ടെക്നോപാർക്ക് ആസ്ഥാനമായുള്ള അക്യുബിറ്റ്സ് ടെക്നോളജീസ് 500 ഓളം പുതിയ ജീവനക്കാരെ നിയമിക്കും. അടുത്ത മൂന്ന് മാസത്തിനുള്ളിൽ വിവിധ വിഭാഗങ്ങളിലായി ഉയർന്നുവന്നിട്ടുള്ള തസ്തികകളിലേക്കാണ് കമ്പനി പുതിയ നിയമനങ്ങൾ നടത്തുന്നത്. കോവിഡ് പരിതസ്ഥിതി കണക്കിലെടുത്ത് ചില നിയമനങ്ങൾ റിമോട്ട് ഓപ്ഷൻ ആക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.
- നോഡ് ജെ എസ്,
- പൈഥൺ,
- ഫുൾ സ്റ്റാക്ക് MERN/MEAN,
- ആംഗുലാർ, ഡെവ് ഓപ്സ്,
- റിയാക്റ്റ് ജെ എസ്,
- എ എസ് പി.നെറ്റ്,
- വേർഡ്പ്രസ്സ്,
- റിയാക്റ്റ് നേറ്റീവ്,
- ഡാറ്റവെയർഹൗസ് എഞ്ചിനീയർ, സെയിൽസ്ഫോഴ്സ് ഡെവലപ്പർ എന്നീ ഡൊമെയിനുകളിലായി 285 പ്രോഗ്രാമർമാർ/ ഡെവലപ്പർമാർ തസ്തികകളിലേക്കാണ് നിയമനം.
കൂടാതെ, 60 ഓളം മാനേജർമാർ/ലീഡുകൾ; ഏകദേശം 50 നിർമ്മിത ബുദ്ധി / ബ്ലോക്ക്ചെയിൻ എഞ്ചിനീയർമാർ, മെഷീൻ ലേണിംഗ് ഗവേഷകർ, കമ്പ്യൂട്ടർ വിഷൻ എഞ്ചിനീയർമാർ എന്നിവരെ നിയമിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. 20 യു ഐ / യു എക്സ് ഡിസൈനർമാർ, 15 ബിസിനസ് അനലിസ്റ്റുകൾ, 10 ക്ലയന്റ് പാർട്ണർമാർ, 10 എച്ച്ആർ ഇന്റേണുകൾ, 5 ടാലന്റ് അക്വിസിഷൻ സ്പെഷ്യലിസ്റ്റുകൾ, 5 ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, 3 കണ്ടന്റ് മാർക്കറ്റിംഗ് മാനേജർ, 2 മാർക്കറ്റിംഗ് അനലിസ്റ്റുകൾ എന്നിവരെയും അക്യുബിറ്റ്സ് ടെക്നോളജീസ് റിക്രൂട്ട് ചെയ്യും. ഒഴിവുകൾ വിശദമായി അറിയാനും അപേക്ഷിക്കാനും സന്ദർശിക്കുക https://accubits.com/career/?pagenum=1