്ങളാൽ പിരിച്ചുവിടപ്പെട്ടവരും പ്രോവിഡന്റ് ഫണ്ടിലെ പെൻഷൻ ഫണ്ട് ഉൾപ്പെടെ പിൻവലിച്ചവരും 1970 ജനുവരി 1 ന് മുമ്പ് ജനിച്ചവരും അപേക്ഷിക്കേണ്ടതില്ല. www.kexcon.in ലൂടെ അപേക്ഷ നൽകാം. വിശദവിവരങ്ങൾക്ക് : കെക്സോൺ, ടിസി25/838, വിമൽമന്ദിർ, അമൃത ഹോട്ടലിന് എതിർവശം, തൈക്കാട് പി.ഒ, തിരുവനന്തപുരം – 695014. ഫോൺ: 0471-2320771.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.