DDU- GKY മെഗാ തൊഴില്‍മേള

0
715

കുടുംബശ്രീയിലൂടെ നടപ്പാക്കുന്ന ഡിഡിയുജികെവൈ പദ്ധതിയുടെ ഭാഗമായി 2024 ഫെബ്രുവരി 10 ന്  രാവിലെ 10 ന് പന്തളം എന്‍.എസ്.എസ്   കോളജില്‍  മെഗാ തൊഴില്‍ മേള സംഘടിപ്പിക്കും.

Date: 2024 ഫെബ്രുവരി 10 ന്
Time: രാവിലെ 10 ന്
Venue: എന്‍.എസ്.എസ് കോളേജ്, പന്തളം

Kudubashree Mega Job Fair 2024

കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ കേരള നോളജ് ഇക്കോണമി മിഷന്‍, കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ്, എന്‍എസ്എസ് പ്ലേസ്മെന്റ് സെല്‍ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മേളയില്‍ ബാങ്കിംഗ്, ബിസിനസ്, സെയില്‍സ്, ഹോസ്പിറ്റാലിറ്റി, ഐ. ടി തുടങ്ങി വ്യത്യസ്ത മേഖലയില്‍ തൊഴിലുകള്‍ പ്രദാനം ചെയ്യുന്ന കേരളത്തിന് അകത്തും പുറത്തുമുള്ള വിവിധ സ്ഥാപനങ്ങള്‍ പങ്കെടുക്കും.

Advertisements

18 നും 40 നും ഇടയില്‍ പ്രായമുള്ളതും പത്താം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ളവര്‍ക്കു പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസലും പകര്‍പ്പും നിര്‍ബന്ധമായും കൊണ്ടു വരണം. രജിസ്ട്രേഷന്‍ രാവിലെ ഒന്‍പതിന് ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.