കോടതികളിൽ സിസ്റ്റം അസിസ്റ്റന്റ് നിയമനം | Court System Assistant Recruitment

0
1016

കേരളത്തിലെ സബോർഡിനേറ്റ് കോടതികളിലേക്ക് സിസ്റ്റം അസിസ്റ്റന്റുമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. കേരള ഹൈക്കോടതിയാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. റിക്രൂട്ട്മെന്റ് നമ്പർ: ECC 1/2023.

തസ്തിക: സിസ്റ്റം അസിസ്റ്റന്റ്. ഒഴിവ്: 90 ശമ്പളം: 21,850 രൂപ. യോഗ്യത: ഗവൺമെന്റ് അംഗീകാരമുള്ള ത്രിവത്സര ഡിപ്ലോമ (കംപ്യൂട്ടർ/ ഇലക്‌ട്രോണിക്സ്) അല്ലെങ്കിൽ ബി.എസ്‌സി. (കംപ്യൂട്ടർ സയൻസ്)/ ബി.സി.എ. അല്ലെങ്കിൽ അനുബന്ധമേഖലയിൽ മറ്റ് ഉയർന്ന യോഗ്യത. കംപ്യൂട്ടർ നെറ്റ് വർക്കിങ്, ഹാർഡ്‌വേർ ട്രബിൾഷൂട്ടിങ് എന്നിവയിൽ കുറഞ്ഞത് രണ്ടുവർഷ പ്രവൃത്തിപരിചയം.
പ്രായം: 02-01-1982-നോ അതിന് ശേഷമോ ജനിച്ചവരായിരിക്കണം.

Advertisements

തിരഞ്ഞെടുപ്പ്: അപേക്ഷ സമര്‍പ്പിക്കുന്നവരില്‍നിന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നവര്‍ക്കായി അനലറ്റിക്കല്‍/ ടെക്നിക്കല്‍ ടെസ്റ്റ് (ആവശ്യമെങ്കില്‍), അഭിമുഖം എന്നിവ നടത്തും. റാങ്ക് ലിസ്റ്റ് അടിസ്ഥാനമാക്കി ഹൈക്കോടതിയാണ് ഏത് ജില്ലയിലാണ് നിയമനം നല്‍കേണ്ടതെന്ന് തീരുമാനിക്കുന്നത്. റാങ്ക് ലിസ്റ്റിന് രണ്ട് വര്‍ഷത്തെ കാലാവധിയുണ്ടാകും. കരാര്‍ അടിസ്ഥാനത്തില്‍ തുടക്കത്തില്‍ രണ്ടുവര്‍ഷത്തേക്കായിരിക്കും നിയമനം. പിന്നീട് നീട്ടിക്കിട്ടാം.

അപേക്ഷ: നിര്‍ദിഷ്ട മാതൃകയില്‍ അപേക്ഷ തയ്യാറാക്കി പ്രായം, യോഗ്യത, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ, ഇന്‍ഡസ്ട്രി സര്‍ട്ടിഫിക്കേഷന്‍, പ്രവൃത്തിപരിചയം തുടങ്ങിയ അനുബന്ധ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം നേരിട്ട് സമര്‍പ്പിക്കുകയോ തപാല്‍/ സ്പീഡ് പോസ്റ്റ് ആയി അയയ്ക്കുകയോ ചെയ്യണം. അപേക്ഷാ ഫീസില്ല.

Advertisements

തപാല്‍ വിലാസം: The Registrar Computerisation)-Cum-Director (IT), High Court of Kerala, Kochi, 682031. നേരിട്ട് സമര്‍പ്പിക്കേണ്ട സ്ഥലം: eCourt cell, 5th floor,High Court of Kerala, Ernakulam.അവസാനതീയതി: 2023 മാർച്ച് 6. വിവരങ്ങൾക്ക്: 0484-256 2575, www.hckrecruitment.nic.in

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.