നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 500 അസിസ്റ്റൻ്റ് ഒഴിവ് – കേരളത്തിലും ഒഴിവ് : National Insurance Recruitment

0
1298

പൊതുമേഖലാ ഇൻഷുറൻസ് സ്ഥാപനമായ നാഷണൽ ഇൻഷുറൻസ് ( National Insurance Company) കമ്പനിയിൽ അസിസ്റ്റന്റുമാരുടെ ( Assistant ) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു ബിരുദധാരികൾക്കാണ് അവസരം. 500 ഒഴിവാണുള്ളത്. ഇതിൽ 35 ഒഴിവ് കേരളത്തിലാണ്. കേരളത്തിലെ സംവരണം തിരിച്ചുള്ള ഒഴിവുകൾ അറിയാൻ പട്ടിക കാണുക തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രിലിമിനറി പരീക്ഷ 2024 നവംബർ 30-ന് നടക്കും കേരളത്തിൽ മൂന്ന് പരീക്ഷാകേന്ദ്രങ്ങൾ ഉണ്ട്.

ശമ്പളം: 22,000-62,265 രൂപയാണ് ശമ്പളസ്സെയിൽ (തുടക്കത്തിൽ ഉദ്ദേശം. 39,000 രൂപ).

Advertisements

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദം/ തത്തുല്യം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷയിൽ പ്രവണ്യമുണ്ടായിരിക്കണം. പരീക്ഷ: രണ്ട് ഘട്ടങ്ങളിലായി ഓൺലൈൻ പരീക്ഷ നടത്തും. 2024 നവംബർ 30-ന് നടക്കുന്ന പ്രിലിമിനറി പരീക്ഷ മെയിൻ പരീക്ഷ ഉണ്ടാകും.മെയിൻ പരീക്ഷയ്ക്ക് എറണാ കുളത്തുമാത്രമായിരിക്കും കേന്ദ്ര മുണ്ടാവുക

പ്രായം: 30 കവിയരുത്. എസ്.സി., എസ്.ട‌ി വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒബി.സി (നോൺ ക്രീമിലെയർ) വിഭാഗക്കാർ ക്ക് മൂന്നുവർഷത്തെയും ഭിന്നശേഷിക്കാർക്ക് പത്തുവർഷത്തെയും ഇളവുണ്ട്. വിധവകൾക്കും പുനർവിവാഹിതരാവാത്ത വിവാഹമോചിതകൾക്കും 35 വയസ്സുവരെ (ഒ.ബി. സി 38, എസ്.സി. എസ്‌.ടി, 40) അപേക്ഷിക്കാം. വിമുക്തഭടന്മാർ പരിജ്ഞാനക്കും നിയമാനുസൃത ഇളവ് ലഭിക്കും.

അപേക്ഷാഫീസ് : 850 രൂപയാണ് ഫീസ് (എസ്.സി. എസ്. ടി. ഭിന്നശേഷി വിഭാഗക്കാർക്ക് 100 രൂപ). ഓൺലൈനായാണ് ഫീസ് അടയ്യേണ്ടത്. അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷയോ ടൊപ്പം ഫോട്ടോ, ഒപ്പ്, ഇടതുകൈ യിലെ വിരലടയാളം, വെള്ളപേപ്പ റിലെഴുതിയ പ്രസ്താവന എന്നിവ വിജ്ഞാപനത്തിൽ നിർദേശിച്ചിരിക്കുന്ന മാതൃകയിൽ സാൻചെയ്തി അപ്‌പ്ലോഡ്‌ ചെയ്യണം. ഒരാൾക്ക് ഏതെങ്കിലുമൊരു സംസ്ഥാനത്തേ ക്കേ അപേക്ഷിക്കാനാവൂ. വിശദവി വരങ്ങൾക്കും അപേക്ഷിക്കുന്നതി നും https://nationalinsurance.nic.co.in/recruitment എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2024 നവംബർ 11

Advertisements

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. മെയിൻ, പ്രിലിമിനറി പരീക്ഷകൾക്കുപുറമേ മറ്റ് സംസ്ഥാനങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നവർ ആ സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷാപരിജ്ഞാനം തെളിയിക്കു ന്നതിനുള്ള പരീക്ഷകൂടി അഭിമുഖീകരിക്കണം. ഒരുമണിക്കൂറാണ് സമയം. ഇംഗ്ലീഷ് ലാംഗ്വേജ്, റീസണിങ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് എന്നിവയായിരിക്കും വിഷയങ്ങൾ പ്രിലിമിനറി പരിക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ കാണുക. പ്രിലിമിനറിയിൽനിന്ന്, സംസ്ഥാനാടിസ്ഥാനത്തിൽ ചുരുക്കപ്പട്ടിക തയ്യാറാക്കിയാണ് മെയിൻ പരീക്ഷയ്ക്കുള്ളവരെ തിരഞ്ഞെടുക്കുക.

പരീക്ഷാകേന്ദ്രങ്ങൾ: പ്രിലിമിനറി പരീക്ഷയ്ക്ക് കേരളത്തിൽ തിര്യവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ കേന്ദ്രമുണ്ടാകും. മെയിൻ പരീക്ഷ ഡിസംബർ 28 ന് നടക്കും.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.