ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് സെൻ്ററിലെ എംപ്ലോയബിലിറ്റി സെന്ററും നാഷണല്‍ കരിയര്‍ സര്‍വ്വീസും ചേര്‍ത്തല ഗവ. പോളിടെക്‌നിക് കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രയുക്തി മിനി ജോബ്‌ഫെയര്‍ 2025 മാര്‍ച്ച് 15-ന് ചേര്‍ത്തല ഗവ. പോളിടെക്‌നികിൽ നടക്കും.
ഈ ജോബ്‌ഫെയറിലെ മുഖ്യാകര്‍ഷണങ്ങളിലൊന്നാണ് 20-ഓളം പ്രമുഖ സ്വകാര്യ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്നത്. മേളയില്‍ 1000-ലധികം ഒഴിവുകളാണ് വിവിധ മേഖലകളില്‍ ലഭ്യമായിരിക്കുന്നത്. പ്രവൃത്തിപരിചയമുള്ളവർക്കും ഇല്ലാത്തവർക്കും ഒരുപോലെ ജോലിഅവസരങ്ങൾ ലഭ്യമാകും.
യോഗ്യത
മേളയിൽ പങ്കെടുക്കാൻ 18 മുതൽ 40 വയസ്സുവരെയുള്ളവർക്കാണ് അവസരം. അപേക്ഷകരുടെ വിദ്യാഭ്യാസ യോഗ്യത ചുവടെ നൽകുന്നു:
✔ എസ്.എസ്.എൽ.സി
✔ പ്ലസ് ടു
✔ ഡിപ്ലോമ
✔ ഐ.ടി.ഐ
✔ ബിരുദം
✔ ബിരുദാനന്തര ബിരുദം
✔ പാരാമെഡിക്കൽ വിദ്യാഭ്യാസം
എങ്ങനെ പങ്കെടുക്കാം?
ജോബ്‌ഫെയറില്‍ പങ്കെടുക്കുന്നവര്‍ നാഷണല്‍ കരിയര്‍ സര്‍വ്വീസ് (NCS) പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യാം.
അന്നേ ദിവസം ചെയ്യേണ്ടത്
മേളയില്‍ പങ്കെടുക്കുന്നവര്‍ 5 സെറ്റ് ബയോഡേറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി രാവിലെ 8.30-ന് ചേര്‍ത്തല ഗവ. പോളിടെക്‌നിക് കോളേജിൽ ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്
📞 0477-2230624, 8304057735