ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററും നാഷണല്‍ കരിയര്‍ സര്‍വ്വീസും സംയുക്തമായി നടത്തുന്ന തൊഴില്‍ മേള ”പ്രയുക്തി” 2025 ഗവണ്മെന്റ് പോളിടെക്‌നിക് കോളേജ് ചേർത്തലയിൽ ബഹുമാനപ്പെട്ട കൃഷിവകുപ്പ് മന്ത്രി കെ പ്രസാദ് ഉദ്ഘാടനം ചെയ്യും. 15 ല്‍ പരം സ്വകാര്യ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന മേളയില്‍ 1000 ഓളം ഒഴിവുകള്‍ ഉണ്ട്. പ്രവൃത്തിപരിചയം ഉളളവരെയും ഇല്ലാത്തവരെയും മേള ലക്ഷ്യമിടുന്നു.
യോഗ്യത: എസ്.എസ്.എല്‍.സി , പ്ലസ് ടു, ഡിപ്ലോമ, ഐ.ടി.ഐ, ബിരുദം, ബിരുദാനന്തര ബിരുദം, പാരാമെഡിക്കല്‍ വിദ്യാഭ്യാസ യോഗ്യതയുളള 18-40 നും ഇടയില്‍ പ്രായമുളളവര്‍ക്ക് മേളയില്‍ പങ്കെടുക്കാം.
മേളയില്‍ പങ്കെടുക്കുന്നവര്‍ എന്‍ സി എസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ഐ.ഡി. കാര്‍ഡ്, 5 സെറ്റ് ബയോഡേറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി അന്നേ ദിവസം 8.30 ന് ഹാജരാകേണ്ടതാണ്. എന്‍ സി എസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുവാനുള്ള ലിങ്ക്: ncs.gov.in
NCS പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്ക് 2025 മാർച്ച് 15നു ക്യാമ്പസ്സിൽ (Govt Polytechnic College Cherthala)വന്നു രജിസ്റ്റർ ചെയ്യാൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477-2230624, 8304057735.
