പ്രയുക്തി 2024 തൊഴിൽ മേള കുമരകം ശ്രീ നാരായണ ആർട്സ് & സയൻസ് കോളേജിൽ: Prayukthi Mega Job Fair 2024

0
1376

കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ (Kottayam Employability Centre) ശ്രീ നാരായണ കോളേജിന്റെ (Sree Narayana Arts and Science College) സഹകരണത്തോടെ സ്വകാര്യ മേഖലകളിലുള്ള പ്രമുഖ കമ്പനികളിലെ ഒഴിവുകളിലേക്ക് 2024 ആഗസ്റ്റ് 12 തിങ്കളാഴ്ച രാവിലെ 9 മണിമുതൽ “പ്രയുക്തി  2024” (Prayukthi Mega Job Fair 2024) എന്ന പേരിൽ ജോബ് ഫെയർ നടത്തുന്നു.
തൊഴിൽമേളയിൽ പങ്കെടുക്കാനുള്ള ഉദ്യോഗാർത്ഥികൾക്കും, ഉദ്യോഗദായകർക്കുമായുള്ള രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.

പ്ലസ് ടു മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് മേളയിൽ പങ്കെടുക്കാം.
പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികളും, ഉദ്യോഗദായകരും താഴെക്കൊടുത്തിട്ടുള്ള ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് രജിസ്റ്റർ ചെയ്യുക.
എംപ്ലോയബിലിറ്റി സെന്റർ, ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്,
സിവിൽ സ്റ്റേഷൻ, കോട്ടയം ഫോൺ:0481- 2563451
FB: employabilitycentrekottayam
Instagram: ecktm
സഹായത്തിന് ഹെൽപ്പ് ഡെസ്കിന്റെ സേവനം ഉണ്ടായിരിക്കുന്നതാണ്.
Time : 9:00am
Interview Venue: ശ്രീ നാരായണ ആർട്സ് & സയൻസ് കോളേജ്, കുമരകം

IMG 20240730 WA0002 2

പ്രയുക്തി തൊഴിൽ മേള 2024 – ആഗസ്റ്റ് 12ന്
കുമരകം ശ്രീ നാരായണ ആർട്സ് ആൻഡ് സയൻസ് കോളേജും കോട്ടയം ജില്ലാ എംപ്ലോയമെൻ്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റെറും സംയുക്തമായി ‘പ്രയുക്തി 2024’ എന്ന പേരിൽ തൊഴിൽ മേള നടത്തുന്നു.

ആർക്കൊക്കെ പങ്കെടുക്കാം?
പ്ലസ് ടു മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ള പതിനെട്ടിനും നാൽപ്പതിനും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് മേളയിൽ പങ്കെടുക്കാം.
എന്തുകൊണ്ട് പങ്കെടുക്കണം
▫15+ കമ്പനികൾ
▫750+ ഒഴിവുകൾ

📆 ആഗസ്റ്റ് 12, തിങ്കളാഴ്ച്ച
🕖 രാവിലെ 9.00 മുതൽ
📍ശ്രീ നാരായണ ആർട്സ് ആൻഡ് സയൻസ് കോളേജ്, കുമരകം , കോട്ടയം ജില്ല

ഓൺലൈൻ രജിഷ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു
Registration link:
https://forms.gle/P5JeAbfMPeXreXFVA

🔴 ഓൺലൈൻ രജിഷ്ട്രേഷൻ നടത്താൻ സാധിക്കാത്തവർക്ക് Spot Registration  ഉണ്ടായിരിക്കും 🔴

🔴 ഉദ്യോഗാർത്ഥികൾ നിർബന്ധമായും  ഇന്റർവ്യൂവിന്  അനുയോജ്യമായ ഫോർമൽ  ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ  ശ്രദ്ധിക്കുക. സർട്ടിഫിക്കറ്റുകളുടെയും  ബയോഡാറ്റയുടെയും 5/3 പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക.

പ്രവേശനം തികച്ചും സൗജന്യം

IMG 20240802 WA0014

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.