ആലപ്പുഴ മാവേലിക്കര ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലുള്ള തഴക്കര പഞ്ചായത്തില്‍ അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയില്‍ നിലവിലുള്ള എന്‍.സി.എ. ഒഴിവുകളില്‍ തിരഞ്ഞെടുക്കുന്നതിന് പഞ്ചായത്തില്‍ സ്ഥിരതാമസമുള്ള മുസ്ലിം, ലാറ്റിന്‍ കാത്തലിക്, ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിലെ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
പ്രായപരിധി 18-46 വയസ്സ്. അപേക്ഷകര്‍ പത്താം ക്ലാസ് പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം. താല്പര്യമുള്ളവര്‍ 2024 മാര്‍ച്ച് 4ന് വൈകിട്ട് അഞ്ച് മണിക്ക് മുന്‍പായി മാവേലിക്കര ഐ.സി.ഡി.എസ് ഓഫീസില്‍ അപേക്ഷകള്‍ നല്‍കുക. വിവരങ്ങള്‍ക്ക്: 0479 2342046.