നിയുക്തി മെഗാ ജോബ് ഫെയർ ഓഗസ്റ്റ് 31ന് : Niyukthi Mega Job Fair 2024

0
1720

കോട്ടയം: നാഷണൽ എംപ്ലോയ്മെന്റ് സർവീസ് (കേരളം) വകുപ്പിന്റെ ആഭിമുഖ്യത്തിൽ എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകൾക്കായുള്ള മേഖലാതല മെഗാ ജോബ് ഫെയർ ‘നിയുക്തി 2024’ ഓഗസ്റ്റ് 31ന് കളമശ്ശേരി കുസാറ്റ് കാമ്പസിൽ നടക്കും. (Niyukthi Mega Job Fair 2024) രാവിലെ ഒമ്പതിന്് ആരംഭിക്കുന്ന ‘നിയുക്തി 2024’ ജോബ് ഫെയറിൽ പങ്കെടുക്കുന്നതിന് തൊഴിലന്വേഷകർക്ക് www.jobfest.kerala.gov.in എന്ന വെബ് സൈറ്റിൽ പേര് രജിസ്റ്റർ ചെയ്ത് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. നിയുക്തി മെഗാ ജോബ് ഫെയർ എംപ്ലോയേഴ്സ് മീറ്റ് 2024 ഓഗസ്റ്റ് 27 ന് നടക്കും.

Date: 31/08/2024
Venue: Kalamassery CUSAT Campus
  1. എറണാകുളം മേഖലയിലെ നിയുക്തി മെഗാ ജോബ്‌ഫെയറിൽ പങ്കെടുക്കുന്നതിന് ഉദ്യോഗാർത്ഥികൾക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്.
  2. രജിസ്റ്റർ ചെയ്യുന്നതിന് “Job Seeker Registration” എന്ന ഓപ്ഷനിൽ പ്രവേശിച്ച് ഉദ്യോഗാർത്ഥിയുടെ വിവരങ്ങൾ പൂരിപ്പിച്ച ശേഷം “Create” button ക്ലിക്ക് ചെയ്യുക.
  3. ശേഷം ലഭിക്കുന്ന “Login ID” ഉപയോഗിച്ച് login ചെയ്തതിനു ശേഷം “Registration Form” ഫിൽ ചെയ്ത് “Submit” ചെയ്യാവുന്നതാണ്.
  4. ഇതിനു ശേഷം “Admit Card” ഡൗൺലോഡ് ചെയ്യാവുന്നതാണ്. ജോബ് ഫെയറിൽ പങ്കെടുക്കാൻ click here

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.