കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്ററിന്റെ തൃശൂര്‍ റീജിയണല്‍ കേന്ദ്രത്തിലും, ചാലക്കുടി, കുന്ദംകുളം ഉപകേന്ദ്രങ്ങളിലും
ഗസ്റ്റ് ലക്ചര്‍ തസ്തികകളിലേയ്ക്ക് പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒന്നാം ക്ലാസ് കംപ്യട്ടര്‍ എന്‍ജിനീയറിങ് ബിരുദം/എം സി എ,
എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ഒരു വര്‍ഷമെങ്കിലും പ്രവര്‍ത്തി പരിചയമാണ് യോഗ്യത.
മേല്‍പറഞ്ഞ യോഗ്യതയുടെ അഭാവത്തില്‍ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നോ മറ്റ് സമാന സ്ഥാപനങ്ങളില്‍ നിന്നോ ലഭിച്ച ഒന്നാം
ക്ലാസ് പി.ജി.ഡി.സി.എ/ പി.ഡി.സ്.ഇ. യോഗ്യതയുള്ളവരെയും പരിഗണിക്കും.
താല്‍പര്യമുള്ളവര്‍ 2021 സെപ്റ്റംബര്‍ 30ന് രാവിലെ 11 മണിക്ക് എല്‍.ബി.എസ് സെന്ററിന്റെ ചിയ്യാരം തൃശൂര്‍ റീജിയണല്‍ കേന്ദ്രത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റും അതിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പോടും കൂടി, നേരിട്ട് ബന്ധപ്പെടണം. ഫോണ്‍ : 0487-2250657, 2250751