കോട്ടയം ജില്ലാഎംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സെൻറ് ജോർജ് കോളേജ്, MLA Future Stars സഹകരണത്തോടെ സ്വകാര്യ മേഖലകളിലുള്ള പ്രമുഖ കമ്പനികളിലെ ഒഴിവുകളിലേക്ക് 2023 ഡിസംബർ 16 ശനിയാഴ്ച രാവിലെ 9 മണിമുതൽ “SGC-MLA Future Stars ദിശ 2023” എന്ന പേരിൽ മെഗാ ജോബ് ഫെയർ നടത്തുന്നു.
Date:2023 ഡിസംബർ 16 ശനിയാഴ്ച
Time :രാവിലെ 9 മണിമുതൽ
Venue: അരുവിത്തുറ സെൻറ് ജോർജ് കോളേജ്
KPO, BPO, IT, FMCG, ബാങ്കിങ്, നോൺ-ബാങ്കിങ് ,ഓട്ടോമൊബൈൽസ് ടെക്നിക്കൽ – നോൺ ടെക്നിക്കൽ, ഹോസ്പിറ്റൽസ്, മേഖലകളിലെ 3000 ത്തോളം ഒഴിവുകളിലേക്കാണ് ഇന്റർവ്യൂ നടക്കുന്നത്. സ്വകാര്യ മേഖലയിലെ ജോലി അന്വേഷിക്കുന്ന SSLC മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ള യുവതി യുവാക്കൾക്ക് ഈ ജോബ് ഫെയറിൽ പങ്കെടുക്കാം.
⭕ഏത് ജില്ലയിൽ നിന്നുമുള്ള ഉദ്യോഗാർഥികൾക്കും ഈ ജോബ് ഫെയറിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കുന്നതാണ്.
⭕രാവിലെ 9 മണിക്ക് തന്നെ രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്..
പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും നിരവധി തൊഴിൽ അവസരങ്ങളാണ് “ദിശ 2023”തൊഴിൽ മേളയിയിലുള്ളത്.
⭕യോഗ്യതയ്ക്കനുസരിച്ച് എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർക്ക് 5 കമ്പനികളുടെയും രജിസ്റ്റർ ചെയ്യാത്തവർക്ക് പരമാവധി 3 കമ്പനികളുടെയും അഭിമുഖങ്ങളിൽ പങ്കെടുക്കാവുന്നതാണ്. രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്തപ്പോൾ ലഭിച്ച Receipt കയ്യിൽ കരുതുക
⭕അഭിമുഖങ്ങൾ നടത്തുന്നത് അതാത് സ്ഥാപനങ്ങളിലെ പ്രതിനിധികൾ ആയിരിക്കും .
⭕ഉദ്യോഗാർത്ഥികൾ നിർബന്ധമായും ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ ശ്രദ്ധിക്കുക. സർട്ടിഫിക്കറ്റുകളുടെ 1 സെറ്റ് പകർപ്പ്, ബയോഡാറ്റയുടെ 5/3 പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക.
⭕വോളണ്ടിയേഴ്‌സ്, ഒഫീഷ്യൽസ് നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക.
⭕2023 ഡിസംബർ 16 ന് നടക്കുന്ന തൊഴിൽമേള എല്ലാ ഉദ്യോഗാർത്ഥികൾക്കും മികച്ച കരിയറിലേക്കുള്ള തുടക്കമാകട്ടെ എന്ന് ആശംസിക്കുന്നു.
FB: employabilitycentrekottayam
Instagram: ecktm
⭕സഹായത്തിന് ഹെൽപ്പ് ഡെസ്കിന്റെ സേവനം ഉണ്ടായിരിക്കുന്നതാണ്.
⭕Interview Venue: St.George College, Aruvithura, Kottayam. Google Map
St. George’s College, Aruvithura (sgcaruvithura.ac.in)