കൊല്ലം ജില്ലാ സഹകരണ ആശുപത്രി സംഘം
താഴെ പറയുന്ന ഒഴിവുകളിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.
സ്ഥലം: സംഘം അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് (എൻ.എസ്. സഹകരണ ആശുപത്രി കാമ്പസ്)
തീയതി : 2023 ജനുവരി 6 വെള്ളിയാഴ്ച
സമയം : രാവിലെ 9.00 മണി മുതൽ
1. നെഴ്സിംഗ് കോളേജ് ലക്ചറർ
(മെഡിക്കൽ & സർജിക്കൽ, പീഡിയാട്രിക്, ഒ.ബി.ജി).
യോഗ്യത: മെഡിക്കൽ & സർജിക്കൽ, പീഡിയാട്രിക്, ഒ.ബി.ജി എന്നീ വിഷയങ്ങളിൽ എം.എസ്.സി നെഴ്സിംഗ് ഉം പ്രവൃത്തി പരിചയവും.
2. ഒ.റ്റി മാനേജർ
യോഗ്യത: ബി.എസ്.സി നെഴ്സിംഗ്/ജി.എൻ.എം ഉം ഓപ്പറേഷൻ തീയറ്ററിൽ സ്റ്റാഫ് നെഴ്സായി 10 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും കൂടാതെ മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലിൽ ഓപ്പറേഷൻ തീയറ്റർ മാനേജരായി രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും ഓപ്പറേഷൻ തീയറ്റർ മാനേജരായി രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും.
3. സ്റ്റാഫ് നെഴ്സ്
യോഗ്യത: ബി.എസ്.സി നെഴ്സിംഗ്/ജി.എൻ.എം ഉം ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും.
4. നെഴ്സിംഗ് അസിസ്റ്റന്റ്
യോഗ്യത: എ.എൻ.എം/ജെ.പി.എച്ച്.എൻ ഉം പ്രവൃത്തി പരിചയവും.
2023 ജനുവരി 6 വെള്ളിയാഴ്ച 11.00 മണി മുതൽ
1. ട്രെയിനിംഗ് കോ- ഓർഡിനേറ്റർ
യോഗ്യത: ബിരുദാനന്തര ബിരുദവും ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ കോ – ഓർഡിനേറ്ററായി രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും.
2. സ്ലീപ് സ്റ്റഡി ടെക്നീഷ്യൻ
യോഗത: ന്യൂറോ ടെക്നോളജിയിൽ ബിരുദം/ഡിപ്ലോമ അല്ലെങ്കിൽ ബി.എസ്.സി- റെസ്പിറേറ്ററി തെറാപ്പിയും. സമാന തസ്തികയിൽ പ്രവൃത്തി പരിചയം അഭികാമ്യം.
3. ഫാർമസിസ്റ്റ്
യോഗ്യത: ബി.ഫാം/ഡി.ഫാം ഉം ഫാർമസി കൗൺസിൽ രജിസ്ട്രേഷനും കൂടാതെ ആശുപത്രി ഫാർമസിയിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും.
4. സി.എസ്.എസ്.ഡി ടെക്നീഷ്യൻ
യോഗ്യത: പ്ലസ്ടവും സി.എസ്.എസ്.ഡി ടെക്നീഷ്യൻ ഡിപ്ലോമയും. പ്രവൃത്തി പരിചയം അഭികാമ്യം.
5. എ.സി ടെക്നീഷ്യൻ
യോഗ്യത: ഐ.റ്റി.ഐ (മെക്കാനിക് റെഫ്രിജറേഷൻ & എ.സി) ഉം എച്ച്.വി.എ.സി പ്രവൃത്തി പരിചയവും
പ്രായം സഹകരണസംഘം നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയം. കൂടിക്കാഴ്ചക്കെത്തുന്നവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും ഹാജരാക്കേണ്ടതാണ്.
കൊല്ലം ജില്ലാ സഹകരണ ആശുപത്രി സംഘം, ക്ലിപ്തം നമ്പർ ക്യൂ 952, പാലത്തറ, കൊല്ലം
0474-2723931, 2723220, 2723199 email: nsmimskollam@gmail.com
www.nshospital.org
കൊല്ലം ജില്ലാ സഹകരണ ആശുപത്രി സംഘം
വിവിധ സ്ഥാപനങ്ങളിലെ താഴെപ്പറയുന്ന തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
1. അസിസ്റ്റന്റ് പബ്ലിക് റിലേഷൻസ് ഓഫീസർ
യോഗ്യത: ബിരുദവും ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം/ ഡിപ്ലോമയും അല്ലെങ്കിൽ ബിരുദവും ബിസിനസ്സ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും. പ്രവർത്തി പരിചയം അഭിമാകും.
2. ബില്ലിംഗ് അസിസ്റ്റന്റ്
യോഗ്യത: പ്ലസ്ടു, കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ്/ടാലി. ആശുപത്രി ബില്ലിംഗ് സെക്ഷനിൽ പ്രവൃത്തി പരിചയം അഭികാമ്യം.
അപേക്ഷാഫോറം സംഘത്തിന്റെ www.nshospital.org എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസൽ പകർപ്പുകളും ഉള്ളടക്കം ചെയ്യണം. അപേക്ഷയോടൊപ്പം Secretary, Kollam District Co-operative Hospital Society Ltd. No. Q 952 എന്ന പേരിൽ കൊല്ലത്ത് മാറാവുന്ന 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും ഉള്ളടക്കം ചെയ്യേണ്ടതാണ്. – SC/ST വിഭാഗത്തിൽപ്പെട്ടവർ ഡിമാന്റ് ഡ്രാഫ്റ്റ് ഉള്ളടക്കം ചെയ്യേണ്ടതില്ല. അപേക്ഷകർ കവറിനു പുറത്ത് തസ്തിക രേഖപ്പെടുത്തേണ്ടതാണ്. സെക്രട്ടറി, കൊല്ലം ജില്ലാ സഹകരണ ആശുപത്രി സൊസൈറ്റി, എൻ.എസ് സഹകരണ ആശുപത്രി കാമ്പസ്, പാലത്തറ, കൊല്ലം – 20 എന്ന വിലാസത്തിൽ അപേക്ഷകൾ 2023 ജനുവരി 7-ന് വൈകിട്ട് 5 മണിക്ക് മുമ്പായി ലഭിക്കേണ്ടതാണ്.