നിയുക്തി 2022
മെഗാ തൊഴില്‍മേള 26-ന് ആലപ്പുഴയിൽ

0
1792

ആലപ്പുഴ: ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും ചെങ്ങന്നൂര്‍ സെന്റ് തോമസ് എന്‍ജിനീയറിംഗ് കോളേജും സംയുക്തമായി നടത്തുന്ന മെഗാതൊഴില്‍ മേള “നിയുക്തി- 2022” നവംബര്‍ 26-ന് ചെങ്ങന്നൂര്‍ സെന്റ് തോമസ് എന്‍ജിനീയറിംഗ് കോളേജില്‍ നടക്കും.

📌 50 ഓളം ഉദ്യോഗദായകര്‍ തൊഴില്‍ മേളയില്‍ പങ്കെടുക്കും.

തീയതി : 2022 നവംബര്‍ 26
സ്ഥലം : സെന്റ് തോമസ് എന്‍ജിനീയറിംഗ് കോളേജ്, ചെങ്ങന്നൂര്‍

📌 എസ്.എസ്.എല്‍.സി., പ്ലസ്ടു, ഐ.റ്റി.ഐ, ഐ.റ്റി.സി., ഡിപ്ലോമ, ബി.ടെക്, ബിരുദം, ബിരുദാനന്തര ബിരുദം, നഴ്‌സിംഗ്, പാരാമെഡിക്കല്‍ തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക് മേളയില്‍ പങ്കെടുക്കാം. പ്രവൃത്തി പരിചയം ഇല്ലാത്തവര്‍ക്കും പങ്കെടുക്കാം.

📌 വ്യത്യസ്ത തസ്തികകളിലായി മൂവായിരത്തോളം അവസരങ്ങള്‍ മേളയില്‍ ഉണ്ടാകും.

Advertisements

📌 താത്പര്യമുള്ളവര്‍ www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ലഭിക്കുന്ന അഡ്മിറ്റ് കാര്‍ഡിന്റെ പകര്‍പ്പുമായി വേണം തൊഴില്‍ മേളയില്‍ എത്താന്‍.*

📌 അഡ്മിറ്റ് കാര്‍ഡില്‍ പറയുന്ന സമയക്രമം പാലിക്കണം.

📌 അതത് താലൂക്കുകളിലെ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലും തൊഴില്‍ മേളയുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷനും അന്വേഷണങ്ങള്‍ക്കുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

📌 പങ്കെടുക്കുന്ന കമ്പനികളുടെ വിശദവിവരങ്ങള്‍ Alappuzha Employability Centre എന്ന ഫേസ്ബുക്ക് പേജില്‍ ലഭിക്കും.

📌 ഇതര ജില്ലകളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ ആലപ്പുഴ ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെടണം.

📌 ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് (അമ്പലപ്പുഴ താലൂക്ക്)- 0477 2230624, 8304057735,

🔰 ചേര്‍ത്തല: 0478 2813038,
🔰 ചെങ്ങന്നൂര്‍: 0479 2450272,
🔰 കുട്ടനാട്: 0477 2704343
🔰 മാവേലിക്കര: 0479 2344301
🔰 കായംകുളം (കാര്‍ത്തികപ്പള്ളി): 0479 2442502

🔔 രജിസ്ട്രേഷനുമായി ബന്ധപ്പെട്ട യൂട്യൂബ് വീഡിയോ ലിങ്ക് താഴെ കൊടുക്കുന്നു ദയവായി വീഡിയോ കാണുക
👉🏻 https://youtu.be/MTTzps-w-is

Advertisements

ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ആഭിമുഖ്യത്തിൽ നവംബർ 26 ന് ചെങ്ങന്നൂർ നടക്കുന്ന തൊഴിൽ മേളയിൽ പങ്കെടുക്കുന്ന സ്ഥാനങ്ങളുടെ വിവരങ്ങളും വേക്കൻസികളും ലിങ്ക് മുഖേന ചുവടെ കൊടുക്കുന്നു.. എല്ലാ തൊഴിൽ അന്വേഷകരിലേക്കും വേക്കൻസി ഷെയർ ചെയ്യുക..
Link http://bit.ly/3XeXmZb

3000 ഓളം ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്തിട്ടുള്ള മേളയിൽ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത് 1500 പേർ മാത്രം ആണ്. ആയതിനാൽ അർഹരായ ഉദ്യോഗാഥികളിലേക്ക് വിവരം എത്തിക്കുക

ഫോൺ :0477-2230624, 8304047735

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.