കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സ് (കെ.എ.എസ്.ഇ.) മുഖേന നഴ്സുമാരെ (ബാന്‍ഡ് 5) ബ്രിട്ടനിലേക്ക് റിക്രൂട്ട് ചെയ്യുന്നു. നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ ഇന്റര്‍നാഷണല്‍ സ്‌കീമിന്റെ ഭാഗമായാണ് റിക്രൂട്ട്മെന്റ്.
യോഗ്യത: എന്‍.എം.സി. രജിസ്ട്രേഷന്‍, ക്ലിനിക്കല്‍ പ്രാക്ടീസ്, 9 മാസത്തെ പ്രവൃത്തിപരിചയം, ആര്‍.ജി.എന്‍. എന്നിവയും ഐ.ഇ.എല്‍.ടി.എസ്./ ഒ.ഇ.ടി.യില്‍ നിര്‍ദിഷ്ട യോഗ്യതയും വേണം.
ശമ്പളം: 25,007 ബ്രിട്ടീഷ് പൗണ്ട് (ഉദ്ദേശം രണ്ടുലക്ഷം മുതല്‍ രണ്ടരലക്ഷം ഇന്ത്യന്‍ രൂപ). മൂന്നുവര്‍ഷത്തേക്കുള്ള കരാറിലാണ് നിയമനം. കരാര്‍ പുതുക്കാന്‍ സാധ്യതയുള്ളതാണ്. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ www.kase.in -ല്‍ ലഭിക്കും.
സൗദിയില്‍ 50 ഒഴിവുകൾ
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഓവര്‍സീസ് ഡെവലപ്മെന്റ് ആന്‍ഡ് എംപ്ലോയ്മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്സ് ലിമിറ്റഡ് (ഒഡേപെക്) മുഖേന സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. വനിതകള്‍ക്കാണ് അവസരം. അമ്പതോളം ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ്.
യോഗ്യത: ബി.എസ്സി. നഴ്സിങ്./ പി.ബി.ബി.എസ്സി. നഴ്സിങ്. ഒരുവര്‍ഷത്തെ പ്രവര്‍ത്തനപരിചയം വേണം (നിലവില്‍ ജോലിചെയ്യുന്നവരാവണം).
പ്രായം: 40 വയസ്സ് കവിയരുത്.
ശമ്പളം: 4050 സൗദി റിയാല്‍.
താമസവും വിമാന ടിക്കറ്റും മെഡിക്കല്‍ കവറേജും ലഭ്യമാക്കും. ബയോഡേറ്റ gcc@odepc.in എന്ന വിലാസത്തിലേക്ക് ഇ-മെയില്‍ ചെയ്യണം. അവസാന തീയതി: 2022 നവംബര്‍ 10. വിശദവിവരങ്ങള്‍ www.odepc.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.